നമ്മുടെ പൂന്തോട്ടങ്ങൾക്ക് ഭംഗി കൂട്ടുവാൻ ഏറ്റവും കൂടുതൽ നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന വിദേശ ഇനങ്ങളാണ് ജർബറയും ഫിലോ ഡെൻട്രോൺ സനഡും. നീളമുള്ള പൂവിൻറെ തണ്ടും വിവിധ നിറങ്ങളിലുള്ള ഇതളുകളും കാണാൻ മനോഹരമാണ്. ഒരു പൂപ്പാത്രം നിറയ്ക്കുവാൻ ഒരുപുഷ്പം മാത്രം മതി.
കൃഷി രീതി
പൂന്തോട്ടത്തിൽ നട്ടുപിടിപ്പിക്കാൻ ഏകദേശം 4 ഇലകളോടുകൂടിയ തൈകൾ നടുന്നതാണ് നല്ലത്. ഇതിൻറെ ടിഷ്യുകൾച്ചർ തൈകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഹൈബ്രിഡ് തൈകൾ നട്ടുപിടിപ്പിക്കുകയാണെങ്കിൽ ഒരുപോലെ തണലും വെയിലും ലഭ്യമാകുന്ന ഇടം തെരഞ്ഞെടുക്കണം. ജൈവവളങ്ങൾ ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കി ചട്ടികളിൽ നട്ടുപിടിപ്പിക്കുന്നതാണ് ഉത്തമം. ദ്രവരൂപത്തിലുള്ള ജൈവ വളങ്ങൾ ചെടികൾക്ക് നൽകിയാൽ ഇവയിൽ ധാരാളം പൂക്കൾ ഉണ്ടാകും. സാധാരണയായി ഈ സസ്യത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കീടബാധ രോഗം ഇല്ലാതാക്കുവാൻ ഒബറോൺ കീടനാശിനി ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ കലർത്തി ഏകദേശം മൂന്നു തവണ തെളിച്ചു കൊടുത്താൽ മതി.
അലങ്കാരച്ചെടി എന്ന രീതിയിൽ നമ്മുടെ നാട്ടിൽ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് സനഡു. തണൽ ലഭ്യമാകുന്ന ഇടങ്ങളിലാണ് ഇത് കൃഷി ചെയ്യേണ്ടത്. ഇതിൻറെ ടിഷ്യുകൾച്ചർ തൈകൾ നടീലിന് ഉപയോഗിക്കാം. ഇലകളുടെ പ്രത്യേകതയും, വേഗത്തിൽ വാടാത്ത സ്വഭാവവും ഇതിൻറെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. പൂപ്പാത്രം ഒരുക്കുമ്പോൾ പൂക്കൾക്കൊപ്പം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇതിൻറെ ഇലകൾ ആണ്.