വീട്ടിനകത്ത് അലങ്കാരത്തിനും ഉണർവിനുമായെല്ലാം പ്ലാസ്റ്റിക്കിലോ കടലാസിലോ തയ്യാറാക്കിയ പൂക്കൾ സൂക്ഷിക്കാറുണ്ട്. നമ്മുടെ മുറികളിലും ഹാളുകളിലുമെല്ലാം മേശയിലും ചുമരുകളിലും കൃത്രിമ പൂക്കൾ വർണാഭമായി തിളങ്ങാറുമുണ്ട്. കാഴ്ചയിൽ വളരെ മനോഹരമായി തോന്നുവെങ്കിലും ഇങ്ങനെ കൃത്രിമ പൂക്കൾ വീടിനുള്ളിൽ നിറയ്ക്കുന്നത് ശരിക്കും നല്ലതാണോ?
വാസ്തു ശാസ്ത്രമനുസരിച്ച്, കൃത്രിമ ചെടികളോ പൂക്കളോ വീട്ടിനകത്ത് വയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് പറയുന്നു. ഇത് നിങ്ങളുടെ വീടിനെ മനോഹരമാക്കിയേക്കാം. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ ചെയ്യുന്നത് ബുദ്ധിമുട്ടുകൾ വർധിക്കുന്നതിന് കാരണമാകും.
വീട്ടിൽ കൃത്രിമ പൂക്കൾ (Artificial flowers) സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു ശാസ്ത്ര പ്രകാരം, ഈ കൃത്രിമ ചെടികളും പൂക്കളും വീടിനുള്ളിൽ നെഗറ്റീവ് ഊർജ്ജം കൊണ്ടുവരുന്നു. കുടുംബത്തിന്റെ സന്തോഷത്തെയും ഇത് ബാധിക്കുമെന്നാണ് പറയുന്നത്. പരിചരിക്കേണ്ട ആവശ്യമില്ലെന്നതിനാലും, ദീർഘനാളത്തേക്കുള്ള ഉപയോഗത്തിന് നല്ലതാണെന്നതിനാലും കൃത്രിമ പൂക്കൾ കൊണ്ട് വീട് അലങ്കരിക്കുന്നതിന് നമ്മൾ താൽപ്പര്യപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തുളസിയില ചവച്ചുതിന്നാം, കിടക്കയിൽ വിതറാം; എന്തിനെന്നല്ലേ...
എങ്കിലും, വാസ്തു ശാസ്ത്ര പ്രകാരം കൃത്രിമ ചെടികളോ പൂക്കളോ വീട്ടിൽ സൂക്ഷിക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തെ ദുർബലമാക്കുന്നു. വീട്ടിൽ വഴക്കിനുള്ള അവസരങ്ങൾ സൃഷ്ടിക്കും. ദമ്പതിമാർ തമ്മിലുള്ള ബന്ധത്തിലും ഇത് വിടവ് ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു.
ഉണങ്ങിയ പൂക്കൾ വീട്ടിൽ സൂക്ഷിക്കരുത് (Do not keep dried flowers at home)
കൃത്രിമ പൂക്കൾ മാത്രമല്ല, ഉണങ്ങിയ പൂക്കൾ പോലും വീട്ടിൽ വയ്ക്കരുതെന്നാണ് വിശ്വാസം. വീടിന്റെ വാസ്തുവിന് ഇത് അശുഭകരമാണെന്ന് പറയപ്പെടുന്നു. ഉണങ്ങിയ പൂക്കൾ വീട്ടിൽ നിർജ്ജീവമായ ഊർജ്ജം പകരുമെന്നാണ് വിശ്വാസം. ഇതുമൂലം വീട്ടിലെ സന്തോഷം കുറയുന്നു. വീട്ടിലുള്ളവർ തമ്മിൽ തർക്കമുണ്ടാകാനും മറ്റും ഇത് കാരണമാകുന്നു.
ദിശ ശ്രദ്ധിക്കുക (Notice the direction)
നിങ്ങൾക്ക് കൃത്രിമ പൂക്കളോട് താൽപ്പര്യമുണ്ടെങ്കിൽ, വീടിനെ മനോഹരമാക്കാൻ കൃത്രിമ പൂക്കൾ നിങ്ങൾക്ക് സൂക്ഷിക്കാം. എന്നാൽ ഇവ ഏത് ദിശയിൽ വയ്ക്കണം എന്നത് സംബന്ധിച്ച് ശരിയായ ബോധമുണ്ടായിരിക്കണം. ദിശയെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. കൃത്രിമ പൂക്കൾ നട്ടുപിടിപ്പിക്കണമെങ്കിൽ അത് പടിഞ്ഞാറ് ദിശയിലായിരിക്കണമെന്ന് വാസ്തു ശാസ്ത്രത്തിൽ വിശ്വസിക്കപ്പെടുന്നു. ഇത് പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു. കൂടാതെ തെക്കുകിഴക്ക് ദിശയിലും പൂക്കൾ വയ്ക്കാം.
കൃത്രിമ പൂക്കൾ തെക്ക് ദിശയിൽ ഒരിക്കലും സൂക്ഷിക്കരുത്. ഇതുകൂടാതെ കൃത്രിമ പൂക്കൾ പടികളിൽ സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് ഊർജ്ജം ഉണ്ടാക്കുന്നു.
അതുപോലെ തന്നെ, ചെടികൾ അകത്തളത്തിൽ പരിപാലിച്ച് വളർത്താൻ ഇഷ്ടമുള്ളവർ തുളസി, മണിപ്ലാന്റ്, ലക്കി ബാംബു, കറ്റാർവാഴ, സർപ്പപോള, പീസ് ലില്ലി, സിങ്കോണിയം, ആന്തുറിയം, ജെയ്ഡ്പ്ലാന്റ് എന്നിവ തെരഞ്ഞെടുക്കാം. അതേ സമയം, ബോൺസായ്, കോട്ടൺപ്ലാന്റ്, ഭിത്തിയിൽ പടരുന്ന വള്ളിച്ചെടികൾ, മുൾച്ചെടികൾ എന്നിവ വീടിനകത്ത് നിന്ന് കഴിവതും ഒഴിവാക്കുക. കാരണം, കലാപരമായും സ്ഥലപരിമിതിയിലായാലും ബോൺസായ് പോലുള്ള ചെടികളെല്ലാം നല്ലതാണെങ്കിലും, വാസ്തു ശാസ്ത്രത്തിൽ ഇവ ദൗർഭാഗ്യമെന്നാണ് വിശ്വസിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മണി പ്ലാന്റുകള്‍ വീട്ടിലെ ഐശ്വര്യേമാ? എങ്ങനെ വളര്‍ത്താം