1.ശരിയായ സൈസിലുള്ള ഓർക്കിഡ് ചട്ടികളിൽ മാത്രം വളർത്തുക 4" 5"6"8" ഓർക്കിഡ് ചട്ടികൾ ലഭ്യമാണ്. സാധാരണ ചെടികൾ വളർത്തുന്ന ചട്ടികൾ ഒരിക്കലും ഉപയോഗിക്കരുത്.
2.ശരിയായ പോട്ടിങ് മിക്‌സ്റ്ച്ചർ ഉപയോഗിക്കുക.കരി, തൊണ്ട്, ഓട് കഷ്ണങ്ങൾ ചേർന്ന മിശ്രിതം ആണ് സാധാരണ ഉപയോഗിക്കുന്നത്.(1:1:1) ഫലനോപ്സിസിനു moss ഉപയോഗിക്കും
3.നേരിട്ടുള്ള സൂര്യപ്രകാശം കഴിയുന്നതും ഒഴിവാക്കുക. 50 percent shade net ഉപയോഗിക്കുക.ചെടികളെ ശ്രദ്ധിച്ചാൽ shade ശരി ആണോ എന്ന് അറിയാം.ലീഫിന്റെ നിറം ഇളം പച്ച ആയിരിക്കും. കടും പച്ച കൂടുതൽ ഷെയിടും മഞ്ഞ ഇലകൾ കൂടുതൽ വെയിലും കാണിക്കുന്നു.
4.വെള്ളം ആവശ്യത്തിന് മാത്രം കൊടുക്കുക.ചൂടുകാലത്ത് ദിവസവും നനക്കുക. മഴക്കാലത്തു ആഴ്ച്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മതി. രാവിലെ നനക്കുന്നതാണ് നല്ലത്. രാത്രിയിൽ ചെടികൾ ഉണങ്ങി ആയിരിക്കും.
ഒരു കാരണവശാലും വെള്ളം അധികം ആകാതെ ശ്രദ്ധിക്കുക.കൂടുതൽ വെള്ളം ഫന്ഗൽ ആക്രമണത്തിനും അത് മൂലം ചെടികൾ അഴുകി പോകുന്നതിനും കാരണം ആകുന്നു.
5.ഹ്യൂമിഡിറ്റി അഥവാ അന്തരീക്ഷത്തിലെ ഈർപ്പം കൂട്ടുക.( Orchids prefer 60-85% humidity)
ചൂട് കാലത്ത് വെള്ളം നിറച്ച ബെയ്‌സിനുകൾ വളർത്തുന്ന ഇടങ്ങളിൽ വയ്ക്കുന്നതും ചെറിയ കുളം മാതിരി ചെയ്യുന്നതുംനല്ലതാണ്. ഷെഡിനുള്ളിൽ വെള്ളം സ്പ്രേ ചെയ്തും ഈർപ്പം കൂട്ടാം.
6.അന്തരീക്ഷ ഊഷ്മാവ് -37 ഡിഗ്രി സെന്റിഗ്രേഡ് വരെ താങ്ങാൻ ഓർക്കിഡുകൾക്ക് കഴിയും. അതിനുമുകളിൽ ആകുമ്പോൾ കുറയ്‌ക്കാൻ ശ്രദ്ധിക്കുക.
7. ഒച്ചുകളെ നിയന്ത്രിക്കുക - ഓർക്കിഡുകളുടെ ഏറ്റവും പ്രധാന ശത്രു ഒച്ചാണ്. ഇവയെ രാത്രി കാലങ്ങളിൽ കണ്ടു പിടിച്ചു ഉപ്പു വെള്ളത്തിൽ ഇട്ടു നശിപ്പിക്കുക. ഒച്ച് വരാതിരിക്കാൻ പരിസരം ശുചിയായി സൂക്ഷിക്കുക.
8.കുമിൾ രോഗങ്ങളെ തടയുക. വെള്ളം അധികരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ മാറ്റുക. മാസത്തിൽ ഒരിക്കൽ SAFF, Indofil പോലെയുള്ള കുമിൾ നാശിനി സ്പ്രേ ചെയ്യുക. ശുചിത്വം പാലിക്കുക.
9.ശരിയായ വള പ്രയോഗം നടത്തുക -മഴയില്ലാത്ത സമയത്തു ജൈവ വളങ്ങൾ ഉപയോഗിക്കാം. ചാണകപ്പാൽ fish അമിനോ മുതലായവ. മഴ സീസണിൽ ഇവ ഒഴിവാക്കുക. വളർച്ചാ സമയത്തു 19.19.19 രാസവളവും flowering സമയത്തു 13.27.27 ഉം (P&K കൂടുതൽ ഉള്ളവ ) മാസത്തിൽ ഒരിക്കൽ സ്പ്രേ ചെയ്തു കൊടുക്കുക.
10.ഉണങ്ങിയ ഇലകൾ തണ്ടുകൾ ഇവ നീക്കം ചെയ്തു ചെടികൾ വൃത്തിയായി വയ്ക്കുക. കീടങ്ങളെ ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യു