നഴ്സറികളിൽ നിന്നും വാങ്ങുന്ന ചെടികൾ ഒരു ആഴ്ച്ച കഴിഞ്ഞു മാത്രം റീപ്പോട്ട് ചെയ്യുന്നതാണ് നല്ലത്. ആദ്യത്തെ ആഴ്ച നമ്മുടെ ക്ലൈമറ്റുമായി ചെടി ഇണങ്ങാനാണ്.
വാങ്ങിയ അന്ന് തന്നെ കുറച്ചു വളം ഇട്ടു കൊടുക്കുക ( ചാണകം, എല്ലുപൊടി, രാസവളം മുതലായവ ). ഇത് അടുത്ത ആഴ്ച റീപ്പോട്ട് ചെയ്യുമ്പോൾ വരുന്ന ട്രാൻസ്പ്ലാന്റിങ് ഷോക്ക് കുറയ്ക്കും.
ഇപ്പോൾ ഉള്ളതിൽനിന്നും കുറച്ചു കൂടി വലിയ ചട്ടി ഉപയോഗിക്കുക (ഒരുപാടു വലിയ ചട്ടി വേണ്ട )
റീപ്പോട്ട് ചെയ്യുമ്പോൾ അടിവളം ആയി ചാണകം റോക്ക് ഫോസ്ഫേറ്റ് , എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർക്കുന്നത് പിന്നീടുള്ള പൂക്കലിന് സഹായകമാണ്.
വളർച്ചാ സ്റ്റേജിൽ 19.19.19 നല്ലതാണ്.
പൂവിടുന്ന സമയത്തു പൊട്ടാഷ് കൂടുതൽ ചേർത്ത് കൊടുക്കുക. വളങ്ങൾ ചേർക്കുമോൾ ചുവട്ടിലെ മണ്ണു ഇളക്കി കൊടുക്കുക.