നമ്മുടെ നാട്ടിൽ പണ്ടുകാലത്ത് മുറുക്കിത്തുപ്പാന്‍ ഉപയോഗിച്ചിരുന്ന കോളാമ്പിയുടെ ആകൃതിയുള്ള പൂക്കളായതുകൊണ്ടാണ് മഞ്ഞരളിയെ കോളാമ്പിപ്പൂക്കള്‍ എന്നും വിളിക്കുന്നത്. പറമ്പുകളിലും മറ്റും കാടുപോലെ വളരുന്ന ഈ ചെടി നമുക്കെല്ലാം സുപരിചിതമാണ്. നല്ല സൂര്യപ്രകാശത്തില്‍ വളരുന്ന ഈ ചെടിക്ക് ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഉചിതം. ഗ്രീന്‍ഹൗസിലെ കാലാവസ്ഥയും ഈ ചെടി വളരാന്‍ അനുയോജ്യമാണ്. വീട്ടിനകത്തും വളര്‍ത്താം.
ബന്ധപ്പെട്ട വാർത്തകൾ: വിഷമാണ് മഞ്ഞരളി
ആകര്‍ഷകങ്ങളായ ഇതളുകളുള്ള പുഷ്‌പങ്ങളാണ് ഇതിനുള്ളത്. നല്ല കീടരോഗ പ്രതിരോധശേഷിയും ഉള്ള ചെടിയാണ് കോളാമ്പിച്ചെടി. ഇതിൻറെ പാല്‍നിറത്തിലുള്ള കറ അല്‍പം വിഷാംശമുള്ളവയാണ്. തൊലിപ്പുറത്ത് കറ വീണാല്‍ ചര്‍മ്മത്തിന് അസ്വസ്ഥത ഉണ്ടാകാം. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ഹാനികരമാണ്. പ്രൂണിങ്ങ് നടത്തുമ്പോള്‍ ഗ്ലൗസ് ധരിക്കണം. അഥവാ തൊലിപ്പുറത്ത് പാല്‍നിറമുള്ള കറ വീണാല്‍ ഉടന്‍ തന്നെ തണുത്ത വെള്ളത്തില്‍ കഴുകണം.
ബന്ധപ്പെട്ട വാർത്തകൾ: അറിഞ്ഞിരിക്കാം ഈ ജൈവകീടനാശിനികളും ജൈവ കളനാശിനികളും
ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുമ്പോള്‍ ചകിരിച്ചോറും കമ്പോസ്റ്റും മണലും കലര്‍ന്ന പോട്ടിങ്ങ് മിശ്രിതം ഉപയോഗിക്കാം. ഏകദേശം നാല് മണിക്കൂറോളം നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ പൂക്കളുമുണ്ടാകും. കൊമ്പ് കോതല്‍ നടത്തി വളരെ ചെറിയ രൂപത്തില്‍ ചട്ടികളില്‍ ഈ ചെടി വളര്‍ത്താവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വെർമി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ്
വെള്ളം ചട്ടിയുടെ താഴെയുള്ള സുഷിരത്തിലൂടെ വാര്‍ന്നുപോകുന്നതുവരെ നനയ്ക്കണം. മണ്ണ് ഉണങ്ങിയാല്‍ മാത്രമേ അടുത്ത തവണ നനയ്‌ക്കേണ്ട കാര്യമുള്ളു. ഈര്‍പ്പമുള്ള മണ്ണ് ആവശ്യമില്ല. വെള്ളീച്ചകളാണ് ചെടിയെ ആക്രമിക്കാന്‍ സാധ്യതയുള്ളത്. കീടങ്ങളെ കണ്ടാല്‍ പെപ്പ് വെള്ളം ചെടികളില്‍ വീഴ്ത്തി കഴുകണം. വേപ്പെണ്ണ സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.