Updated on: 15 May, 2022 4:41 PM IST

നമ്മുടെ പൂന്തോട്ടങ്ങൾ മനോഹരമാക്കുന്നത്തിൽ ഇന്ന് ഏറിയപങ്കും വിദേശയിനം പുഷ്പങ്ങളാണ്. അതിൽ ഏറ്റവും മനോഹരമായ പുഷ്പമാണ് ഹണി കോമ്പ് ജിഞ്ചർ. തായ്‌ലൻഡിൽ നിന്നാണ് ഇത് കേരളത്തിലേക്ക് എത്തിയത്. എന്നാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഇത് മികച്ച രീതിയിൽ ഇവിടെ കൃഷി ചെയ്യാവുന്നതാണ്. സാധാരണ ചെടികൾ പോലെ തണ്ടിൽ നിന്ന് പൂക്കൾ ഇവയിൽ ഉണ്ടാകുന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: നന്ത്യാർവട്ടം പൂക്കളുടെ ഔഷധപ്രയോഗങ്ങൾ

മറിച്ച് മണ്ണിനടിയിലുള്ള കിഴങ്ങിൽ നിന്ന് മുകളിലേക്ക് വളർന്നു പൂക്കൾ ഉണ്ടാകുന്നു. തേനറ പോലെയാണ് പൂക്കൾ. നിവർന്ന ബലമുള്ള തണ്ടുകൾ സാമാന്യം വലിയ പൂക്കൾ താങ്ങി നിർത്തുന്നു. ആരോഗ്യമുള്ള ഇവയുടെ പൂക്കൾക്ക് വിപണിയിൽ നല്ല വില ലഭ്യമാക്കുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് വെളുത്ത പൂക്കൾ ഉണ്ടാക്കുന്ന ചോക്ലേറ്റ് ബീ ഹൈവ്, തായി റൂബി തുടങ്ങി രണ്ടിനങ്ങൾക്ക്‌ ആണ്. ഇതു കൂടാതെ പ്രചാരത്തിലുള്ള മറ്റിനങ്ങൾ ആണ് ആപ്രിക്കോട്ട്, സിംഗപ്പൂർ ഗോൾഡ് തുടങ്ങിയവ.

ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിലെ ഏറ്റവും വിലകൂടിയ 5 പൂക്കൾ

പരിചരണമുറകൾ

ഈർപ്പമുള്ള കാലാവസ്ഥയിലാണ് ഇവ നന്നായി വളരുന്നത്. അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം കൃഷിചെയ്യുവാൻ മികച്ചതാണ്. മണ്ണിനടിയിലെ കിഴങ്ങോടു കൂടിയ തണ്ട്, വിത്ത് തുടങ്ങിയവ നടീൽ വസ്തുവായി ഉപയോഗിക്കാം.

Today, exotic flowers play a major role in beautifying our gardens. The most beautiful flower is the honeycomb ginger.

കിഴങ്ങാണ് നടുന്നതെങ്കിൽ മുള വരുന്ന ഭാഗം മണ്ണിനു മുകളിൽ ആവണം. ചട്ടിയിൽ നട്ടു ഇല വിരിഞ്ഞതിനു ശേഷം ഇവ മാറ്റി നടാം. ചെടിയിൽ നിന്ന് വിത്ത് ശേഖരിച്ച് നടാവുന്നതാണ്. പക്ഷെ ശേഖരിച്ച് ഉടനെതന്നെ നടണം. സൂര്യപ്രകാശം നല്ല രീതിയിലുള്ള  സ്ഥലത്ത് കൃഷി ചെയ്താൽ പൂക്കളുടെ ഭംഗി കുറയും. അധികം വെള്ളം കെട്ടി നിൽക്കാൻ പാടില്ല.

ബന്ധപ്പെട്ട വാർത്തകൾ: ചെണ്ടുമല്ലി: ആദായത്തിനും അലങ്കാരത്തിനും

English Summary: You can plant a beautiful honeycomb ginger flowers on our garden
Published on: 09 May 2022, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now