Updated on: 16 May, 2021 1:12 PM IST
അവക്കാഡോ

അവക്കാഡോ എഴുന്നൂറിലേറെ ഇനങ്ങളുണ്ട്. Avacado there are 700 types

എങ്കിലും കൂടുതൽ പ്രചാരത്തിലുള്ള ഇനങ്ങൾ ഇവയാണ്.

പർപ്പിൾ: ഉഷ്ണമേഖലാ പ്രദേശങ്ങൾക്കിണങ്ങിയ ഒരു മികച്ച ഇനം. മൂത്ത കായ്ക്ക് പർപ്പിൾ നിറമാണ്. പുറന്തൊലി മിനുസവും തിളക്കവുമുള്ളത്. ഇത് വെസ്റ്റിന്ത്യൻ വിഭാഗത്തിൽപ്പെടുന്നു.

പൊള്ളാക്ക് : ഉഷ്ണമേഖലക്കു യോജിച്ച മറ്റൊരിനം. ഇതിന്റെ കായ്കൾ ഏതാണ്ട് ഒരു കിലോയോളം തൂങ്ങും. വെസ്റ്റിന്ത്യൻ വിഭാഗം.

ലുല : കൊഴുപ്പിന്റെ അംശം താരതമ്യേന കുറഞ്ഞ മൂലം ഉഷ്ണമേഖലാകൃഷിക്ക് അനുയോജ്യമാണ്. കായ്കൾ വലുത്. ഗ്വാട്ടിമാലൻ വിഭാഗമാണ്.

ഫർട്ടി: സങ്കരയിനമാണ് ഫർട്ടി; ഏറ്റവുമധികം കൃഷി ചെയ്യപ്പെടു ന്നതും ഇതു തന്നെ. തണുപ്പ് ചെറുക്കാൻ കഴിവുള്ളതിനാൽ മിതോഷ്ണമേഖലകളിൽ വളർത്താൻ അനുയോജ്യം.

ഹാസ്സ്: മിതോഷ്ണമേഖലാ കൃഷിക്ക് അനുയോജ്യം. ഗ്വാട്ടിമാലൻ വിഭാഗം.

ഏകദേശം 20 മീറ്ററോളം ഉയരത്തിൽ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകൾ തിരശ്ചീനമായി വളരുന്നു. വേരുകൾ അധികം ആഴത്തിൽ ഓടില്ല. ഇലകൾ വലുതും പരുപരുത്തതും. തളിരിലകൾക്ക് ഇളം ചുവപ്പ്, മൂത്താൽ കടുംപച്ച, ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളു ണ്ടാകും. ദ്വിലിംഗ പുഷ്പങ്ങളാണ് പൂക്കൾ. ദ്വിലിംഗികളെങ്കിലും അവ പെരുമാറുന്നത് ഏകലിംഗപുഷ്പങ്ങളെപ്പോലെയാണ്. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോൾ പെൺപൂവായും രണ്ടാമത് ആൺപൂവായും ഇത് പ്രവർത്തിക്കും. അതിനാൽ പരപരാഗണമാണ് ഇതിൽ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റർ. പുറംതൊലിക്ക് ഇളം പച്ചയോ പിങ്കോ നിറം ഉൾക്കാമ്പിന്റെ നിറം മഞ്ഞയോ മഞ്ഞ കലർന്ന പച്ചയോ ഉൾക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോൾ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.

പ്രജനനവും കൃഷിയും

വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകൾ സാധാരണ തയാറാക്കുന്നത്. കായിൽ നിന്നു വേർപെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചക്കുള്ളിൽ പാകണം. സൂക്ഷിച്ചു വയ്ക്കുന്നത് നീണ്ടാൽ മുളയ്ക്കൽ ശേഷി കുറയും. മുളയ്ക്കാൻ 50-100 ദിവസം വേണം. വിത്തുകൾ ജൂലായ് മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളി ത്തിന്റെ സഞ്ചികളിൽ നടുന്നു. കമ്പുകൾ വേരു പിടിപ്പിച്ചും പുതിയ തൈകൾ ഉൽപ്പാദിപ്പിക്കാം. ഇതിനു പുറമെ പതിവയ്ക്കൽ, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയിൽ വിജയകരമായി നടത്താം. ഇതിന് പെൻസിൽ കനമുള്ള കമ്പുകൾ വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോ തൈയിൽ തന്നെയാണ് ഒട്ടിക്കുക.

മഴയുടെ തുടക്കത്തിൽ അവക്കാഡോ തൈകൾ നടാം. രണ്ടടി ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതിൽ മേൽമണ്ണിട്ട് വേണം ഒരു വയസ്സ് പ്രായമായ തൈ നടാൻ. ശാഖോപശാഖകളായി പന്തലിച്ചു വളരുന്ന സ്വഭാവമാണ് അവക്കാഡോ മരത്തിന്. വളപ്രയോഗം നടത്തിയാൽ വളർച്ച വേഗത്തിലാകുന്നത് കണ്ടിട്ടുണ്ട്. പ്രായം കുറഞ്ഞ തൈകൾക്ക് 1: 1; 1 എന്ന അനുപാതത്തിലും വളർന്ന ചെടികൾക്ക് 2: 1: 2 എന്ന അനു പാതത്തിലും നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നൽകണം. നട്ട് ആദ്യവർഷം ജൂൺ മാസമാകുമ്പോൾ 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പർഫോസ്ഫേറ്റ്, 60 ഗ്രാം പൊട്ടാഷ് എന്ന ക്രമത്തിൽ വളങ്ങൾ ചേർക്കണം. നവംബറാകുമ്പോൾ വീണ്ടും 25 ഗ്രാം യൂറിയ നൽകുക. രണ്ടാം വർഷം ഒരു കിലോ വളമിശ്രിതം ജൂണിലും 35 ഗ്രാം യൂറിയ നവംബറിലും നൽകുക. മൂന്നാം വർഷം ജൂൺ, നവംബർ മാസങ്ങളിൽ 1 കിലോ വളമിശ്രിതവും 45 ഗ്രാം യൂറിയയും നൽകണം. നാലാം വർഷം മുതൽ 2 കിലോ വളമിശ്രിതവും 65 ഗ്രാം യൂറിയയുമാണ് കണക്ക്. ഇതിനുപുറമെ ഇരുമ്പ്, സിങ്ക്, ബോറോൺ സൂക്ഷ്മമൂലകങ്ങൾക്കും അവക്കാഡോയുടെ വളർച്ചയിലും വിളവിലും നിർണായക പങ്കുണ്ട്. കർണാടകത്തിലെ കൂർഗിൽ ഒറ്റവിളയ്ക്കുപകരം അവക്കാഡോ കാപ്പിത്തോട്ടങ്ങളിൽ ഇടവിളയായും വളർത്തിയിട്ടുണ്ട്.

വളർത്തുന്ന ഇനത്തിന്റെ സ്വഭാവമനുസരിച്ച് കൊമ്പുകോതൽ (പൂണിങ്) നടത്താം. കുത്തനെ വളരുന്ന ഇനങ്ങളിൽ പ്രധാന തടി മുറിച്ചു മാറ്റി ശാഖകൾ വശങ്ങളിലേക്ക് വളരാൻ അനുവദിക്കുന്നു. എന്നാൽ വശങ്ങളിലേക്ക് വളരുന്ന ഇനങ്ങളിൽ ശാഖകളുടെ നീളം കുറച്ച് അവയുടെ വശങ്ങളിലേക്കുള്ള വളർച്ച ക്രമീകരിക്കും. ചെടികളുടെ എല്ലാ ശാഖകളിലും സൂര്യപ്രകാശം ലഭിക്കുംവിധം വേണം കൊമ്പു കോതാൻ . തറ നിരപ്പിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ നാലു പാർശ്വശിഖരങ്ങൾ അകലം നൽകി നിലനിർത്തി ബാക്കിയുള്ളവ നീക്കണം.

വിളവ്

കായ് വിളയുന്നതിന് കാലാവസ്ഥയുമായി പ്രത്യക്ഷബന്ധം അവക്കാഡോയ്ക്കുണ്ട്. നല്ല ചൂടുള്ള സ്ഥലങ്ങളിൽ ആറുമാസം മതി കായ മൂത്തുപാകമാകാൻ. എന്നാൽ തണുപ്പു കൂടിയ പ്രദേശങ്ങളിൽ കായ് മൂക്കാൻ 12 മുതൽ 18 മാസം വരെ വേണം. വിത്തു തൈകൾ കായ്ക്കാൻ അഞ്ചാറു വർഷം വേണ്ടി വരും എന്നാൽ ഒട്ടുതൈകൾക്ക് കായ്ക്കാൻ 3-4 വർഷം മതി. ദക്ഷിണേന്ത്യയിൽ അവക്കാഡോ പൂക്കുന്നത് നവം ബർ - ഡിസംബർ മാസങ്ങളിലും കായ് പാകമാകുന്നത് ജൂലായ് ആഗസ്റ്റ് മാസങ്ങളിലുമാണ്. പഴുക്കുമ്പോൾ കായ്ക്ക് വലിയ നിറവ്യത്യാസം ഉണ്ടാകുകയില്ല. അതിനാൽ മൂപ്പ് അറിയാൻ തെല്ലു വിഷമമാണ്. പൂവ് വിരിഞ്ഞതു മുതലുള്ള കാലദൈർഘ്യം, കായുടെ വലിപ്പം മുതലാ ഇവ കണക്കിലെടുത്തു വേണം വിളവെടുപ്പ്. മൂത്ത കായ്കൾ മാത്രമേ വിളവെടുക്കാവൂ. താഴ്ന്ന താപനിലയിൽ ഒരു മാസം വരെ കായ്കൾ കേടാകാതെ സൂക്ഷിക്കാം. ഒരു മരത്തിൽ നിന്ന് 100 മുതൽ 500 കായ് വരെ കിട്ടും.

കേരളത്തിൽ വയനാട്ടിൽ ഇപ്പോൾ അവക്കാഡോ കൃഷിക്ക് ഏറെ പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇവിടങ്ങളിൽ പെള്ളാക്ക്, ഫർട്ടി, കല്ലാർ റൗണ്ട്, പർപ്പിൾ ഹൈബ്രിഡ് എന്നീ ഇനങ്ങൾ കൃഷി ചെയ്യുന്നു. ഇതിൽ ‘കല്ലാർ റൗണ്ട്' എന്ന ഇനത്തിന് വിപണിയിൽ നല്ല ഡിമാന്റുണ്ട്. ഇതിന്റെ ഉരുണ്ട രൂപമാണ് ഇതിനു കാരണം. എല്ലാവർഷവും വയനാട്ടിൽ മാത്രം അയ്യായിരത്തോളം ഒട്ടുതൈകൾ വിറ്റുപോകാറുണ്ട്. 20 രൂപയാണ് ഒരു തൈയുടെ വില' എന്നാൽ ഇത്തവണ മാത്രം പതിനായിരത്തോളം അവക്കാഡോ തൈകൾ വിറ്റുപോയത് ജില്ലയിൽ ഇതിന്റെ കൃഷി വ്യാപിക്കുന്നതിന്റെ പ്രത്യക്ഷലക്ഷണമാണ്.

English Summary: Avocado or butter fruit can even flourish in terrace garden if good fertilizer mix is given
Published on: 16 May 2021, 12:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now