1. Fruits

അവക്കാഡോ കൃഷിചെയ്യാം 

അവോകാഡോ അഥവാ വെണ്ണപ്പഴം നമ്മുടെ നാട്ടിൽ പ്രചാരം ലഭിച്ചു വരുന്ന ചെടിയാണ് . ഒരു പഴം എന്നതിലുപരി സലാഡുകളിൽ ചേര്ക്കാനും  സ്മൂത്തികൾക്കു കൊഴുപ്പു പകരനുമാണ് കൂടുതൽ ഉപയോഗിച്ച് വരുന്നത് .

Saritha Bijoy
avacado
അവോകാഡോ അഥവാ വെണ്ണപ്പഴം നമ്മുടെ നാട്ടിൽ പ്രചാരം ലഭിച്ചു വരുന്ന ചെടിയാണ് . ഒരു പഴം എന്നതിലുപരി സലാഡുകളിൽ ചേര്ക്കാനും  സ്മൂത്തികൾക്കു കൊഴുപ്പു പകരനുമാണ് കൂടുതൽ ഉപയോഗിച്ച് വരുന്നത് . ഇനങ്ങളും ധാരാളമുള്ള പഴച്ചെടിയാണ് അവക്കാഡോ. ഏതാണ്ട് എഴുനൂറിലേറെ ഇനങ്ങളുണ്ട്. നിറത്തിലും വലിപ്പത്തിലും രുചിയിലും വ്യത്യസ്ഥതാ പുലർത്തിക്കുന്ന നിരവധി ഇനങ്ങളിൽ  പര്‍പ്പിള്‍. പൊള്ളോക്ക്  ലുല. ഹാസ്സ്  എന്നിവയാണ് വിവിധ വകബേധങ്ങൾ കായടെ പരമാവധി നീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ ആയിരിക്കും .ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.

മറ്റു കൃഷികൾ പോലെത്തന്നെ അവോക്കാഡോ കൃഷിയും വളരെ ലളിതമാണ് വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയാറാക്കുന്നത്. കായില്‍നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. സൂക്ഷിപ്പു നീണ്ടാല്‍ മുളയ്ക്കല്‍ശേഷി കുറയും. മുളയ്ക്കാന്‍ 50-100 ദിവസം വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടുന്നു. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താം. .അവോക്കാഡോ പാകമാകുന്ന പ്രത്യേക കാലാവസ്ഥയിലാണ് . നല്ല ചൂടുള്ള സ്ഥലങ്ങളില്‍ ആറുമാസം മതി കായ് മൂത്തുപാകമാകാന്‍. എന്നാല്‍ തണുപ്പു കൂടിയ പ്രദേശങ്ങളില്‍ കായ് മൂക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണം. വിത്തു തൈകള്‍ കായ്ക്കാന്‍ അഞ്ചാറു വര്‍ഷം വേണ്ടി വരും. എന്നാല്‍ ഒട്ടുതൈകള്‍ക്ക് കായ്ക്കാന്‍ 3-4 വര്‍ഷം മതി.
English Summary: how to practice avocado farming

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters