1. News

നന്ദിയോട് ഗ്രാമത്തില് നിന്ന് അവക്കാഡോയും മൂട്ടിപ്പഴവും കൃഷി മന്ത്രിയുടെ FB കുറിപ്പ്

സംസ്ഥാന കൃഷി മന്ത്രി Adv .V S സുനിൽകുമാർ തന്റെ ഫെയ്സ് ബുക്ക് പേജിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന post കൾ നിരന്തരം ഇടാറുണ്ട്. ഇന്ന് കണ്ട വ്യത്യസ്ഥമായ ഒരു പോസ്റ്റ് Facebook post ന്റെ പൂർണ്ണരൂപം. നന്ദിയോട് ഗ്രാമത്തില് നിന്ന് അവക്കാഡോയും മൂട്ടിപ്പഴവും ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമത്തില് നിന്ന് കുറച്ചു കര്ഷകര് കാണാന് വന്നിരുന്നു. ഒരു മുറം നിറയെ പഴവര്ഗ്ഗങ്ങളുമായാണ് അവരെത്തിയത്.

K B Bainda

സംസ്ഥാന കൃഷി മന്ത്രി Adv .V Sസുനിൽകുമാർ തന്റെ ഫെയ്സ് ബുക്ക് പേജിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന post കൾ നിരന്തരം ഇടാറുണ്ട്. ഇന്ന് കണ്ട വ്യത്യസ്ഥമായ ഒരു പോസ്റ്റ്

Facebook post ന്റെ പൂർണ്ണരൂപം.

നന്ദിയോട് ഗ്രാമത്തില്‍ നിന്ന് അവക്കാഡോയും മൂട്ടിപ്പഴവും ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമത്തില്‍ നിന്ന് കുറച്ചു കര്‍ഷകര്‍ കാണാന്‍ വന്നിരുന്നു. ഒരു മുറം നിറയെ പഴവര്‍ഗ്ഗങ്ങളുമായാണ് അവരെത്തിയത്. നന്ദിയോട് വിളഞ്ഞ അവക്കാഡോ, മൂട്ടിപ്പഴം, പാഷന്‍ ഫ്രൂട്ട്, മുള്ളാത്ത, മധുരപ്പുളി തുടങ്ങിയ പഴങ്ങള്‍ അതിലുണ്ടായിരുന്നു. നന്ദിയോട് ഗ്രാമാമൃതം ജൈവകര്‍ഷക കൂട്ടായ്മയിലെ അംഗങ്ങളാണ് അവര്‍.

they are members of the Nandiode Grammaritram Organic Farmers Association

 കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കര്‍ഷകരായ ശ്രീ. സുരേഷ് കുമാര്‍, ശ്രീമതി. വിജയകുമാരി, ശ്രീ. ശശിധരന്‍, കുട്ടിക്കര്‍ഷക കുമാരി ഐശ്വര്യ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

അവര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ തികച്ചും ജൈവരീതിയില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളെയും പഴവര്‍ഗ്ഗങ്ങളെയും കുറിച്ച് സംസാരിച്ചു. ഗ്രാമാമൃതം ജൈവകര്‍ഷക കൂട്ടായ്മയുടെ എല്ലാ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. 

ഗ്രാമാമൃതം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും മികച്ച വിലയും സ്ഥിരം വിപണിയും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന കൃഷി വകുപ്പിന്റെ പൂര്‍ണ പിന്തുണയും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്തു.

ഗ്രാമാമൃതം ജൈവകര്‍ഷക കൂട്ടായ്മയ്ക്ക് എല്ലാവിധ ആശംസകളും സ്നേഹപൂര്‍വ്വം നേരുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാലത്ത് ധൈര്യപൂർവ്വം കൃഷിചെയ്യാവുന്ന 3 പച്ചക്കറി ഇനങ്ങൾ

English Summary: Avocado and moottipazha from the Nandiode village FB post from the Minister of Agriculture Adv VS Sunil Kumar

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters