വേനൽചൂടാണെങ്കിലും, ഇക്കാലത്ത് നമുക്ക് സന്തോഷം തരുന്ന കാര്യം മാമ്പഴത്തിൻറെ വരവാണ്. ഏറ്റവും മികച്ച മാമ്പഴം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.
ആളുകൾ തൻറെ ഭക്ഷണരീതി ഉപേക്ഷിച്ച് മാമ്പഴത്തിൻറെ പിന്നാലെ പോകുന്നുവെങ്കിൽ നമുക്ക് അവരെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. അത്രയും സ്വദിഷ്ടമാണല്ലോ ഇന്ത്യയുടെ ദേശീയ പഴം കൂടിയായ മാമ്പഴം.
മാമ്പഴം ഒരു പഴമായി മാത്രമല്ല, കൂളിംഗ് ഡ്രിങ്കുകൾ, ചട്ണികൾ, മാമ്പഴ അച്ചാറുകൾ, ജ്യൂസുക്കൾ, സലാഡുകൾ തുടങ്ങി വിവിധ വിഭവങ്ങളിൽ ഉപയോഗിക്കുന്നു. മാമ്പഴം കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യഗുണങ്ങളുണ്ട്, പക്ഷേ ചാറു (juicy) നിറഞ്ഞ ഈ പഴം കുറച്ച് ഭക്ഷ്യവസ്തുക്കളുമായി ബന്ധിപ്പിക്കുന്നത്, അതായത് മാമ്പഴം കഴിച്ച ശേഷം ഈ ഭക്ഷ്യവസ്‌തുക്കൾ കഴിക്കുമ്പോൾ, അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു.
മാമ്പഴത്തിന് ശേഷം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷ്യവസ്തുക്കൾ ഇവിടെ കൊടുക്കുന്നു.
1. വെള്ളം:
മാമ്പഴം കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. മാമ്പഴം കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കും. ഇത് വയറുവേദന, അസിഡിറ്റി, ശരീരവണ്ണം എന്നിവയ്ക്ക് കാരണമാകും. കുടലിലുള്ള അണുബാധക്കും കാരണമാകുന്നു. മാമ്പഴം കഴിച്ച് അരമണിക്കൂറിനുശേഷം നിങ്ങൾക്ക് വെള്ളം കുടിക്കാം.
2. തൈര്:
ഒരു കപ്പ് തൈരിൽ മാമ്പഴം അരിഞ്ഞിട്ടത് ഒരു നല്ല sweet dish ആണ്, പക്ഷെ ഇതിന് ശരീരത്തിൽ ചൂടും തണുപ്പും സൃഷ്ടിക്കാൻ കഴിയുമെന്നതിനാൽ ഒഴിവാക്കണം, ചർമ്മ പ്രശ്നങ്ങൾ, ശരീരത്തിൽ വിഷവസ്തുക്കൾ നിറയുക, എന്നീ അവസ്ഥകളുണ്ടാകും. തൈരും മാമ്പഴവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂട്ടും. ഇതുമൂലം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
3. കയ്പക്ക:
മാമ്പഴം കഴിച്ചതിനുശേഷം കയ്പക്ക ഒരിക്കലും കഴിക്കരുത്. ഇത് ഓക്കാനം, ഛർദ്ദി, ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും.
4. മുളകും, എരിവുള്ള ഭക്ഷണങ്ങളും:
മാമ്പഴം കഴിച്ചതിനുശേഷം എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറ്റിലെ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചർമ്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് മുഖക്കുരുവിനും കാരണമാകും.
5. തണുത്ത പാനീയം:
തണുത്ത പാനീയങ്ങൾക്കൊപ്പം മാമ്പഴം കഴിക്കുന്നതും ദോഷകരമാണെന്ന് Zee News പറയുന്നു. മാമ്പഴത്തിലും, തണുത്ത പാനീയങ്ങളിലും ധാരാളം ഷുഗർ അടങ്ങിയിട്ടുണ്ട്.
ഇവ പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.