1. News

ലോക്ക്ഡൗൺ മൂലം  ബംഗനപ്പള്ളി മാമ്പഴത്തിൻ്റെ വിളവെടുപ്പിലും വിൽപ്പനയിലും ഇടിവ്

തെലുങ്കാനയിലെ ജാഗ്തിയൽ ജില്ലയിൽ വ്യാപകമായി കൃഷിചെയ്യുന്ന പഴങ്ങളുടെ രാജാവായ 'ബെനിഷൻ’ അഥവാ ബംഗനപ്പള്ളി മാമ്പഴത്തിൻ്റെ വിൽപ്പനയിൽ കോവിഡ് 19 മൂലമുണ്ടായ ലോക് ടൗണിൽ വൻ ഇടിവ്. ദില്ലി, ചണ്ഡിഗഡ് , അഹമ്മദാബാദ്, കൊൽക്കത്ത, ലഖ്‌നൗ, ഗ്വാളിയോർ, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് തെലങ്കാനയിൽ ” നിന്നും വിപണനം ചെയ്യുന്ന “ജഗ്‌തിയൽ എന്നറിയപ്പെടുന്ന മാമ്പഴം അതിൻ്റെ ഗുണനിലവാരം, രുചി, ദീർഘകാലം കേടാകാതിരിക്കാനുള്ള കഴിവ് എന്നിവകൊണ്ട് വളരെ ജനപ്രിയമാണ്.

Asha Sadasiv
തെലുങ്കാനയിലെ ജാഗ്തിയൽ ജില്ലയിൽ വ്യാപകമായി കൃഷിചെയ്യുന്ന പഴങ്ങളുടെ രാജാവായ 'ബെനിഷൻ’ അഥവാ ബംഗനപ്പള്ളി മാമ്പഴത്തിൻ്റെ വിൽപ്പനയിൽ കോവിഡ് 19 മൂലമുണ്ടായ ലോക് ടൗണിൽ വൻ ഇടിവ്. 
ദില്ലി, ചണ്ഡിഗഡ് , അഹമ്മദാബാദ്, കൊൽക്കത്ത, ലഖ്‌നൗ, ഗ്വാളിയോർ, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് തെലങ്കാനയിൽ ” നിന്നും  വിപണനം ചെയ്യുന്ന “ജഗ്‌തിയൽ എന്നറിയപ്പെടുന്ന  മാമ്പഴം അതിൻ്റെ ഗുണനിലവാരം, രുചി, ദീർഘകാലം കേടാകാതിരിക്കാനുള്ള കഴിവ് എന്നിവകൊണ്ട് വളരെ ജനപ്രിയമാണ്.
 
നിലവിലെ ലോക് ഡൗൺ മൂലം ബീഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ പഴങ്ങൾ തരംതിരിക്കാനും, പായ്ക്ക് ചെയ്യുന്നതിനും വരാത്തത് മാമ്പഴത്തിൻ്റെ വിൽപ്പനയെ സാരമായി ബാധിച്ചു.കഴിഞ്ഞ  നവംബർ-ഡിസംബർ മാസങ്ങളിലുണ്ടായ കനത്ത മഴ കർഷകർക്ക് വലിയ തിരിച്ചടിയായി .
 
 

വിളവ് ഉണ്ടെങ്കിലും വിളിവെടുക്കാൻ കഴിയുന്നില്ല

മാവുകൾ പൂവിട്ടപ്പോൾ തന്നെ കനത്ത മഴ പൂക്കളെ കൊഴിച്ചു.സാധാരണയായി, ഏപ്രിൽ ആദ്യ വാരത്തോടെ മാമ്പഴം വിപണിയിൽ എത്തുമെങ്കിലും മഴയെത്തുടർന്ന് കാലതാമസം നേരിട്ടു..ചില വ്യാപാരികൾ കൃഷിയിടങ്ങളിൽ നിന്ന് തന്നെ നേരിട്ട്  മാങ്ങ വാങ്ങി. എന്നാൽ പഴങ്ങൾ പറിച്ചെടുക്കാനും പായ്ക്ക് ചെയ്യാനും വ്യാപാരികൾക്ക് തൊഴിലാളികളെ കിട്ടുന്നില്ല. പഴങ്ങൾ ഗ്രേഡുചെയ്യുന്നതിലും പായ്ക്ക് ചെയ്യുന്നതിലും വൈദഗ്ധ്യമുള്ള 4,000 ത്തോളം കുടിയേറ്റ തൊഴിലാളികൾക്ക് ലോക്ക്ഡൗൺ കാരണം എത്തിച്ചേരാനായില്ല.
 
ജില്ലയിലെ 33,000 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 1.1 ലക്ഷം മെട്രിക് ടൺ ആയിരുന്നു വിളവ്. ഈ വർഷം വിളവ് 66,000 മെട്രിക് ടണ്ണായി കുറയാൻ സാധ്യതയുണ്ട്.കാലാനുസൃതമല്ലാത്ത മഴയെത്തുടർന്ന് ഈ സീസണിൽ വിളവെടുപ്പ് വൈകിയതായി ജില്ലാ ഹോർട്ടികൾച്ചർ ഓഫീസർ പ്രതാപ് സിംഗ് പറഞ്ഞു. വിളവും ഗണ്യമായി കുറഞ്ഞു. ഹൈദരാബാദിലെയും നാഗ്പൂരിലെയും വിപണികളിലേക്ക് കർഷകർ വിതരണം ചെയ്യുകയായിരുന്നു. എന്നാൽ വടക്കൻ ഭാഗങ്ങളിലേക്കുള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു .
 
English Summary: Lock down hits harvest and sale of jagtial mangoes

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds