1. News

മാമ്പഴം ഹൃദ്യമായ ഒരു ആഹാരവും പ്രകൃതിദത്തമായ ഔഷധവുമാണ്.

ഭാരതത്തിലെ പ്രസിദ്ധിപെറ്റ ഫലവൃക്ഷങ്ങളിൽ ഒന്നാണല്ലോ മാവ്.5000 വർഷങ്ങൾക്ക് മുമ്പ് തന്നെ മാവു ഇന്ത്യയിൽ ഉണ്ടായിരുന്നതായി ചരിത്രരേഖകളിൽ ഉണ്ട്. അതിപുരാതന ഗ്രന്ഥങ്ങളായ വേദങ്ങളിൽ കൂടി മാങ്ങയെ പറ്റി പരാമർശമുണ്ട് ഏതാണ്ട് അഞ്ഞൂറിലധികം തരം മാങ്ങകൾ ഉണ്ട്. ഇവയിൽ അൽഫോൺസ , മൽഗോവ, നീലം, രാസപൂരി, ഫസലി, എന്നിവ മേൽത്തരം ഇനങ്ങളിൽ ചിലതാണ്. കേരളത്തിൽ മയിൽപീലി, വരിക്കമാവ്, തേന്മാവ്, മൂവാണ്ടൻ എന്നിവയാണ് പ്രധാന ഇനങ്ങൾ. മാമ്പഴം ഹൃദ്യമായ ഒരു ആഹാരവും പ്രകൃതിദത്തമായ ഔഷധവുമാണ്. ദാഹത്തിന് ഉത്തമമാണ് കണ്ണിമാങ്ങ. കണ്ണി മാങ്ങ കറയോടു കൂടി ചെറുനാരങ്ങാനീര് ചേർത്ത് അരച്ച് ദിവസേന ലേപനം ചെയ്യുക. വട്ടചൊറിയും പുഴുക്കടിയും ശമിക്കുന്നതാണ്.

Arun T
sd

ഭാരതത്തിലെ പ്രസിദ്ധിപെറ്റ ഫലവൃക്ഷങ്ങളിൽ ഒന്നാണല്ലോ മാവ്.5000 വർഷങ്ങൾക്ക് മുമ്പ് തന്നെ മാവു ഇന്ത്യയിൽ ഉണ്ടായിരുന്നതായി ചരിത്രരേഖകളിൽ ഉണ്ട്. അതിപുരാതന ഗ്രന്ഥങ്ങളായ വേദങ്ങളിൽ കൂടി മാങ്ങയെ പറ്റി പരാമർശമുണ്ട്


ഏതാണ്ട് അഞ്ഞൂറിലധികം തരം മാങ്ങകൾ ഉണ്ട്.

ഇവയിൽ അൽഫോൺസ , മൽഗോവ, നീലം, രാസപൂരി, ഫസലി, എന്നിവ മേൽത്തരം ഇനങ്ങളിൽ ചിലതാണ്. കേരളത്തിൽ മയിൽപീലി, വരിക്കമാവ്, തേന്മാവ്, മൂവാണ്ടൻ എന്നിവയാണ് പ്രധാന ഇനങ്ങൾ.

മാമ്പഴം ഹൃദ്യമായ ഒരു ആഹാരവും പ്രകൃതിദത്തമായ ഔഷധവുമാണ്.

ദാഹത്തിന് ഉത്തമമാണ് കണ്ണിമാങ്ങ. കണ്ണി മാങ്ങ കറയോടു കൂടി ചെറുനാരങ്ങാനീര് ചേർത്ത് അരച്ച് ദിവസേന ലേപനം ചെയ്യുക. വട്ടചൊറിയും പുഴുക്കടിയും ശമിക്കുന്നതാണ്.
കണ്ണിമാങ്ങ ഉപ്പിലിട്ടത് ഉപയോഗിച്ചാൽ അരുചി, മനം മറിച്ചിൽ, നെഞ്ചു കലിപ്പ്, മേഹം, ദാഹം എന്നിവ ശമിക്കും.
അണ്ടി മൂക്കാത്ത മാങ്ങ ഉപ്പും തേനും ചേർത്തു തിന്നാൽ ഉഷ്ണകാലത്ത് ഉണ്ടാകുന്ന അതിസാരം, വയറുകടി, അജീർണ്ണം, മലബന്ധം, അർശസ്, ഗർഭിണികൾക്കുണ്ടാകുന്ന ചർദ്ദി, എന്നിവയ്ക്ക് വളരെ ആശ്വാസം നൽകും.
മൂത്ത മാങ്ങയുടെ തൊലി കളഞ്ഞു നുറുക്കി ഉപ്പും ചേർത്ത് ഉണക്കി അടമാങ്ങ വളരെ ഗുണകരമാണ്. ഇത് അച്ചാർ ആയോ കൂട്ടാൻ ആയോ കഴിക്കുന്നത് കൃമി, അർശസ്, മലബന്ധം, ദഹനകുറവ് പ്രതിവിധിയാണ്.
മഞ്ഞപ്പിത്തത്തിന് മരുന്നായും പച്ചമാങ്ങ ഉപയോഗിക്കാം. പച്ചമാങ്ങ പുളിയിലയും ചേർത്ത് വേവിച്ച കൊടുക്കുക.


പച്ചമാങ്ങയിൽ സ്റ്റാർച്ച്, വിറ്റാമിൻ c, ബി വൺ, b2, ഇവിടെയുണ്ട്.


ഒരു മാങ്ങയിൽ പതിനെട്ട് നേന്ത്രപ്പഴ ത്തിനുള്ള ജീവകം സി ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. പച്ചമാങ്ങ അധികമായി തിന്നുന്നത് നല്ലതല്ല. അത് ചില ദഹനക്കേടിനും ആന്ത്രശൂലയ്ക്കും കാരണമായേക്കും. പച്ചമാങ്ങാ തിന്നതിന് ശേഷം വെള്ളം കുടിക്കുന്നത് കൂടുതൽ ദോഷകരമാണുതാനും.

പച്ച മാങ്ങയുടെ ഞെട്ടിലുണ്ടാക്കുന്ന കറ തഴുകണം, ചുണങ്ങ്, ചിരങ്ങ്, എന്നിവയ്ക്ക് ഗുണകരമായ്‌ ലേപനം ചെയ്യാവുന്നതാണ്. പക്ഷേ രോഗമില്ലാത്ത ചർമ്മത്തിൽ അത് ഇറ്റിച്ചാൽ തിണർക്കുകയും ചെയ്യും.

sdsd

മാങ്ങാത്തൊലിയിൽ ടാനിൻ, വിറ്റാമിൻ c, എന്നിവയുണ്ട്.

ഇത് ദിവസേന ചവയ്ക്കുന്നത് ഊനിൽനിന്ന് രക്തം പൊടിയുന്നതും വായനാറ്റത്തിനും ഉത്തമമാണ്. സ്ത്രീകൾക്കുണ്ടാകുന്ന രക്തസ്രാവത്തിന് നല്ലതാണ് മാങ്ങയുടെ തൊലി. അമിതമായ രക്തസ്രാവം കാണുമ്പോൾ കുറച്ചു തൊലി എളെണ്ണയിൽ താളിച്ച് കഴിക്കുക.


പ്രകൃതി മനുഷ്യന് നൽകിയിട്ടുള്ള ഒരൊന്നാന്തരം ടോണിക് ആണ് മാമ്പഴം.

വിറ്റാമിൻ എ യുടെ അഭാവം മൂലം ആണ് മാലക്കണ്ണ് ഉണ്ടാകുന്നത്. മാമ്പഴത്തിൽ ഈ ജീവകം അധികം ഉള്ളതുകൊണ്ട് മാമ്പഴം തുടർച്ചയായി കഴിച്ചാൽ മറ്റു മരുന്നുകൾ ഇല്ലാതെ തന്നെ ഈ അസുഖം മാറുന്നതാണ്.

മാമ്പഴം ഒരു ടോണിക് ആണെന്ന് പറഞ്ഞല്ലോ. ഒരു ഗ്ലാസ് മാമ്പഴച്ചാറിൽ പാലും കുറച്ചു തേനും ചേർത്ത് ഒരു മാസക്കാലം തുടർച്ചയായി സേവിച്ചു നോക്കുക. ഭക്ഷണത്തിന് രുചിയും ദഹനശക്തിയും ലഭിക്കുന്നതിനു പുറമേ ഓർമശക്തിയും ശരീരത്തിന് തൂക്കവും ബലവും കൈവരുന്നതാണ്. മാത്രമല്ല അദ്ദേഹത്തിന് കാന്തിയും ചർമത്തിനു ശോഭയും സിദ്ധിക്കും.

മൂന്ന് ഔൺസ് തൈരും സമം മാമ്പഴചാറൂം കുറച്ച് പഞ്ചസാരയും തേനും ചേർത്ത് ചുക്ക്, കുരുമുളക്, ജീരകം ഇവ പൊടിച്ച് മേമ്പോടി പോലെ കൂട്ടി ശീലിച്ചാൽ നല്ല ലൈംഗികശേഷി ഉണ്ടാകും. നിരാശരായ കഴിയുന്ന വിവാഹിതർക്ക് ചെലവ് ചുരുങ്ങിയ വാജീകരണ ഔഷധമാണിത്.

തലച്ചോറിന് ബലക്ഷയം സംഭവിക്കുമ്പോൾ ചിലർക്ക് തലവേദന, തലക്കനം, കാഴ്ചമങ്ങൽ എന്നിവ അനുഭവപ്പെട്ടേക്കാം.

മാമ്പഴച്ചാർ ഈ അസുഖങ്ങളെ അകറ്റുകയും തലച്ചോറിന് പ്രവർത്തനശേഷി നൽകുകയും ചെയ്യും.

മൂന്ന് ഔൺസ് മാമ്പഴ നീരും ഒരൗൺസ് പശുവിൻപാലും ചേർത്ത് അതിൽ ഒരു ടീസ്പൂൺ ഇഞ്ചിനീരും കലക്കി കുറച്ച് പഞ്ചസാരയും കൂട്ടി ദിവസേന ഒരു മണ്ഡലം കഴിക്കുക.

ഇത് തലച്ചോറ്, കരൾ എന്നിവ ശക്തിപ്പെടുത്തുകയും പൊതുവിൽ ഉള്ള ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും. മേൽപ്പറഞ്ഞ യോഗത്തിൽ പത്ത് ഗ്രാം നെയ്യും കൂടി ചേർത്ത് സേവിച്ചാൽ അതിശയകരമായ രക്തപുഷ്ട്ടിയും ഓജസ്സും ഉണ്ടാകും.
മാമ്പഴം മൂത്രത്തെ പെരിപ്പിക്കുകയും മൂത്രാശയത്തിലെ കല്ലുകളെ ഒരളവുവരെ അലിയിപ്പിക്കുകയും ചെയ്യും. ആറ് ഔൺസ് മാമ്പഴ നീരും പകുതി ക്യാരറ്റ് നീരും ചേർത്ത് തുടർച്ചയായി കുടിക്കുന്നതിന് കല്ല് ഇല്ലാതാക്കാൻ സഹായിക്കും.


മാമ്പഴക്കാലത്ത് നാം നഷ്ടപ്പെടുത്തി വരുന്ന ഒരു അമൂല്യ സമ്പത്താണ് മാങ്ങയണ്ടി.

കേടില്ലാത്ത അണ്ടി ഭക്ഷ്യ പദാർത്ഥം ആയും ഔഷധമായും പലതരത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇതിൽ ഫോസ്ഫറസും ഗാർലിക് ആസിഡും ഉണ്ട് എന്നതാണ് ഇതിൻറെ സവിശേഷത. മാമ്പഴം അധികം ഉണ്ടാകാറുള്ള കാലങ്ങളിൽ പഴയ തലമുറയിലുള്ളവർ മാമ്പഴ നീര് ഉണക്ക സൂക്ഷിക്കാറുണ്ടായിരുന്നു. മാമ്പഴം ജ്യൂസ്, ജാം എന്നീ രൂപത്തിൽ ഇന്ന് ധാരാളം വിപണിയിലുണ്ട്. അവയിൽ ഒരു ശതമാനം മാമ്പഴത്തിന് സ്വാദും മണവുമുള്ള എസ്സെനസുകൾ ആയിരിക്കും. ഇവ അധികമായി ഉപയോഗിച്ചാൽ ആരോഗ്യത്തിനു പകരം പല ആമാശയ രോഗങ്ങൾ ആയിരിക്കും ഫലം

മാമ്പഴ ജാം എങ്ങനെ ഉണ്ടാക്കാം.


പഴുത്ത മാങ്ങ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. രണ്ടു മാങ്ങയ്ക്ക് നാല് മേശക്കരണ്ടി വീതം പഞ്ചസാര ചേർത്ത് വറ്റിവരുമ്പോൾ വാനില എസ്സെൻസ് ചേർത്ത് അടുപ്പിൽ നിന്ന് ഇറക്കാം. ചൂടാറുമ്പോൾ ജലാംശം ഇല്ലാത്ത ഭരണിയിലാക്കി സൂക്ഷിക്കുക. ഇത് റൊട്ടി ,ദോശ എന്നിവയുടെ കൂടെ ചേർത്ത് കഴിക്കാൻ നന്നായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.


മാമ്പഴം കൊണ്ട് രുചികരമായ പ്രഥമനും ഉണ്ടാക്കാം.

മൂത്ത് പഴുത്ത 25 മാമ്പഴം തൊലി കളഞ്ഞു നുറുക്കുക. അത് പിഴിഞ്ഞ് ഒരു ഉരുളിയിൽ ഒഴിച്ച് കുറച്ചു ശുദ്ധജലവും ചേർത്ത് ഇളക്കി വേവിക്കുക.അത് വറ്റുമ്പോൾ 2 നാളികേരത്തിന്റെ പാലും കാൽ റാത്തൽ മുന്തിരിങ്ങയും കുറച്ച് അണ്ടിപ്പരിപ്പ് ബദാംപരിപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് അടുപ്പിൽ നിന്നും ഇറക്കുക.
മാങ്ങയണ്ടി പരിപ്പ് വെള്ളത്തിലിട്ട് കറ കളഞ്ഞു പൊടിച്ച് പലഹാരമോ പായസം ഉണ്ടാക്കി കഴിച്ചാൽ കുട്ടികളുടെ കഫംപോക്ക്, വിരശല്യം ഗുദഭ്രംശം എന്നിവ അകറ്റും. മാങ്ങയണ്ടി പരിപ്പ് പൊടിച്ചു മോരിൽ ഇട്ട് സേവിക്കുന്നത് അതിസാരം, ചർദ്ദി, ഇടവിട്ടുള്ള പനി, ഗ്രഹണി എന്നിവയ്ക്കും ഉത്തമമാണ്.
മാങ്ങയണ്ടി പരിപ്പ് കുവളക്കായുടെ മജ്ജ ഇവ സമം കഷായം വെച്ച് തേൻ ചേർത്ത് സേവിച്ചാൽ ഛർദ്ദിയും അതിസാരവും ശ്രമിക്കും.


മാങ്ങയണ്ടിയിൽ നിന്ന് ഒരു തൈലം എടുത്തു വരുന്നുണ്ട്.

ഈ എണ്ണ മുഖത്ത് സാധാരണയായി ഉണ്ടാകാവുന്ന രോഗങ്ങൾക്ക് നല്ലതാണ്.

അണ്ടിപരിപ്പ് പൊടിച്ചത് തേനോ, പഴയ ശർക്കരയോ ചേർത്ത് കഴിക്കുന്നത് രക്തസ്രാവത്തോട് കൂടിയ അർശസ്, കൃമി എന്നിവയ്ക്ക് നന്ന്. ഈ യോഗം അമിത ആർത്തവത്തിനും ഗുണം ചെയ്യും. മാങ്ങയണ്ടി മോരിൽ അരച്ചു നസ്യം ചെയ്യുക. മൂക്കിലൂടെ രക്തം വരുന്നത് നിൽക്കും.


മാമ്പഴം ദഹിക്കുവാൻ താമസം ഉള്ളതാണെങ്കിലും മൊത്തത്തിൽ ദേഹത്തെ തടുപ്പിക്കുക മാത്രമല്ല തൊലിക്ക് നല്ല നിറവും മൃദുത്വവും കൂടി നൽകും.

ഈ ഫലം രക്തം, മാംസം, ശുക്ലം ഇവയെ വർധിപ്പിക്കും.
മലബന്ധം ,മൂത്രദോഷം, വ്രണം ,സോമരോഗം, ത്വക് രോഗം, രക്തക്കുറവ് , രക്തപിത്തം എന്നിവയെ മാമ്പഴ പ്രയോഗത്താൽ പരിഹരിക്കാം. ക്ഷയം, പ്ലീഹാ, കഫവാത വികാരങ്ങൾ എന്നിവയ്ക്കും ഗുണവത്താണ്.
ഒരു കാര്യം ഓർമിക്കേണ്ടതുണ്ട്. മാമ്പഴം അധികമായി കഴിച്ചാൽ ചിലർക്ക് ദഹനക്കുറവ്, പനി ,രക്തകോപം ഇവ ഉണ്ടാകാം. അങ്ങനെ കാണുമ്പോൾ ചുക്കുവെള്ളമോ, ജീരകവെള്ളമോ കഴിച്ചാൽ മതി.

df
English Summary: Too Many Mangoes? Ideas to Help You Use Them - Incredible Benefits of Mangoes, The King of Fruits

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters