Updated on: 18 July, 2020 8:41 PM IST
dragon fruit

മറുനാടൻ പഴങ്ങളുടെ ഗണത്തിൽ ഏറ്റവും പ്രചാരമേറിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. കാഴ്ചയിലും രുചിയിലും ഏറെ മുന്നിൽ നിൽക്കുന്ന ഡ്രാഗൺ ഫ്രൂട്ട് ഇന്ന് വീടുകളിലും നിരവധി പേർ വളർത്തുന്നു. ഇതിന്റെ ഗുണങ്ങൾ കൊണ്ടും ഉപയോഗങ്ങൾ കൊണ്ടും ഡ്രാഗൺ ഫ്രൂട്ടിന് ഇന്നു പ്രചാരമേറിവരുന്നുണ്ട്. പഴമായി ഉപയോഗിക്കുന്നതു കൂടാതെ ജാം, ജ്യൂസ്, വൈൻ എന്നിവയ്ക്ക് പുറമേ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിക്കുന്നു. വിറ്റാമിൻ സി യുടെ കലവറയാണ്. കൊളസ്‌ട്രോൾ, ഡയബേറ്റിക്, അസ്ത്മ എന്നിവ നിയന്ത്രിക്കാൻ നല്ലതാണ്. ബ്ലഡ്‌ കൗണ്ട് കൂടാനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുന്നു.

കൃഷി രീതി

രണ്ടര അടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് അതിൽ 500 ഗ്രാം കുമ്മായം/ഡോളൊമൈറ്റ് ഇട്ട് 10-15 ദിവസം കഴിഞ്ഞതിനുശേഷം നടീൽ മിശ്രിതം നിറയ്ക്കാം. കുഴിയുടെ നടുവിൽ 4 ഇഞ്ച് ചതുരത്തിലുള്ള വേലിക്കല്ല്/കോൺക്രീറ്റ് 7 അടി നീളമുള്ളത് നാട്ടണം. മേൽ മണ്ണ്, 15-20 കിലോഗ്രാം ചാണകപ്പൊടി, 500 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കും കടപ്പിണ്ണാക്കും, 250 ഗ്രാം എല്ലു പൊടി എന്നിവ ചേർത്ത് കുഴി മൂടണം. തടം തറ നിരപ്പിൽനിന്ന് ഉയർന്നു നിൽക്കുന്ന രീതിയിലായിരിക്കണം. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഇതു സഹായിക്കും. ഈ തടത്തിൽ രണ്ടോ മൂന്നോ ഡ്രാഗൺ ഫ്രൂട്ട് തൈ നടാം.

dragon fruit

നല്ല വെയിൽ വേണം. വെള്ളം കെട്ടിനിൽക്കരുത്. 6 മാസം കഴിഞ്ഞ് 2 മാസം കൂടുമ്പോൾ ഇതിന്റെ പകുതി വീതം വളപ്രയോഗം നടത്തണം.It needs good sun. Do not let water stagnate. Half of it should be applied every 2 months after 6 months.

നല്ല രീതിയിൽ കൃഷി ചെയ്താൽ 2-3 വർഷത്തിനകം ചെടിയിൽ മൊട്ടു വരും. 50-55 ദിവസം കൊണ്ട് മൊട്ട് പൂവ്‌ ആയി, കായ്‌ ആകും. കായയ്ക്ക് ചുവന്ന നിറം വന്നാൽ 2-3 ദിവസത്തിനകം പറിക്കാം. രാത്രി മാത്രമേ പൂവ് വിരിയൂ. പൂവിന് ഒരു ദിവസത്തെ ആയുസ് മാത്രം. ഒരു കായ 450-550 ഗ്രാം ഭാരം വരും.നല്ല രീതിയിൽ പരിചരിച്ചാൽ 20-25 വർഷം ഒരു ചെടി നിലനിൽക്കും.

In a good way If cultivated, the plant will germinate in 2-3 years.In 50-55 days the bud will flower and bear fruit. If the berry turns red, it can be picked within 2-3 days. The flower blooms only at night. The flower has a lifespan of only one day. One berry weighs 450-550 g. With proper care, a plant can survive for 20-25 years.

ഡ്രാഗൺ ഫ്രൂട്ട് 3 ഇനങ്ങളുണ്ട്. എല്ലാ ഇനങ്ങളുടെയും കായയുടെ വെളിയിൽ ചുവപ്പു നിറമായിരിക്കും. എന്നാൽ, ഉൾകാമ്പ് വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുണ്ട്. ചുവന്ന ഇനത്തിനാണ് രുചി കൂടുതൽ.

ആരോഗ്യപരമായും നിരവധി ഗുണങ്ങൾ ഉള്ളതിനാൽ  ഈ പഴം ആവശ്യപ്പെടുന്നവർ നിരവധിയാണ്. 

ആരോഗ്യഗുണങ്ങൾ ∙

കലോറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം ∙ 

വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങൾ ധാരാളമുള്ളതിനാൽ വിളർച്ചയെ പ്രതിരോധിക്കും...

dragon fruit

മഗ്നേഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയ്ക്ക് സഹായിക്കും...

കൊളസ്‌ട്രോളും അമിതഭാരവും കുറയ്‌ക്കും, ഹൃദയത്തെ സംരക്ഷിക്കു

രക്‌തത്തിലെ കാൻസറിനെ ചെറുക്കുന്ന ആൻറി ഓക്‌സഡൻറുകൾ ധാരാളമുണ്ട്...

രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങളാൽ സമ്പന്നം...

.ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കും...

ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ വാർധക്യവും വാതവും അകറ്റും ചെറുക്കും...

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഡ്രാഗണ്‍ ഫ്രൂട്ട് കേരളത്തിലും കൃഷി ചെയ്യാം

#Agriculture#Farmer#agro#AW#Krishijagran

English Summary: Dragon fruit can be grown in the backyard; without much care.
Published on: 18 July 2020, 08:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now