Updated on: 1 June, 2022 10:00 AM IST
കേരളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഫലവൃക്ഷമാണ് റംബൂട്ടാൻ

എല്ലാവരുടെയും വീട്ടുവളപ്പിൽ ഇന്ന് വിദേശ ഫലവൃക്ഷങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. ഇതിൽ കേരളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഫലവൃക്ഷമാണ് റംബൂട്ടാൻ. കുരു മുളപ്പിച്ചു തൈകൾ ഉൽപാദിപ്പിച്ചു ഇത് കൃഷി ചെയ്യാവുന്നതാണ്. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒട്ടുമിക്കവരും ബഡ് തൈകൾ ആണ് കൃഷിക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഇത് ഏകദേശം മൂന്നു വർഷം കൊണ്ട് മികച്ച രീതിയിൽ കായ്ഫലം നൽകുന്നു.

റംബൂട്ടാൻ കൃഷിയിലെ ബഡ്ഡിങ് രീതി

റംബൂട്ടാനിൽ പാതി മുകുളനം അഥവാ പാച്ച് ബഡ്ഡിങ് രീതിയാണ് സ്വീകരിച്ചു പോരുന്നത്. സമചതുരാകൃതിയിലോ ദീർഘ ചതുരാകൃതിയിലോ തണ്ടിന് പുറംതൊലിയിൽ മുറിവുണ്ടാക്കി അതിന് അനുസരണമായി മുകുളം ഒട്ടിച്ച് എടുക്കുന്ന രീതിയാണ് ഇത്.

ഇല കൊഴിഞ്ഞ തണ്ടുകളിൽ മൂപ്പു കൂടിയ മുകുളങ്ങൾ ആണ് ഒട്ടിക്കാൻ വേണ്ടി തെരഞ്ഞെടുക്കുന്നത്. മുകുളം ഒട്ടിച്ചു ചേർക്കാനുള്ള വേരോടു കൂടിയ ചെടിയെ റൂട്ട് സ്റ്റോക്ക് എന്ന് പറയുന്നു. മൂലകാണ്ഡത്തിലും ഒട്ടകമ്പിലും നിന്നും തടിയോടു കൂടിയ തൊലി ഒരേ ആകൃതിയിൽ ചെത്തി മാറ്റിയശേഷം മുറിവുകൾ ചേർത്ത് വെച്ച് കെട്ടുമ്പോൾ അവയുടെ കലകൾ തമ്മിൽ സംയോജിക്കുന്നു. ഇവ തമ്മിൽ ഒട്ടിച്ചു ചേരുന്നതിനാൽ റൂട്ട് സ്റ്റോക്കിന്റെ വേര് വലിച്ചെടുക്കുന്ന വെള്ളവും ആഹാരവും ഒട്ടിച്ചു ചേർത്ത് മുകുളത്തിന് ലഭിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാഴ്ചക്ക് കൗതുകപരമായതും നിറഭേദങ്ങളാൽ വിശേഷപ്പെട്ടതുമായ റംബൂട്ടാൻ കൃഷി

റൂട്ട് സ്റ്റോക്ക് തയ്യാറാക്കുന്നതിന് 3 സെൻറീമീറ്റർ വണ്ണം വേണം. തറനിരപ്പിൽ നിന്ന് 5 മുതൽ 10 സെൻറീമീറ്റർ ഉയരത്തിൽ സമചതുരാകൃതിയിൽ രണ്ട് സെൻറീമീറ്റർ വിസ്താരത്തിൽ തൊലി ഇളകി എടുക്കുകയും വേണം.

Rambutan is the most popular fruit tree in Kerala. It can be cultivated by sprouting seeds and producing seedlings. But most of the commercial cultivars use bud seedlings for cultivation.

മുകുളം തയ്യാറാക്കുന്ന വിധം

പുറത്തേക്ക് തള്ളിനിൽക്കാത്ത മുകുളങ്ങൾ ആണ് മുകുളം തയ്യാറാക്കുന്ന രീതിക്ക് ഉത്തമം. റൂട്ട് സ്റ്റോക്കിലെ തൊലി ഇളക്കിയ മാതിരി ഒരു തടിയിലെ ഒരു മുകുളം അടയാളപ്പെടുത്തി ഇളക്കി എടുക്കണം. ഇത് സ്റ്റോക്കിൽ ഉണ്ടാക്കിയ വിടവിന്റെ ഉള്ളിൽ അമർത്തി വെക്കുക. എന്നിട്ട് പോളിത്തീൻ ഷീറ്റോ മെഴുകു തുണിയോ ഉപയോഗിച്ച് വെള്ളം കടക്കാത്തവിധം പൊതിഞ്ഞു കെട്ടിവയ്ക്കണം.

ബന്ധപ്പെട്ട വാർത്തകൾ: വിപണിയിലെ സൂപ്പർ താരം -റംബൂട്ടാൻ

ഇപ്രകാരം ഒട്ടിച്ച് ഒരു മാസം കഴിഞ്ഞാൽ കെട്ട് അഴിച്ചു മാറ്റാവുന്നതാണ്. മുകളം പച്ചയായി ഇരുന്നാൽ പ്രക്രിയ വിജയകരമായി എന്ന് കരുതാവുന്നതാണ്. സ്റ്റോക്കിന്റെ തല ഒരു സെൻറീമീറ്റർ ഉയരത്തിൽ വച്ച് മുറിച്ചു മാറ്റുക. മറ്റുഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്ന മുകുളങ്ങൾ അപ്പപ്പോൾ മാറ്റുക. മുളകൾക്ക് കരുത്ത് കൂടുതലാവാൻ അവ ചരട് ഉപയോഗിച്ച് ചേർത്തു കെട്ടുകയും ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: റംബൂട്ടാൻ വാണിജ്യ കൃഷി ലാഭകരമോ

English Summary: This is how budding is done on rambutan seedlings for best yield
Published on: 01 June 2022, 09:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now