1. Farm Tips

വെള്ളവും മണ്ണും കുറവുള്ളവർക്ക് വലക്കൂട് കൃഷി ചെയ്‌ത്‌ വിളവെടുക്കാം

വലക്കൂട് നിർമ്മിക്കാനായി ആദ്യം 60cm നീളത്തില്‍ വല മുറിച്ചെടുക്കണം. Weld Mesh ഉപയോഗിച്ചാണ് വലക്കൂട് ഉണ്ടാക്കുന്നത്. നാലടി പൊക്കത്തിൽ വേണം അതുണ്ടാക്കാൻ. തുടര്‍ന്ന് പെയിന്റ് ചെയ്യണം. മണ്ണും വെള്ളവും കുറവുള്ളവര്‍ക്ക് എളുപ്പത്തില്‍ കൃഷിചെയ്യാവുന്ന രീതിയാണ് വലക്കൂട് കൃഷി. മണ്ണിനുപകരം ജൈവവളമിശ്രിതം, ചകിരിച്ചോര്‍, കരിയിലകള്‍, കമ്പോസ്റ്റ് എന്നിവയാണ് കൂടിനുള്ളില്‍ ഉപയോഗിക്കുന്നത്. ലഭ്യമാണെങ്കില്‍ കല്ലില്ലാത്ത അല്പം മണ്ണുകൂടി ചേര്‍ത്താല്‍ വിളവ് ഇരട്ടിയാകും.

Meera Sandeep
ലഭ്യമാണെങ്കില്‍ കല്ലില്ലാത്ത അല്പം മണ്ണുകൂടി ചേര്‍ത്താല്‍ വിളവ് ഇരട്ടിയാകും
ലഭ്യമാണെങ്കില്‍ കല്ലില്ലാത്ത അല്പം മണ്ണുകൂടി ചേര്‍ത്താല്‍ വിളവ് ഇരട്ടിയാകും

മണ്ണും വെള്ളവും കുറവുള്ളവര്‍ക്ക് എളുപ്പത്തില്‍ കൃഷിചെയ്യാവുന്ന രീതിയാണ് വലക്കൂട് കൃഷി. മണ്ണിനുപകരം ജൈവവളമിശ്രിതം, ചകിരിച്ചോര്‍, കരിയിലകള്‍, കമ്പോസ്റ്റ് എന്നിവയാണ് കൂടിനുള്ളില്‍ ഉപയോഗിക്കുന്നത്. ലഭ്യമാണെങ്കില്‍ കല്ലില്ലാത്ത അല്പം മണ്ണുകൂടി ചേര്‍ത്താല്‍ വിളവ് ഇരട്ടിയാകും.

വലക്കൂട് നിർമ്മിക്കാനായി ആദ്യം 60cm  നീളത്തില്‍ വല മുറിച്ചെടുക്കണം. Weld Mesh ഉപയോഗിച്ചാണ് വലക്കൂട് ഉണ്ടാക്കുന്നത്. നാലടി പൊക്കത്തിൽ വേണം അതുണ്ടാക്കാൻ  തുടര്‍ന്ന് paint ചെയ്യണം. തുരുമ്പെടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. Paint ഉണങ്ങിയശേഷം വട്ടത്തിലാക്കി പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് കെട്ടി കൂടയാക്കണം. നേരത്തേ തയ്യാറാക്കിയ മിശ്രിതം ഈ കൂടയില്‍ നിറയ്ക്കണം. ക്യാരറ്റ്, കൂര്‍ക്കല്‍, മുള്ളങ്കി, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ചീനി തുടങ്ങിയവയെല്ലാം ഇങ്ങനെ നട്ടുവളര്‍ത്താം. സാധാരണ കൃഷിരീതിയെ അപേക്ഷിച്ച് വെള്ളവും കുറച്ചുമതിയെന്നതാണ് വലക്കൂട് കൃഷിയുടെ പ്രത്യേകത.

വിത്തിട്ടശേഷം നനയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാനേ പാടുള്ളൂ. ഡ്രിപ്പ് പൈപ്പ് കൊടുത്ത് അതില്‍ ഒരു വാല്‍വ് ഘടിപ്പിച്ച് നനയ്ക്കാവുന്നതാണ്. ക്യാരറ്റാണെങ്കില്‍ ഒരു വലക്കൂടില്‍ ഇരുപതിലധികം ക്യാരറ്റ് വിളയും. കൂര്‍ക്കലാണെങ്കില്‍ അതില്‍ കൂടുതലും നടാം.

ശരാശരി 3kg ഒരു കൂടയില്‍ നിന്ന് ആദായം കിട്ടും. ഒരു വലക്കൂട നിര്‍മ്മിക്കാന്‍ പണിക്കൂലിയടക്കം 600 രൂപ ചെലവ് വരും. ഒരു വല പത്തുവര്‍ഷത്തിന് മുകളില്‍ ഉപയോഗിക്കാം.

അനുബന്ധ വാർത്തകൾ പുതിന കൃഷി ചെയ്യാം വീട്ടാവശ്യത്തിനെങ്കിലും

#krishijagran #kerala #farmtips #netfarming #cultivation 

English Summary: Net farming for those who do not have enough soil and water/kjmnoct/292000000000000000000000000000000000000000000000000000000000000000000000000

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds