1. Organic Farming

റംബൂട്ടാൻ വാണിജ്യ കൃഷി ലാഭകരമോ

വലിയ പരിചരണവും വളപ്രയോഗവവുമൊന്നുമില്ലാതെ കിട്ടുന്ന രുചിയൂറുന്ന റംബുട്ടാന്‍ പഴങ്ങള്‍ക്ക് ആവശ്യക്കാരേറെ. കിഴക്കൻ മേഖലയിലെ കർഷകർ റംബൂട്ടാൻ കൃഷിയിലേക്ക് മാറുകയാണ്.

K B Bainda
ചുവപ്പ് , കടും മഞ്ഞ, മഞ്ഞ ഈ മൂന്ന് നിറങ്ങളിലാണ് പഴങ്ങൾ കാണപ്പെടുന്നത്
ചുവപ്പ് , കടും മഞ്ഞ, മഞ്ഞ ഈ മൂന്ന് നിറങ്ങളിലാണ് പഴങ്ങൾ കാണപ്പെടുന്നത്

വലിയ പരിചരണവും വളപ്രയോഗവവുമൊന്നുമില്ലാതെ കിട്ടുന്ന രുചിയൂറുന്ന റംബുട്ടാന്‍ പഴങ്ങള്‍ക്ക് ആവശ്യക്കാരേറെ. കിഴക്കൻ മേഖലയിലെ കർഷകർ റംബൂട്ടാൻ കൃഷിയിലേക്ക് മാറുകയാണ്.

പഴങ്ങൾ വിളഞ്ഞു കിടക്കുന്ന തോട്ടങ്ങൾ കാണാൻ തന്നെ ഭംഗിയാണ്.ഇപ്പോൾ റംബൂട്ടാന് കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വില. മുണ്ടക്കയം മേഖലകളിലെ കർഷകരിൽ മിക്കവാറും റംബൂട്ടാൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് തുടങ്ങി.

റബ്ബറിനേക്കാൾ വരുമാനം റംബൂട്ടാനുണ്ട് എന്നതാണ് മിക്കവരെയും റംബൂട്ടാൻ കൃഷിയിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്ന ഘടകം. മിക്കയിടങ്ങളിലും നന്നായി വളരുകയും കായ്‌ഫലം തരുകയും ചെയ്യുന്നുണ്ട് . തൈ വച്ച് നാലാം വർഷം മുതൽ കായ്കൾ ലഭിച്ചു തുടങ്ങും.

ചുവപ്പ് , കടും മഞ്ഞ, മഞ്ഞ ഈ മൂന്ന് നിറങ്ങളിലാണ് പഴങ്ങൾ കാണപ്പെടുന്നത്.ജാതിമരം പോലെ ആൺ പെൺ മരണങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നു. ജൈവവ രീതിയിൽ കൃഷി ചെയ്യാം എന്നതിനാൽ രാസവളങ്ങൾ ഇട്ട് മണ്ണിനെ കേടാക്കേണ്ടി വരുന്നില്ല.

ജൂൺ മുതൽ നവംബർ വരെയുള്ള കലായളവാണ് കൃഷിക്ക് പറ്റിയ സമയം. സമുദ്ര നിരപ്പിൽ നിന്നു രാണ്ടായിരമടി വരെ ഉയരത്തിൽ നീർവാഴ്‌ചയും ജൈവാംശവുമുള്ള മണ്ണിൽ കൃഷി ചെയ്യാം. തൈ നട്ടു രണ്ടുമൂന്ന് വര്ഷം വരെ ഭാഗികമായി തണൽ ആവശ്യമുണ്ട്.പിന്നീട് നല്ല വെയിൽ വേണം.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്താണ് സാധാരണ റംബൂട്ടാൻ പൂവിടുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള ചെടികൾക്ക് ബഡ് തൈകളാണ് നല്ലത്.

English Summary: Is Rambutan commercial farming profitable?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds