കൊച്ചി: തീവിലയിൽ നിന്നും തക്കാളിക്ക് മോചനമായി വില കുറഞ്ഞു തുടങ്ങി. 45 രൂപയാണ് ഇന്നലെ കേരളത്തിലെ തക്കാളി വില. കഴിഞ്ഞ ആഴ്ച വരെ 50 മുതൽ 60 രൂപ വരെയായിരുന്നു കിലോ തക്കാളിയുടെ വില. തക്കാളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി കുറഞ്ഞതാണ് വില ഉയരാനുള്ള കാരണം. Low imports from tomato-growing states The reason for that.
ഏഷ്യയിലെ ഏറ്റവും വലിയ പഴം -പച്ചക്കറി മൊത്തവ്യാപാര വിപണിയായ ആസാദ്പൂർ മാണ്ടിയിൽ തക്കാളി വില കിലോയ്ക്ക് 40 രൂപയാണ്. കൊവിഡ്-19 പകർച്ചവ്യാധിയെ തുടർന്ന് ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും തക്കാളി വിളവ് ഇത്തവണ കുറവാണ്. അതിനാൽ അവിടെനിന്നും തക്കാളി എത്തിയില്ല.
കൂടാതെ വിള നാശനഷ്ടമുണ്ടാകാനും മഴ മൂലമുണ്ടായ തടസവും പുതിയ വിളകളുടെ വിതരണത്തെ ബാധിച്ചു. അടുത്ത 15 ദിവസത്തിനുള്ളിൽ സ്ഥിതി സാധാരണ നിലയിലാകുമെന്നും വ്യാപാരികൾ പറയുന്നു.
കൊറോണ വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഒരു രൂപ മുതൽ മൂന്ന് രൂപയ്ക്ക് വരെ കർഷകർ തക്കാളി വിറ്റിട്ടുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ്, തമിഴ്നാട്, കേരളം, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും തക്കാളി ഉത്പാദിപ്പിക്കുന്നത്. രാജ്യത്ത് പ്രതിവർഷം 19.73 ദശലക്ഷം ടൺ തക്കാളി ഉത്പാദിപ്പിക്കുന്നുണ്ട്. 11.51 ദശലക്ഷം ടൺ ആണ് രാജ്യത്തെ തക്കാളിയുടെ ഉപഭോഗം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുട്ടനാടൻ കർഷകർക്ക് ആശ്വാസം;കൃഷിനാശമുണ്ടായവർക്ക് 4.65 കോടി രൂപ അനുവദിച്ചു
#Vegetable#Farmer#Agriculture#Kerala#FTB