News

കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം;​കൃ​ഷി​നാ​ശ​മു​ണ്ടാ​യ​വ​ർ​ക്ക് 4.65 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

kuttanadu paddy

സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യി​ൽ നി​ന്ന് ല​ഭി​ച്ച 4.65 കോ​ടി രൂ​പ

ആ​ല​പ്പു​ഴ: മ​ഴ​യും മ​ട​വീ​ഴ്ച​യും വെ​ള്ള​പ്പൊ​ക്ക​വും ക​ന​ത്ത നാ​ശം വി​ത​ച്ച കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ജി​ല്ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യി​ൽ നി​ന്ന് ല​ഭി​ച്ച 4.65 കോ​ടി രൂ​പ ജി​ല്ലാ ക​ല​ക്ട​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ​ക്കാ​യി പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി. To solve the problems in the field collections in the district. 4.65 crore received from State Disaster Management Authority Principal Agricultural Officer for immediate action. കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മ​ട​വീ​ഴ്ച പ​രി​ഹ​രി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളെ തി​രി​കെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ഈ ​തു​ക ഉ​പ​യോ​ഗി​ക്കും എ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ പ​റ​ഞ്ഞു.

kuttanadu paddy field

പ​മ്പ് ഉ​പ​യോ​ഗി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ച്ച് അ​ടു​ത്ത പു​ഞ്ച കൃ​ഷി​ക്കാ​യി ഒ​രു​ക്കാ​നും ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ

ആ​ഗ​സ്റ്റി​ൽ ഉ​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം മൂ​ലം ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ അ​ടി​ഞ്ഞു​കൂ​ടി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തി​നും ബ​ണ്ടു​ക​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി 3.40 കോ​ടി രൂ​പ​യും 2019 ലെ ​പ്ര​ള​യ​ത്തി​ൽ വെ​ള്ളം വ​റ്റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​വാ​ൻ ബാ​ക്കി​യു​ള്ള തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 1.25 കോ​ടി രൂ​പ​യും അ​ട​ക്കം 4.65 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. കു​ട്ട​നാ​ട്ടി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും മ​ട​വീ​ഴ്ച​യും സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടി​ൽ താ​മ​സി​ക്കു​ന്ന അ​നേ​കം കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഈ ​മ​ട​വീ​ഴ്ച പ​രി​ഹ​രി​ക്കു​ന്ന​തി​നും ത​ക​ർ​ന്ന മ​ട​ക​ൾ കു​ത്തു​ന്ന​തി​നും പ​മ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നും ഈ ​തു​ക ഉ​പ​യോ​ഗി​ക്കാ​നാ​കും. കു​ട്ട​നാ​ട്ടി​ൽ പ​ല​യാ​ളു​ക​ളും ഇ​പ്പോ​ഴും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​വാ​തെ ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ട കെ​ട്ടി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ച്ചാ​ൽ മാ​ത്ര​മേ ഇ​വ​ർ​ക്ക് തി​രി​കെ വീ​ടു​ക​ളി​ലെ​ത്താ​ൻ സാ​ധി​ക്കൂ. പ​മ്പ് ഉ​പ​യോ​ഗി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ച്ച് അ​ടു​ത്ത പു​ഞ്ച കൃ​ഷി​ക്കാ​യി ഒ​രു​ക്കാ​നും ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ എ ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ക തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കൃ​ഷി വ​കു​പ്പ് ഉ​പ​ഡ​യ​റ​ക്ട​ർ എ​ൻ ര​മാ​ദേ​വി പ​റ​ഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മ​ട​വീ​ണ് കൃ​ഷി നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജി​ല്ലാ ക​ല​ക്‌​ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി

#Paddy#Kuttanadu#Agriculture#Krishi#Alappuzha


English Summary: Relief for Kuttanad farmers;An amount of `4.65 crore has been sanctioned kjabsep13

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine