Updated on: 14 March, 2021 1:10 PM IST
Horse gram

പയർ വർഗ്ഗത്തിലെ ഒരംഗമായ മുതിര പോഷകങ്ങളുടെ കലവറയാണ്. ഇന്ത്യയിൽ ഇത് മനുഷ്യനും കന്നുകാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. 

കുതിരയുടെ ഭക്ഷണമായി അറിയപ്പെടുന്ന മുതിരയെ ഇംഗ്ലീഷിൽ horse gram എന്നു വിളിക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് 300m നു മുകളിലുള്ള പ്രദേശത്ത് വളരുന്ന വിളയാണിത്. കൊഴുപ്പ് തീരെ കുറഞ്ഞ മുതിരയിൽ ഉയർന്ന അളവിൽ iron, calcium, protein, carbohydrates, എന്നിവ അടങ്ങിയിരിക്കുന്നു.

ഒന്നര മീറ്റർ വരെ പൊക്കത്തിൽ പടർന്നുവളരുന്ന ഏകവർഷിയായ സസ്യമാണ് മുതിര. തണ്ടുകൾ രോമാവൃതമാണ്. ഇലകൾക്ക് മൂന്ന് ഇതളുകൾ ഉണ്ടായിരിക്കും.  മഞ്ഞ നിറത്തിലുള്ള പൂക്കളടങ്ങിയ പൂങ്കുലകളാണ് മുതിരയുടേത്. കായകൾ നീണ്ടു വളഞ്ഞതും രോമാവൃതവും പാകമാകുമ്പോൾ രണ്ടായി പൊട്ടുന്നതുമായിരിക്കും. 

ഒരു കായയിൽ 5-6 വിത്തുകൾ വരെ ഉണ്ടാകും. വിത്തുകൾ ക്രീം മഞ്ഞ കളറുള്ളതും പരന്നതുമായിരിക്കും. വിത്തുകൾ പഴകുംതോറും നിറവ്യത്യാസം വന്നുകൊണ്ടിരിക്കുന്നതും മുതിരയുടെ ഒരു പ്രത്യേകതയാണ്. വിത്തിൽ albuminoids, starch, oil, phosphoric acid, urease enzyme, വിത്ത്, വേര്, എന്നിവ ഔഷധഗുണമുള്ളതാണ്.

Col-1, പട്ടാമ്പി ലോക്കൽ, എ.കെ-21, എ.കെ-42, എന്നിവ പ്രധാന ഇനങ്ങളാണ്. സാധാരണയായി Sept-Oct മാസത്തിലാണ് മുതിര കൃഷി ചെയ്യുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും കൃഷി ചെയ്യാം. വിത്ത് വിതയ്ക്കുകയോ, 25cm അകലത്തിൽ വരിവരിയായി നുരിയിടുകയോ ചെയ്യാം. സെന്റിന് 2kg എന്ന തോതിൽ കുമ്മായം ചേർത്ത് രണ്ടാഴ്ചക്ക് ശേഷം ഒരു സെന്റിന് 80kg എന്ന തോതിൽ കാലിവളം അടിവളമായി ചേർക്കാം.  

അടിവളമായി 555gm rock phosphate ഉം നൽകാം. കൃത്യമായി നന നൽകാൻ ശ്രദ്ധിക്കണം. 100 മുതൽ 110 ദിവസത്തിനുള്ളിൽ വിളവെടുക്കാം.

English Summary: Horse gram: Benefits and farming practices
Published on: 14 March 2021, 12:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now