1. Health & Herbs

മുതിരയുടെ ആരോഗ്യ ഔഷധ ഗുണങ്ങൾ

ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.

K B Bainda
ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കു ന്നത് സഹായിക്കും
ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കു ന്നത് സഹായിക്കും

ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്ത തിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.

ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കു ന്നത് സഹായിക്കും. . തണുപ്പുളള കാലാവസ്ഥ യില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും.

ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്.ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും.

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവ കാലത്തുണ്ടാകുന്ന ബ്ലീഡി ങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കു ന്നത് സഹായിക്കും.ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും. മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹാ യിക്കും

ഗര്‍ഭിണികളും, ടിബി രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കരുത്.പോഷകങ്ങളുടെ കലവറയാണ് മുതിര. കൊളസ്‌ട്രോളിനെ ചെറുക്കാനും പുരുഷന്മാരിലെ ബീജ വര്‍ധനയ്ക്കും മുതിര സഹായിക്കും . മുതിരക്ക് ചൂടും ഊര്‍ജ്ജവും ഉത്പാതിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും തണുപ്പുള്ള കാലങ്ങളില്‍ ഇത് ശരീരത്തി നാവശ്യമായ ചൂട് പകരുന്നു. മുതിര കഴിക്കുന്നത്‌ പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കും.

പാകം ചെയ്യാത്ത മുതിര വിശേഷിച്ചും പോഷക സമൃദ്ധമാണ്‌. പോളിഫിനോളുകള്‍, ഫ്ലാവനോയിഡുകള്‍, പ്രോട്ടീനുകള്‍, ആന്റീഓക്സിഡന്റ് തുടങ്ങിയവ അതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലം നിങ്ങളുടെ ശരീരത്തിന്റെ യുവത്വവും പ്രസരിപ്പും കാത്തുസൂക്ഷിക്കുന്നു.

ഭക്ഷണശേഷം ശരീരത്തിലുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അധികമാകുന്ന അളവ് കുറച്ചു കൊണ്ടുവരാനും മുതിരയ്ക്ക് കഴിയുന്നു. മുതിര പ്രമേഹരോഗികള്‍ക്ക് പറ്റിയ ഒരു ആഹാരപദാര്‍ത്ഥമാണ്. അന്നജത്തിന്റെ ദഹനം ഇത് സാവധാനത്തിലാക്കുന്നു,  ഇന്‍സുലിന് എതിരായുള്ള പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നു

പരമ്പരാഗതമായ വൈദ്യശാസ്ത്രത്തില്‍ ആസ്ത്മാ, ശ്വാസനാളത്തിലെ നീര്‍കെട്ടെല്‍, വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപാണ്ഡ്, തുടങ്ങിയ രോഗങ്ങള്‍ക്ക് മുതിര ഉപയോഗിക്കുന്നത് വളരെ ഫലം ചെയ്യുമെന്ന് പറയുന്നുണ്ട്. ഹൃദ്രോഗമുള്ളവര്‍ക്കും മുതിര വളരെ നല്ലതാണ്. ആരോഗ്യപരമായി നോക്കുമ്പോള്‍ മുതിരയുടെ ഗുണങ്ങള്‍ ഏറെയാണ്‌. ശരീരത്തെ സംബന്ധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും മുതിര നല്ലൊരു പ്രതിവിധിയാണ്. 

മഞ്ഞപ്പിത്തം, വാതസംബന്ധമായ രോഗങ്ങള്‍, വിരയുടെ ഉപദ്രവം, മൂലക്കുരു, കണ്ണില്‍ കേട് തുടങ്ങിയ അസുഖങ്ങള്‍ കൊണ്ട് കുഴങ്ങുന്നവര്‍ക്കും മുതിര നല്ലൊരു ആഹാരമാണ്. അത്രയും ഔഷധശക്തി അതിനുണ്ട് എന്നര്‍ത്ഥം. കഫം, പനി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ മുതിര സഹായിക്കുന്നു.  ആര്‍ത്തവ സംബന്ധമായ അലോഗ്യങ്ങള്‍ക്കും, വായുക്ഷോഭത്തിനും, ഈ അത്ഭുത പയര്‍ ഫലപ്രദമായ ഒരു മരുന്നാണ്. മുതിര കഴിക്കുന്നത്‌ പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കും.  

English Summary: Health and Medicinal Benefits of Muthira

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds