1. Farm Tips

പേരയിലയെ അത്ര നിസ്സാരമായി കാണണ്ട.

പേരയിലകൾക്കിത്രയും ഗുണമുണ്ടെന്ന് അറിയുന്നവർ ഇലകള് വെറുതേ കളയില്ല. സാധാരണ പേരയ്ക്കായാണ് നമുക്ക് പ്രിയം. എന്നാൽ കായേക്കാൾ ഇലകൾ ക്കാണ് ഗുണമുള്ളത്. പേര ഇലകളില് അടങ്ങിയിട്ടുളള ആന്റി കാന്സര് പ്രോപ്പര്ട്ടീസ് നിങ്ങളുടെ ചര്മ്മത്തെ സംരക്ഷിക്കുന്നു. ഈ ഇലകള് നിങ്ങളുടെ ചര്മ്മത്തില് ഉണ്ടാവുന്ന ചുളിവുകള്ക്കെതിരെ പോരാടി നിങ്ങളുടെ ചര്മ്മത്തിന്റെ സ്വത്വം നിലനിര്ത്തുന്നു.

K B Bainda

പേരയിലകൾക്കിത്രയും ഗുണമുണ്ടെന്ന് അറിയുന്നവർ  ഇലകള്‍ വെറുതേ കളയില്ല. സാധാരണ പേരയ്ക്കായാണ് നമുക്ക് പ്രിയം. എന്നാൽ കായേക്കാൾ ഇലകൾ

ക്കാണ് ഗുണമുള്ളത്.  പേര ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഈ ഇലകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ക്കെതിരെ പോരാടി നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വത്വം നിലനിര്‍ത്തുന്നു.

പേര ഇലകള്‍ക്ക് ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് പേര ഇലകള്‍. പേര ഇല അരച്ച്‌ ഇത് മുഖക്കുരു ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച്‌ കഴിഞ്ഞ് കഴുകികളയുക. മുഖക്കുരു മാറുന്നതുവരെ ഈ ചികില്‍സ ആവര്‍ത്തിക്കുക.

സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍. നിങ്ങളുടെ മനസമാധാനം കെടുത്തുന്ന ഇത്തരം പാടുകള്‍ പേര ഇലകള്‍ ഉപയോഗിച്ച്‌ നീക്കും ചെയ്ത് , മുഖചര്‍മ്മം വൃത്തിയുളളതും തിളക്കമുളളതുമാക്കുന്നു. പേര ഇല അരച്ച്‌ കറുത്തപാടുകള്‍ ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച്‌ കഴിഞ്ഞ് കഴുകികളയുക. പാടുകള്‍ മാറുന്നതുവരെ ദിവസേന ഇത് ആവര്‍ത്തിക്കേണ്ടതാണ്.

പേര ഇലകള്‍ കുറച്ച്‌ വെളളം ചേര്‍ത്ത് മിശ്രിതമാക്കി എടുക്കുക , ഇത് സ്ക്രബ് ആയി നിങ്ങളുടെ മൂക്കിലോ ബ്ളാക്ക് ഹെഡ്സ് ബാധിച്ച മറ്റിടങ്ങളിലോ പുരട്ടുക. ബ്ളാക്ക്ഹെഡ്സ് മാറുന്നതാണ്.

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വീക്കത്തിന് പേര ഇലകള്‍ ഉത്തമ ഔഷധമാണ്./ guava leaves are an excellent remedy for skin inflammation

ചര്‍മ്മത്തിന് ഉപരിതലത്തില്‍ ഉണ്ടാവുന്ന ഇത്തരം വീക്കത്തിന് പേര ഇലകള്‍ പ്രയോഗിച്ചാല്‍ ഇത് കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുവായ ഹിറ്റമീന്റെ വളര്‍ച്ച തടയുന്നു. ഈ കെമിക്കല്‍ ശരീരത്തില്‍ കടന്നുകൂടിയാല്‍ ഇത് അലര്‍ജി ഉണ്ടാക്കുന്നു. ചൊറിച്ചില്‍ , തുമ്മല്‍ , ശ്വാസംമുട്ടല്‍ , നീര്‍വീക്കം എന്നിവയാണ് ഹിറ്റമീന്‍ ലക്ഷണങ്ങള്‍. 

ചര്‍മ്മവീക്കത്തിന് പേര ഇലകള്‍ ഉപയോഗിച്ചുള്ള ചികില്‍സ.

ഇതിനായി ആവശ്യമുളള സാധനങ്ങള്‍ ഉണങ്ങിയ പേര ഇലകള്‍, ചൂടുവെള്ളം എന്നിവയാണ്. ഉണങ്ങിയ പേര ഇലകള്‍ എടുക്കുക, ഇത് നന്നായി പൊടിക്കുക. ഇത് നിങ്ങള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന വെളളത്തില്‍ ചേര്‍ക്കുക. പ്രകൃതിദത്തമായ ഈ ചികില്‍സ ചൊറിച്ചില്‍ മാറ്റുന്നതാണ്.

പേര ഇലകളുടെ സത്തിൽ പ്രമേഹം നിയന്ത്രിക്കുന്നതിന് സാധിക്കും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.Studies have shown that guava leaf extract can control diabetes.

പേര ഇലയുടെ സത്തിൽ കോളസ്ട്രോൾ കുറക്കാൻ സഹായിക്കുന്ന ഔഷധ ഗുണം ഉണ്ട് . ഇത് ഉപയോഗിക്കുന്നതിലൂടെ കോളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്നു.

വിറ്റാമിൻ ബി,സി എന്നിവയുടെ കലവറയായ ഈ ഇല മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ മികച്ചതാണ്     തലമുടിയുടെ ആരോഗ്യത്തിന് എന്നതു

പോലെ മുഖത്തുള്ള പാടുകൾ ചുളിവുകൾ എന്നിവ ഇല്ലാതാക്കാനും പേര ഇലകൾക്ക് സാധിക്കുന്നു.

ചര്‍മ്മവീക്കത്തിന് പേര ഇലകള്‍ ഉപയോഗിച്ചുള്ള മറ്റൊരു ചികില്‍സ

ഉണങ്ങിയ പേര ഇലകള്‍ നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ വെള്ളം ചൂടാക്കി അതിലേക്ക് ഈ പൊടി ചേര്‍ക്കുക. വെള്ളം ബ്രൗണ്‍ നിറം ആവുന്നവരെ ചൂടാക്കുക. ഈ മിശ്രിതം തണുത്തതിനുശേഷം ഉപയോഗിക്കുക. കൂടാതെ പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാനും നല്ലതാണ്.

 

വിവരങ്ങൾക്ക് കടപ്പാട്

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഡോക്ടറുടെ അനുഭവ പരിചയത്തിലൂടെ ; മരണങ്ങൾക്ക് കാരണം യാഥാർഥാത്തിൽ കോവിഡ് അല്ല

English Summary: Don't look at guava leaf so lightly.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds