Updated on: 12 April, 2021 7:01 PM IST
Black gram

ധാരാളം ഔഷധമൂല്യമുള്ളതും രാജ്യമെമ്പാടും ഉപയോഗിക്കുന്നതുമായ ഒരു പ്രധാനപ്പെട്ട പയര്‍വര്‍ഗമാണ് ഉഴുന്നുപരിപ്പ്

അന്തരീക്ഷത്തിലെ നൈട്രജനെ സ്ഥിരീകരിച്ച് മണ്ണില്‍ വളക്കൂറുണ്ടാക്കാനും യോജിച്ച വിളയാണിത്. നമ്മുടെ പ്രഭാതഭക്ഷണമായ ഇഡ്ഡലിയിലേയും ദോശയിലേയുമെല്ലാം പ്രധാന ചേരുവയാണ് ഉഴുന്നുപരിപ്പ്.

വരണ്ട കാലാവസ്ഥയാണ് കൃഷിക്ക് യോജിച്ചതായി പറയുന്നത്. ഏകദേശം 25 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുള്ള താപനിലയുള്ള സ്ഥലത്താണ ഈ വിള നന്നായി വളരുന്നത്.

കളിമണ്ണ് കലര്‍ന്ന മണ്ണില്‍ നന്നായി വളരുന്ന വിളയാണ് ഉഴുന്ന്. നല്ല ഉത്പാദനം നടക്കാനായി ഉയര്‍ന്ന അളവില്‍ ജൈവവളം മണ്ണില്‍ ചേര്‍ക്കണം. ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍ തെരഞ്ഞെടുത്ത് നടണം. അസുഖം ബാധിച്ചതും മൂപ്പെത്താത്തതും. കട്ടിയുള്ളതും ചുരുങ്ങിയതുമായ വിത്തുകള്‍ ഒഴിവാക്കണം. ഒരു ഏക്കറില്‍ കൃഷി ചെയ്യാനാണെങ്കില്‍ ശരാശരി എട്ട് മുതല്‍ 10 കിഗ്രാം വരെ വിത്തുകള്‍ മതിയാകും.

വിത്തുകളെ സംരക്ഷിക്കാനായി കുമിള്‍നാശിനി ഉപയോഗിക്കാം. ട്രൈക്കോഡെര്‍മ നല്ല ജൈവകുമിള്‍നാശിനിയായി ഉപയോഗിക്കാവുന്നതാണ്. 2cm ആഴത്തിലായാണ് വിത്തുകള്‍ വിതയ്ക്കുന്നത്. ഓരോ വരികള്‍ തമ്മിലും 30cm വരെ അകലം നല്‍കുന്നത് ശരിയായ വളര്‍ച്ചയ്ക്ക് നല്ലതാണ്. ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ ഉത്പാദനശേഷി കുറഞ്ഞതും കട്ടിയുള്ളതും ചെറുതുമായ വിത്തുകളാണുത്പാദിപ്പിക്കപ്പെടുന്നത്. വിത്ത് വിതച്ച ഉടനെ ജലസേചനം നടത്തണം. പിന്നീട് മൂന്നാം ദിവസം മുതല്‍ വെള്ളത്തിന്റെ അളവ് കുറച്ചുകൊണ്ടുവരാവുന്നതാണ്.  പൂക്കളുണ്ടാകുമ്പോഴും വിത്ത് രൂപപ്പെടുമ്പോഴും ആവശ്യത്തിന് വെള്ളം നല്‍കിയാല്‍ ഗുണനിലവാരമുള്ള ഉഴുന്ന് വിളവെടുക്കാം.

വിത്ത് വിതച്ച് മൂന്നാം ദിവസം കളനാശിനി സ്‌പ്രേ ചെയ്തില്ലെങ്കില്‍ വിളകള്‍ ശരിയായി വളരാന്‍ അനുവദിക്കാതെ കളകള്‍ പടര്‍ന്ന് പിടിക്കും. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സ്റ്റെം ഫ്‌ളൈ (Stem fly) ആക്രമിച്ചാല്‍ ചെടി ഉണങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. അതുപോലെ പുല്‍ച്ചാടിയും മുഞ്ഞയും വെള്ളീച്ചയും ആക്രമിക്കാതിരിക്കാനും ശ്രദ്ധിക്കണം. മഞ്ഞ മൊസൈക് വൈറസിന്റെ ആക്രമണവും ഉഴുന്നിന്റെ ഉഴുന്നിന്റെ വളര്‍ച്ചാഘട്ടത്തില്‍ കാണാറുണ്ട്. ഇത് പരത്തുന്നതും വെള്ളീച്ച തന്നെയാണ്. അതുപോലെ വേരുചീയല്‍ രോഗവും പൗഡറി മില്‍ഡ്യു എന്ന അസുഖവും ഇലകളെ ബാധിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള കുത്തുകളും ശ്രദ്ധിക്കണം.

വിത്തുകളുടെ തോടുകള്‍ ശേഖരിച്ച്  തറയില്‍ വെച്ച് ഉണക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ ചെടികള്‍ മുറിച്ചെടുത്ത് തറയിലിട്ട് ഉണക്കിയെടുക്കും. ഇത് കറുപ്പ് നിറമായി ഉണങ്ങുമ്പോള്‍ വിത്തുകളുടെ പുറന്തോട് പൊട്ടി പരിപ്പ് പുറത്തെടുക്കാന്‍ പാകത്തിലാകും. ഈ ഉണങ്ങിയ പുല്ല് കന്നുകാലികള്‍ക്ക് ഭക്ഷണമായും ഉപയോഗിക്കാം.

English Summary: Legume crop that survives any adverse weather conditions – Black gram
Published on: 12 April 2021, 12:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now