Organic Farming

ഈ വളമാണ്ചെടികൾ തഴച്ചുവളരാൻ കാരണം.VAM (Vesicular-arbuscular mycorrhiza )എന്ന ജീവാണുവളം

manure

വാം VAM അഥവാ Vesicular-arbuscular mycorrhiza (VAM) ഇതൊരു നല്ല  Bio control  ഏജന്റാണ്. ഭക്ഷ്യ സുരക്ഷ

അല്ലെങ്കിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തരിശു ഭൂമി കൃഷി ചെയ്യാൻ മുഖ്യമന്ത്രിയും കൃഷി മന്ത്രിയും ആഹ്വാനം ചെയ്ത ഈ കാലഘട്ടത്തിൽ നമ്മുടെ കൃഷിക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്  VAMപോലുള്ള മികച്ച ജീവാണുവളങ്ങൾ .

VAM ന്റെ ഗുണങ്ങൾ.

VAM ഉപയോഗിച്ചാൽ അത്  ചെടികളുടെ വേരിൽ വളരുന്നു. പിന്നീട്  അതിൽ നിന്നും തലനാരിഴപോലുള്ള വസ്തു mycelium എന്ന് പറയും. ഇവ മണ്ണിൽ കൂടി സഞ്ചരിച്ച് മണ്ണിനകത്ത് അലിയാതെ കിടക്കുന്ന  ഫോസ്ഫറസിനെ അലിയിച്ച് ചെടികൾക്ക് കൊടുക്കുകയാണ് VAM ചെയ്യുന്ന ഏറ്റവും ആദ്യത്തെ പ്രവർത്തി. 

അതുപോലെ ഈ mycelium മണ്ണിൽ കൂടി സഞ്ചരിച്ച് അടുത്തുള്ള പ്രദേശങ്ങളിലെ പൊട്ടാഷ് , നൈട്രജൻ ഇവയെയൊക്കെ വലിച്ച് കൊണ്ടുവന്ന് ചെടികൾക്ക് കൊടുക്കും.

മണ്ണിൽ കൂടി പകരുന്ന ചില കുമിൾ രോഗങ്ങളുണ്ട്. അതിനെ ഒരു പരിധി വരെ ഈ VAM തടയുന്നു.

ഇപ്പോ ഏറ്റവും അധികം പറഞ്ഞുകേൾക്കുന്നത് നിമവിരയെക്കുറിച്ചാണല്ലോ ?. എല്ലാ ചെടികളെയും നിമാവിര ആക്രമിക്കാറുണ്ട്. ചില വാഴയ്ക് മൂടുചീയൽ പോലുള്ള രോഗങ്ങൾ കാണും. എന്നാൽ യഥാർത്ഥത്തിൽ .നീമാവിരകൾ മണ്ണിൽ നിന്ന് ഇതിനെ ആക്രമിച്ച് ഫംഗൽ ഡിസീസായി വരുന്നതാണ് ഈ മൂട് ചീയൽ. മൂട്ചീയൽ രോഗം  വ്യാപിച്ചു കഴിഞ്ഞാൽ വാഴ മറിഞ്ഞു വീഴും . ഇതിനൊക്കെയുള്ള വളരെ effective ആയ  പ്രതിവിധിയാണ് VAM.

manure vam

വേര് strong ആയിക്കഴിഞ്ഞാൽ ചെടികൾക്ക് വലിയ പ്രശ്നങ്ങൾ വരില്ല. : അതായത് ചെടികൾക്ക് പ്രതിരോധ ശേഷി കൂട്ടുകയാണ് VAM ചെയ്യുന്നത്. കൂടാതെ വരൾച്ചയെ നിയന്ത്രിക്കാൻ VAM ന് കഴിവുണ്ട്. മണ്ണിലെ ജലാംശത്തിനെ അവിടെത്തന്നെ പിടിച്ചു നിർത്തി. അത് ചെടികൾക്ക് വലിച്ചു കൊടുക്കാൻ VAM ന് കഴിയും.ഹൃസ്വകാല വിളകൾക്ക് മാത്രമല്ല ദീർഘകാല വിളകൾക്കും VAM നല്ലതാണ്.  പിന്നെ ഇത്   പച്ചക്കറികൾക്ക് തുടക്കത്തിൽ തന്നെ ഇട്ടു കൊടുക്കാം എങ്കിൽ മാത്രമേ VAM ന്റെ യഥാർത്ഥ ഗുണങ്ങൾ ചെടിക്ക് കിട്ടുകയുള്ളൂ.VAM ഉപയോഗിച്ച ചെടിക്ക് പിന്നെ ഒരു കാരണവശാലും രാസ കുമിൾനാശിനി ഉപയോഗിക്കാൻ പാടില്ല . രാസ കുമിൾനാശിനി VAM ന്റെ പ്രവർത്തനം തടയുകയും ചെടികൾക്ക് VAM ന്റെ പ്രയോജനം ലഭിക്കാതിരിക്കുകയും ചെയ്യുന്നു.

വെള്ളത്തിൽ കലക്കി Drip irrigation ൽ ഉപയോഗിക്കുന്ന വാം തെങ്ങ്, കമുക് എന്നിവയ്ക്കും ഉപയോഗിക്കാം. കൂടാതെ     തെങ്ങിന്റെയും മറ്റും ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. വളത്തിന്റെ ഒപ്പം Mix ചെയ്തും കൊടുക്കാം. പൊടി രൂപത്തിലുള്ള VAM ഒരേക്കറിന് 4 Kg യാണ് ഉപയോഗിക്കുന്നത്. ഓരോന്നിന്റെയും ചുവട്ടിൽ 10gm / 15gm , എന്നാൽ വെള്ളത്തിൽ കലക്കുന്ന VAM 100 gm മതി ഒരു ഏക്കറിന്. വിലയ്ക്ക് വ്യത്യാസമില്ല. എ ഗുണം കുറച്ചു കൂടി കൂടുതലാണ് താനും.

 

vam manure veg pic

VAM ഒരു ചെടിക്ക് ഉപയോഗിച്ചു കഴിഞാൻ വിളവർദ്ധനവ് 30 മുതൽ 40 % വരെയാണ്. കൂടാതെ വളത്തിന്റെ ഉപയോഗം കുറേയേറെ കുറയ്ക്കാനാകും. ഗുണനിലവാരമുള്ള VAM ഉപയോഗിക്കാനായി ശ്രദ്ധിക്കുക. 2 വർഷത്തെ കാലാവധിയാണ് VAM നു ള്ളത്.

VAM ഉപയോഗിക്കേണ്ടതെങ്ങനെ?How to use VAM?

സാധാരണ നമ്മൾ ഉപയോഗിക്കുന്നത് പൊടി രൂപത്തിലുള്ള VAM ആണ്. ഇപ്പോൾ അത് granular രൂപത്തിലും ലഭിക്കും. വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്ന VAM ഉം  ലഭിക്കും. വെള്ളത്തിൽ കലക്കി ഉപയോഗിക്കുന്ന VAM എന്നാൽ അത് drip irrigation ൽ ഉപയോഗിക്കാം. സാധാരണ VAM വെള്ളത്തിൽ ഒരിക്കലും കലങ്ങില്ല. സാധാരണ അത് ജൈവ വളത്തിന്റെ ഒപ്പമോ അല്ലെങ്കിൽ കാലി വളത്തിന്റെ ഒപ്പമോ mix ചെയ്ത് ഇടാറാണ് പതിവ്. മറ്റുള്ള ജൈവ കുമിൾനാശിനികളായ trichoderma , pseudomonas ,beauveria പോലുള്ളവ ജൈവ വളത്തിന്റെ കൂടെയോ കാലി വളത്തിന്റെ കൂടെയും Mix ചെയ്തിടാൻ നിർദ്ദേശിക്കുന്നത് അത് ഇരട്ടിക്കുന്നതിനു വേണ്ടിയാണ്. 7 ദിവസം trichoderma mix ചെയ്തതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് ഉപയോഗിക്കാൻ പറയുന്നത് ചാണകത്തിന്റെ ഒപ്പം പ്രവർത്തിച്ച് കൂടുതൽ area യിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതിനു വേണ്ടിയാണ്. VAM ഒരിക്കലും tricohderma  പോലെ ഇരട്ടിക്കാറില്ല. ചെടികൾ നടുന്ന സമയത്ത് വേണം VAM ഉപയോഗിക്കാൻ . ഹൃസ്വകാലവിളകളായ പച്ചക്കറികൾ നടുന്ന സമയത്ത് VAM ഒരു 10gmഅതിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് ഏറ്റവും നല്ലതാണ്. 

ചെടി നട്ടതിന് ശേഷം 20 ദിവസമെങ്കിലും കഴിഞ്ഞാലേ VAM പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ. ചെടിയുടെ വേരും മണ്ണുമായി കൂടി നില്ക്കുന്ന ഇടങ്ങളിലാണ് VAM ന്റെ അണുക്കൾ വളരുന്നത്.


English Summary: This is the reason why these manure plants flourish. VAM (Vesicular-arbuscular mycorrhiza )

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine