1. Organic Farming

കോളിഫ്ളവർ ഇപ്പോൾ നടൂ - ഒന്നര മാസം കൊണ്ട് വിളെവടുക്കാം

കാബേജ് ചുരുങ്ങിയ സമയത്തിനകം ആദായം ലഭിക്കുന്ന ശീതകാല പച്ചക്കറി വിളയാണ് കാബേജ്. വിത്ത് പാകാന്‍ പറ്റിയ സമയം സെപ്റ്റംബർ , ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ്. പശിമരാശി മണ്ണാണ് കാബേജ് കൃഷിക്ക് യോജിച്ചത്. വിത്ത് പാകിയാണ് തൈകള്‍ തയ്യാറാക്കുന്നത്. കടുകുമണിയോളം ചെറുതാണ് വിത്തുകള്‍. 1:1:1 അനുപാതത്തില്‍ മണ്ണിര compost , ചാണകപ്പൊടി എന്നിവ ട്രേകളിലോ, പരന്ന ചട്ടികളിലോ, നിലത്തോ , ഗ്രോബാഗിലോ വിത്തുകള്‍ പാകാം. വേര് ചീയല്‍ തടയാനായി സ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്. ദിവസവും നനച്ചു കൊടുക്കണം. തൈകള്ക്ക് 5-6 ഇല വന്നു കഴിഞ്ഞാല്‍ പറിച്ചു നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്ക്കാത്ത സ്ഥലങ്ങളില്‍ ഉണക്കി പൊടിച്ച ചാണകം, എല്ല് പൊടി , വേപ്പിൻ പിണ്ണാക്ക് , എന്നിവ ചേര്ത്ത് 50 cm ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ട് അടി അകലത്തില്‍ തൈകള്‍ നടാം. (ഗ്രോബാഗിലും നടാം ) മൂന്നു ദിവസത്തില്‍ ഒരിക്കല്‍ നനച്ചു കൊടുക്കണം

Arun T

സുഹൃത്തുക്കളെ ,
സെപ്റ്റംബർ മാസം പകുതി മുതൽ ശീതകാല പച്ചക്കറികൾ നട്ട് തുടങ്ങാം . അതിന് വേണ്ടി എല്ലാവരും മണ്ണും ,മറ്റ് സാമഗ്രികളും റെഡിയാക്കി നിർത്തുക .

To the same family belong, many winter vegetables like broccoli, cabbage, carrot, beetroot etc. Cauliflower farming can be started in the beginning of winter season i.e. October and November.The flowers of the plant are not edible.

എല്ലാവർക്കും മനസ്സിലാകുന്നതിന് വേണ്ടി ശീതകാല പച്ചക്കറികൾ എങ്ങനെ കൃഷി ചെയ്യാമെന്ന് താഴെ കൊടുക്കുന്നു .

1, കാബേജ് കൃഷി

കാബേജ് ചുരുങ്ങിയ സമയത്തിനകം ആദായം ലഭിക്കുന്ന ശീതകാല പച്ചക്കറി വിളയാണ് കാബേജ്. വിത്ത് പാകാന്‍ പറ്റിയ സമയം സെപ്റ്റംബർ , ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ്. പശിമരാശി മണ്ണാണ് കാബേജ് കൃഷിക്ക് യോജിച്ചത്.

വിത്ത് പാകിയാണ് തൈകള്‍ തയ്യാറാക്കുന്നത്. കടുകുമണിയോളം ചെറുതാണ് വിത്തുകള്‍. 1:1:1 അനുപാതത്തില്‍ മണ്ണിര compost , ചാണകപ്പൊടി എന്നിവ ട്രേകളിലോ, പരന്ന ചട്ടികളിലോ, നിലത്തോ , ഗ്രോബാഗിലോ വിത്തുകള്‍ പാകാം. വേര് ചീയല്‍ തടയാനായി സ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്. ദിവസവും നനച്ചു കൊടുക്കണം.

തൈകള്ക്ക് 5-6 ഇല വന്നു കഴിഞ്ഞാല്‍ പറിച്ചു നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്ക്കാത്ത സ്ഥലങ്ങളില്‍ ഉണക്കി പൊടിച്ച ചാണകം, എല്ല് പൊടി , വേപ്പിൻ പിണ്ണാക്ക് , എന്നിവ ചേര്ത്ത് 50 cm ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ട് അടി അകലത്തില്‍ തൈകള്‍ നടാം.

(ഗ്രോബാഗിലും നടാം ) മൂന്നു ദിവസത്തില്‍ ഒരിക്കല്‍ നനച്ചു കൊടുക്കണം. വെയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നനയുടെ അളവും കൂട്ടെണ്ടതാണ്. ഒരു മാസം കഴിഞ്ഞാല്‍ കടലപിണ്ണാക്ക് പുളിപ്പിച്ചത് , ഫിഷ് അമിനോ , ചാണകം കലക്കിയത് ഇവയൊക്കെ നല്കി മണ്ണ് കയറ്റി കൊടുക്കണം. രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. ഇല തിന്നുന്ന പുഴുക്കളാണ് ഇവയെ പ്രധാനമായും ആക്രമിക്കുന്നത്. ഇതിനു വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.

2, കോളിഫ്ളവർ കൃഷി

വിത്തുകൾ പാകി മുളപ്പിച്ച തൈകളാണ് നടുവാന്‍ ഉപയോഗിക്കുന്നത്. തണുപ്പു കൂടുതലുള്ള മാസങ്ങളായ സെപ്റ്റംബർ ,ഒക്ടോബർ, ഡിസംബർ മാസങ്ങളാണ്‌ കോളിഫ്ളവർ കൃഷിക്ക്‌ അനുയോജ്യം .

സീടിംഗ് ട്രേ യിൽ പോട്ടിംഗ് മിശ്രിതം നിറച്ചു അതിൽ വേണം വിത്ത് നടാൻ .തണലിൽ വച്ച് മുളപിച്ച തൈകൾ 15-20 ദിവസങ്ങള് കൊണ്ട് തയ്യാറാക്കിയ ഗ്രോബാഗിലേക്കോ , മണ്ണിലേക്കോ മാറ്റി നടാം .ഗ്രോബാഗിലാണ് നടുന്നതെങ്കിൽ. നട്ട ചെടികള 3-4 ദിവസം തണലിൽ വച്ചതിനു ശേഷം നല്ല വെയില കിട്ടുന്ന സ്ഥലത്ത് വെക്കാം .

ചെടികൾ നട്ട് ഒരു ആഴ്ച കഴിഞ്ഞു ആദ്യത്തെ വളം ചെയ്യാം . പിന്നീട് 2 ആഴചയിൽ ഒരിക്കലും വളം ഇടണം . ഒന്നിട വിട്ട ആഴ്ചകളിൽ പിണ്ണാക്ക് പുളിപ്പിച്ച വെള്ളമോ ഒക്കെ ഒഴിച്ച് കൊടുക്കാം . വേപ്പെണ്ണ യോ കാ‍ന്താരി മിശ്രിതമോ കീടനാശിനികൾ ആയി ഉപയോഗിക്കാം .

കോളിഫ്‌ളവറില്‍ ഒന്നര മാസംകൊണ്ട്‌ ഹെഡ് ഫോം ചെയ്യുന്നത് കാണാം. ഇതിനുശേഷം 15-20 ദിവസംകൊണ്ട്‌ വിളവെടുക്കാം.......

3 , ബീറ്റ്റൂട്ട് കൃഷി 

ബീറ്റ്റൂട്ട് നേരിട്ട് നടേണ്ട വിത്താണ് ,പറിച്ച് ന്യരുത് ,പറിച്ച് നട്ടാൽ കേടായിപ്പോകും ......

കടുത്ത വേനൽതുടങ്ങും മുൻപ് വിളവെടുപ്പ് പൂർത്തിയാകത്തക്ക വിധം വേണം കൃഷി ബീറ്റ്റൂട്ട് കൃഷി തുടങ്ങാൻ.

തണുത്ത കാലാവസ്ഥയാണ് ബീറ്റ്റൂട്ടിൻ്റെ വളർച്ചക്കു ഏറ്റവും അനുയോജ്യം.ഈ കാലാവസ്ഥയിൽ നല്ല നിറവും ഗുണമേന്മയുമുള്ള കിഴങ്ങുകൾ ലഭിക്കും.പശിമരാശി മണ്ണിലോ മണൽ കലർന്ന പശിമരാശി മണ്ണിലോ നന്നായി വളരും.

കട്ടിയുള്ള കളിമണ്ണ് കൂടുതലുള്ള മണ്ണ് ബീറ്റ്റൂട്ട് കൃഷിയ്ക്ക് യോജിച്ചതല്ല.നല്ല നീർവാഴ്ച്ചയും ഇളക്കവുമുള്ള മണ്ണാണ് യോജിച്ചത്.നന്നായി സൂര്യപ്രകാശവും ലഭിക്കണം.കൃഷി ചെയ്യുന്ന സ്ഥലം നന്നായി ഉഴുതു നിരപ്പാക്കണം.കട്ടകൾ നീക്കം ചെയ്യണം.

ടെറസ്സിൽ കൃഷി ചെയ്യുന്നവർക്ക് ഗ്രോ ബാഗുകളിലോ ചാക്കുകളിലോ ചട്ടികളിലോ ബീറ്റ്റൂട്ട് നടാം.മണ്ണും മണലും ചാണകപ്പൊടിയും കുമ്മായവും ചേർത്ത് മിശ്രിതം തയ്യാറാക്കി ഇതിനായി ഉപയോഗിക്കാം.

വിത്തുകൾ പാകും മുൻപ് കുതിർക്കുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും.ബീറ്റ്റൂട്ട് തൈകൾ പറിച്ചു നടാൻ പാടില്ല.പറിച്ചു നടുമ്പോൾ അവയുടെ തായ് വേരുകൾക്ക് ക്ഷതം സംഭവിക്കുന്നതിനാലാണിത്.വിത്തുകൾ തടങ്ങളിലോ ബാഗുകളിലോ നേരിട്ടു പാകാം.വളർന്നു വരുമ്പോൾ കരുത്ത് ഇല്ലാത്തവ പിഴുതു മാറ്റാവുന്നതാണ്.

മണ്ണ് നനച്ച ശേഷം വിത്തുകൾ നടാം.വിത്തുകൾ മുളയ്ക്കുന്നതിനു മണ്ണിൽ നനവുണ്ടാകണം.പാകി ഒരാഴ്ച കൊണ്ട് വിത്തുകൾ മുളയ്ക്കുന്നതാണ്.ആവശ്യാനുസരണം കള നീക്കം ചെയ്യാനും നനയ്ക്കാനും ശ്രദ്ധിക്കണം.

ഉണങ്ങിയ ചാണകപ്പൊടി ചുവട്ടിൽ ഇട്ടു കൊടുക്കാം.ആഴ്ചയിൽ രണ്ടു തവണ കടലപ്പിണ്ണാക്കും ചാണകവും പുളിപ്പിച്ചു നൽകാം.ഒന്നരമാസം പ്രായമാകുമ്പോൾ തൈകൾക്ക് മണ്ണ് കയറ്റിക്കൊടുക്കുന്നത് വേരുകളുടെ വളർച്ചയ്ക്ക് നല്ലതാണ്.

60-70 ദിവസങ്ങൾക്കൊണ്ട് ബീറ്റ്റൂട്ട് വിളവെടുപ്പിനു പാകമാകും.വിളവെടുപ്പിനു മുൻപായി നന കുറയ്ക്കുന്നത് വിളവ് കൂടുന്നതിനു സഹായകമാണ്.

ബീറ്റ്റൂട്ട് ഇലകളും ഭക്ഷണയോഗ്യമാണ്.മറ്റ് ഇലക്കറികൾ പോലെതന്നെ ഉപയോഗിക്കാം.

പ്രധാന കീടങ്ങളായ കൂടുകെട്ടി പുഴു,ഇലതീനി പുഴു എന്നിവയ്ക്കെതിരെ കാന്താരി മുളക് ലായനി,വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം,ഗോമൂത്രം എന്നിവ നേർപ്പിച്ചു ഉപയോഗിക്കാം.

4, ക്യാരറ്റ് കൃഷി

വിത്തുകള്‍ നേരിട്ട് കൃഷിയിടത്തില്‍ പാകിയാണ് ക്യാരറ്റ് കൃഷി ചെയ്യേണ്ടത്. പാകികിളിര്പിച്ചു മാറ്റി നട്ടാല്‍ നാരായവേരിനു ഉണ്ടാകുന്ന ക്ഷതം കിഴങ്ങ് രൂപപ്പെടുന്നതിനെ ബാധിക്കും. ആ വേരാണ് കിഴങ്ങ്ആയി മാറുന്നത്.

നന്നായി കിളച്ചിളക്കി, കല്ലും കട്ടയും നീക്കിയ മണ്ണില്‍ ഉയര്‍ത്തികോരിയ തവാരണകളില്‍ അഞ്ചു മണിക്കൂര്‍ കുതിര്‍ത്ത വിത്തുകള്‍ പാകാം. ചെടികള്‍ തമ്മില്‍ 10cm അകലം ഉണ്ടാകണം . ചെടികള്‍ കിളിര്‍ത്തു വന്നാല്‍ ചെറുതായി പൊടിച്ച ചാണകം നല്‍കാവുന്നതാണ്.

കിളിര്‍ത്തു 20-25 ദിവസം ആകുമ്പോള്‍ ജൈവ സ്ലറി പത്തിലൊന്നായി നേര്‍പ്പിച്ചു നല്‍കാവുന്നതാണ്. ചാണകം , ജൈവ വളങ്ങള്‍ എന്നിവ നല്കാം. ഒപ്പം ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ചുവട്ടില്‍ മണ്ണ് അടുപ്പിച്ചു കൊടുക്കണം. ഗ്രോ ബാഗില്‍ ആണ് നടുന്നത് എങ്കില്‍ ആദ്യം പകുതി മാത്രം നിറച്ച ബാഗില്‍ വിത്ത് വിതയ്ക്കുക. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മണ്ണ് കൂടുതല്‍ ചുവട്ടില്‍ ചേര്‍ക്കുക

5, റാഡിഷ് .

കേരളത്തിൽ എല്ലായിടത്തും ഇത് വിളയും ... ഇലയും കഴിക്കാം ..

സാധാരണ വിത്തുകള്‍ നേരിട്ട് കൃഷിയിടത്തില്‍ പാകിയാണ് റാഡിഷ് കൃഷി ചെയ്യേണ്ടത്. പാകികിളിര്പിച്ചു മാറ്റി നട്ടാല്‍ നാരായവേരിനു ഉണ്ടാകുന്ന ക്ഷതം കിഴങ്ങ് രൂപപ്പെടുന്നതിനെ ബാധിക്കും. ആ വേരാണ് കിഴങ്ങ്ആയി മാറുന്നത്.

നന്നായി കിളച്ചിളക്കി, കല്ലും കട്ടയും നീക്കിയ മണ്ണില്‍ ഉയര്‍ത്തികോരിയ തവാരണകളില്‍ അഞ്ചു മണിക്കൂര്‍ കുതിര്‍ത്ത വിത്തുകള്‍ പാകാം. ചെടികള്‍ തമ്മില്‍ 10 or 15 cm അകലം ഉണ്ടാകണം . ചെടികള്‍ കിളിര്‍ത്തു വന്നാല്‍ ചെറുതായി പൊടിച്ച ചാണകം നല്‍കാവുന്നതാണ്. കിളിര്‍ത്തു 20-25 ദിവസം ആകുമ്പോള്‍ ജൈവ സ്ലറി പത്തിലൊന്നായി നേര്‍പ്പിച്ചു നല്‍കാവുന്നതാണ്.

ഫിഷ് അമിനോയും കൊടുക്കാം , ഒപ്പം ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ചുവട്ടില്‍ മണ്ണ് അടുപ്പിച്ചു കൊടുക്കണം. ഗ്രോ ബാഗില്‍ ആണ് നടുന്നത് എങ്കില്‍ ആദ്യം പകുതി മാത്രം നിറച്ച ബാഗില്‍ വിത്ത് വിതയ്ക്കുക. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മണ്ണ് കൂടുതല്‍ ചുവട്ടില്‍ ചേര്‍ക്കുക. 50-65 ദിസവം ആകുമ്പോള്‍ വിളവെടുക്കാം.

വിത്തുകളും തൈകളും കിട്ടാന്‍  കാബേജ്, കോളിഫ്‌ലവര്‍, ക്യാപ്‌സിക്കം, കാരറ്റ്, ബ്രൊക്കോളി തുടങ്ങി വിവിധതരം ശീതകാലപച്ചക്കറികളുടെ തൈകള്‍ ഇവിടങ്ങളില്‍ നിന്നു ലഭിക്കും.

വി.എഫ്.പി.സി.കെ.: കാസര്‍കോട് (0499-4257061), എറണാകുളം (0484-2881300), തിരുവനന്തപുരം (0471-2740480)

കൃഷിഭവനുകള്‍, ജില്ലാ കൃഷിത്തോട്ടങ്ങള്‍, സീഡ് ഫാമുകള്‍; കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാമുകള്‍, ജില്ലകളിലെ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍

തൃശ്ശൂര്‍ കൃഷിവിജ്ഞാന കേന്ദ്രം (0484-2277220)

സീഡ് പ്രോസസിങ് പ്‌ളാന്റ്, പാലക്കാട്(0492-2222706)

മോഡല്‍ ഹൈടെക് നഴ്‌സറി, മൂവാറ്റുപുഴ (9447900025)

തളിര്‍ ഔട്ട്ലെറ്റ്, കൊല്ലം

ബോക്‌ചോയ്: രുചികരവും

രുചികരം, പോഷകസമൃദ്ധം വയലറ്റ്കാബേജ്

English Summary: winter season crops time - kjarsep1320

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds