Updated on: 2 June, 2020 12:46 PM IST
Photo-courtesy- freepik.com

നെല്ലിന് കീടരോഗബാധ രൂക്ഷമാണെങ്കില്‍ മാത്രമെ രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ടതുള്ളു. ഞാറ്റടി കാലത്ത് പച്ചത്തുള്ളന്‍(Mantis) ചതുരശ്രമീറ്ററില്‍ 1-2 പ്രാണികളുണ്ടെങ്കില്‍, ഗാളീച്ച(Gall fly) ഉള്ളിടത്ത് ചതുരശ്രമീറ്ററില്‍ ഒരു വെള്ളക്കൂമ്പുണ്ടാവുകയാണെങ്കില്‍,ഒരു ചതുരശ്രമീറ്ററില്‍ തണ്ടുതുരപ്പന്റെ(rice yellow stem borer) ഒരു ശലഭമോ ഒരു മുട്ടക്കൂട്ടമോ കാണുകയാണെങ്കില്‍, കുലവാട്ടത്തിന്റെ (blast by Magnoporthae oryzae) തീവ്രത 5 ശതമാനമാകുകയാണെങ്കില്‍-- ഇത്തരം ഘട്ടങ്ങളിലാണ് മരുന്ന് പ്രയോഗിക്കേണ്ടത്.

നടീല്‍ മുതല്‍ ചിനപ്പ് പൊട്ടുന്നതുവരെയുള്ള വളര്‍ച്ച ഘട്ടത്തില്‍ ഓലചുരുട്ടിയുടെ അക്രമണത്തിന് ഇരയായി ഒരു നുരിയില്‍ രണ്ടില കണ്ടാലും തണ്ടുതുരപ്പന്‍ 10 ശതമാനം നടുനാമ്പോ ചതുരശ്രമീറ്ററില്‍ ഒരു മുട്ടക്കൂട്ടമോ അല്ലെങ്കില്‍ ഒരു ശലഭമോ ഉണ്ടാകുമ്പോഴും ഗാളീച്ച സ്ഥിരമായി ആക്രമണം നടത്തുന്ന സ്ഥലമാണെങ്കില്‍ ചതുരശ്രമീറ്ററില്‍ ഒരു വെള്ളക്കൂമ്പ് കാണുമ്പോഴോ മറ്റിടങ്ങളില്‍ 5 % നുരികളില്‍ കീടബാധ കാണുമ്പോഴോ മുഞ്ഞയാണെങ്കില്‍ ഒരു നുരിയില്‍ 5 മുതല്‍ 10 കീടങ്ങള്‍ കാണുമ്പോഴോ പച്ചത്തുള്ളന്‍ ഒരു നുരിയില്‍ 10 പ്രാണികള്‍ കാണുമ്പോഴോ തുന്‍ഗ്രോ വൈറസ് ബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒരു നുരിയില്‍ 21 പ്രാണികള്‍ കാണുമ്പോഴോ വെള്ള മുഞ്ഞ ഒരു നുരിയില്‍ 10 പ്രാണികള്‍ കാണുമ്പോഴോ ഇലവണ്ട് ഒരു നുരിയില്‍ 2 പ്രാണികള്‍ അല്ലെങ്കില്‍ കേടുവന്ന രണ്ടില കാണുമ്പോഴോ മരുന്നുപ്രയോഗം തുടങ്ങാം.

ചിനപ്പു പൊട്ടുന്ന പ്രായത്തില്‍ ഓലചുരുട്ടിയുടെ ആക്രമണമുണ്ടായ രണ്ടിലകള്‍ ഒരു നുരിയില്‍ വന്നാലും തണ്ടുതുരപ്പന്റെ ആക്രമണത്തില്‍ ചതുരശ്രമീറ്ററില്‍ 10 ശതമാനം നടുനാമ്പ് അല്ലെങ്കില്‍ ഒരു ശലഭമോ ഒരു മുട്ടക്കൂട്ടമോ കണ്ടാലും ഗാളീച്ച ആക്രമണത്തില്‍ 10 % വെള്ളക്കൂമ്പ് വന്നാലും ഒരു നുരിയില്‍ 10 മുഞ്ഞകള്‍ വന്നാലും ഒരു നുരിയില്‍ 10-20 പച്ചത്തുള്ളന്‍ വന്നാലും ഇലവണ്ടിന്റെ ആക്രമണം ഒരു നുരിയില്‍ 2 ഇലകളോ 2 പ്രാണികളോ വന്നാലും കുലവാട്ടം(ബ്ലാസ്റ്റ്) 5-10% തീവ്രതയില്‍ എത്തിയാലും ബാക്ടീരിയല്‍ കരിച്ചിലില്‍ 2-5 % രോഗതീവ്രത വരുമ്പോഴും പോളരോഗം ബാധിച്ച ചിനപ്പുകള്‍ 10 % ത്തില്‍ കൂടുമ്പോഴും, തുന്‍ഗ്രോ ആണെങ്കില്‍ ഒരു ചതുരശ്രമീറ്ററില്‍ കേടുവന്ന ഒരു നുരി വരുമ്പോഴും മരുന്ന് പ്രയോഗിക്കേണ്ടതാണ്.

അടിക്കണപരുവം മുതല്‍ കതിര് നിരക്കുന്നതുവരെയുള്ള സമയത്ത് തണ്ടുതുരപ്പന്‍ ചതുരശ്രമീറ്ററില്‍ ഒരു മുട്ടക്കൂട്ടമോ ഒരു ശലഭമോ കണ്ടാലും ഓലചുരുട്ടി ബാധ ഒരു നുരിയില്‍ രണ്ടില ആകുമ്പോഴോ, ഒരു നുരിയില്‍ 20 പച്ചത്തുള്ളന്‍ വരുമ്പോഴോ, ഒരു നുരിയില്‍ 15-20 മുഞ്ഞകള്‍ കാണപ്പെടുമ്പോഴോ, ഒരു നുരിയില്‍ 15-20 വെള്ളമുഞ്ഞകളുള്ളപ്പോഴോ, കുലവാട്ടം(ബ്ലാസ്റ്റ്)ബാധിച്ച് ഇലയുടെ 5-10 % ഭാഗം നശിച്ചാലോ, ബാക്ടീരിയല്‍ കരിച്ചില്‍ 2-5% ആകുമ്പോഴോ, പോളരോഗം(Rhizoctonia solani) ബാധിച്ച ചിനപ്പുകള്‍ 10 ശതമാനമോ അതില്‍ കൂടുതലോ ആയാലോ മരുന്നുതളിക്കണം.

പൂക്കുന്നതു മുതല്‍ മൂപ്പെത്തുന്നതുവരെയുള്ള ഘട്ടത്തില്‍ ഒരു നുരിയില്‍ 25-30 മുഞ്ഞകള്‍ വന്നാല്‍, കതിര്‍വെട്ടിപ്പുഴു ഒരുചതുരശ്ര മീറ്ററില്‍ 4-5 ലാര്‍വ്വകള്‍(larvae) കണ്ടാല്‍, ഒരു നുരിയില്‍ ഒന്നോ രണ്ടോ ചാഴികളെ കണ്ടാലോ, കുലവാട്ടം(ബ്ലാസ്റ്റ്) ഇലയുടെ 5% ത്തിന് നാശം വരുത്തുകയോ 1-2 % കുലകള്‍ക്ക് വാട്ടം സംഭവിച്ചാലോ, 2-5% ചിനപ്പുകളില്‍ പോള അഴുകലോ, തവിട്ട് പുള്ളിക്കുത്തോ, കതിരിന് നിറവ്യത്യാസമോ കണ്ടാലും പോളരോഗബാധയുള്ള ചിനപ്പുകള്‍ 10 ശതമാനമോ അതില്‍ കൂടുതലോ വരുമ്പോഴോ തണ്ടുതുരപ്പന്റെ ശല്യത്തില്‍ 2 % വെണ്‍കതിര്‍ വന്നാലോ മരുന്ന് പ്രയോഗിക്കണം. സൂക്ഷ്മനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വേണം കീടങ്ങളുടെ നിരക്ക് നിശ്ചയിക്കേണ്ടത്. മുഞ്ഞ, ഇലച്ചാടി ,തണ്ടുതുരപ്പന്‍,ഓലചുരുട്ടി എന്നിവയെ ആക്രമിക്കുന്ന മിത്രകീടങ്ങള്‍ ഉണ്ടെങ്കില്‍ കീടനാശിനി പ്രയോഗം നിര്‍ത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.

photo- courtesy- mrgoutham.blogspot.com

തണ്ടു തുരപ്പന്‍(Rice Yellow Stem Borer)

നെല്ലിന്റെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തിലാണ് ആക്രമണമെങ്കില്‍ നടുനാമ്പ് മഞ്ഞളിച്ച് ഉണങ്ങും. ആക്രമണം കതിര് വന്നതിന് ശേഷമാണെങ്കില്‍ കതിര്‍ ഉണങ്ങി വെളുത്ത് പതിരായി തീരും. ഇതിനെ വെണ്‍കതിര്‍ എന്നു പറയും. ഇത്തരം കതിരുകല്‍ വലിച്ചാല്‍ പെട്ടെന്ന് പോരും.

നിയന്ത്രണം(Control methods)

1. ഞാറ്റടിയില്‍ നിന്നും മുട്ടകള്‍ ശേഖരിച്ച് പരാദീകരണം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം

2. തണ്ടുതുരപ്പന്റെ ആക്രമണം പതിവായി കാണുന്ന സ്ഥലങ്ങളില്‍ IR-20 പോലെ പ്രതിരോധശക്തിയുള്ള ഇനങ്ങള്‍ കൃഷിചെയ്യണം

3. തണ്ടുതുരപ്പന്‍ പ്രധാനകീടമായുള്ള ഇടങ്ങളില്‍ പറിച്ച് നട്ട് 15-20 ദിവസങ്ങള്‍ കഴിയുമ്പോഴും കൊടിയോല പ്രായത്തിലും Cartap hydrochloride(ഹെക്ടറിന് 25 കി.ഗ്രാം),Quinalphos(ഹെക്ടറിന് ഒരു ലിറ്റര്‍),Carbosulfan(ഒരു ഹെക്ടറിന് 17 കി.ഗ്രാം),Chlorantraniliprole(ഹെക്ടറിന് 10 കി.ഗ്രാം),Flubendiamide(ഹെക്ടറിന് 125 ഗ്രാം), Indoxacarb(ഹെക്ടറിന് 200 മി.ലി)Malathion(ഹെക്ടറിന് ഒരു ലിറ്റര്‍) അല്ലെങ്കില്‍ Spinosad(ഹെക്ടറിന് ഒരു ലിറ്റര്‍) ഇതിലേതെങ്കിലും കീടനാശിനി തളിക്കണം. കൊടിയോല പരുവത്തിന് മുന്‍പാണെങ്കില്‍ കീടനാശിനിയുടെ അളവ് കുറയ്‌ക്കേണ്ടതാണ്.

4. തണ്ടുതുരപ്പനെ നിയന്ത്രിക്കാന്‍ ഫിറോമോണ്‍(Pheromone) കെണിയും ഉപയോഗിക്കാം.

5. ബാസില്ലസ് തുരിഞ്ചിയന്‍സിസ് (Bacillus thuringiensis)200 ഗ്രാം ഹെക്ടര്‍ ഒന്നിന്, മത്തി ശര്‍ക്കര മിശ്രിതം 6 മില്ലിലിറ്റര്‍/ ലിറ്റര്‍,കൈറ്റിന്‍ (Chitin)അധിഷ്ടിത സ്യൂഡോമൊണാസ്(Psuedomonas) 2.5 കി.ഗ്രാം ഹെക്ടര്‍ ഒന്നിന് ,ട്രൈക്കോഗ്രാമ്മ കിലോണിസും(Trichogramma chilonis) ഒരു ഹെക്ടറിന് ഒരു ലക്ഷം എന്ന തോതില്‍ + ബൊവേറിയ ബാസ്സിയാന(Beauveria bassiana) 10 ഗ്രാം ഒരു ലിറ്ററിന് . അസാഡിറാക്ടിന്‍(Azadirachtin) 1 % 750 മി.ലി ഒരു ഹെക്ടറിന് എന്ന നിലയില്‍ ഏതെങ്കിലുമൊന്നും ഉപയോഗിക്കാം.

ഫിറമോണ്‍ കെണി

ഫിറമോണിന്റെ രാസനാമം 2-(z) -9-hexadecanol2-(z)-11 ഹെക്‌സാഡെസിമല്‍(hexadecimal എന്നാണ്. ( പെണ്‍ശലഭങ്ങളില്‍ നിന്നും 1:3 ഭാഗം) ഇത് ആണ്‍ ശലഭങ്ങളെ ആകര്‍ഷിക്കും. റബ്ബര്‍ തടിയില്‍ ഫിറമോണ്‍ നിറച്ചാണ് കെണിയൊരുക്കുക. 80 മീറ്റര്‍ ഇടവിട്ട് ത്രികോണാകൃതിയില്‍ 3 കെണികള്‍ സ്ഥാപിച്ചാല്‍ ഇണചേരാന്‍ ബുദ്ധിമുട്ടുവരും. ഒരു ഹെക്ടറില്‍ 20 കെണിയെങ്കിലും ഒരുക്കണം.

Photo-courtesy- plantvillage.psu.edu

ഗാളീച്ച

നാമ്പിലയ്ക്ക് പകരം വെള്ളക്കൂമ്പ്(ഗാള്‍) വരുന്നതാണ് രോഗലക്ഷണം. ഞാറ്റടി മുതല്‍ കതിര്‍ വരുന്നതുവരെയുള്ള ഏത് സമയത്തും ഉപദ്രവമുണ്ടാകാം. ഞാറിന്റെ പ്രായത്തില്‍ കീടബാധയുണ്ടായാല്‍ ചെടിയുടെ ചുവട് ഭാഗം വീര്‍ത്തിരിക്കുന്നതായും കൂടുതല്‍ ചിനപ്പുകള്‍ പൊട്ടുന്നതായും കാണാം.

നിയന്ത്രണം

  1. പ്രതിരോധ ശേഷിയുള്ള പവിത്ര,പഞ്ചമി,ഉമ(Pavithra,Panchami,uma) തുടങ്ങിയ ഇനങ്ങള്‍ കൃഷി ചെയ്യുക
  2. വിരിപ്പ് കൃഷിയില്‍ വൈകി നടുന്നത് കീടബാധയ്ക്ക് ഇടയാക്കും
  3. വിശേഷാല്‍ വിളയ്ക്ക് ജൂലൈ മാസവും പുഞ്ചകൃഷിയില്‍ ഒക്ടോബര്‍ മാസവും പാടം സൂക്ഷ്മമായി നിരീക്ഷിച്ച് കീടബാധയുണ്ടോ എന്ന് പരിശോധിക്കുക
  4. ശുപാര്‍ശ ചെയ്ത തോതില്‍ മാത്രം വിത്ത് വിതയ്ക്കുക
  5. കറുക,വരിനെല്ല്,കവട,ചവ്വരിപ്പുല്ല് തുടങ്ങിയവ ഗാളീച്ചയുടെ ആതിഥേയ സസ്യങ്ങളായതുകൊണ്ട് ഇത്തരം കളകളെ നശിപ്പിക്കണം.
  6. മുളപ്പിച്ച വിത്ത് 3 മണിക്കൂര്‍ നേരം 0.02 % വീര്യമുളള ക്ലോര്‍പൈറിഫോസ് ലായനിയില്‍ മുക്കിവയ്ക്കുന്നത് 30 ദിവസം വരെ ഗാളീച്ചയുടെ ആക്രമണത്തെ ചെറുത്തുനില്‍ക്കുന്നതിന് സഹായിക്കും.
  7. ഞാറ് നടുന്നതിനു മുന്‍പ് 0.02 % വീര്യമുള്ള ക്ലോര്‍പൈറിഫോസ് ലായനിയില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക
  8. പറിച്ചുനട്ട് 10-15 ദിവസത്തിനുശേഷം ആക്രമണം കാണുകയാണെങ്കില്‍ മാത്രം കാര്‍ബോള്‍സല്‍ഫാന്‍ 6G/ ക്ലോറാന്‍ന്ത്രാനിലിപ്രോള്‍ 0.4 G/ ഫിപ്രോനില്‍ 0.3 G ഇവയിലൊരു കീടനാശിനി പ്രയോഗിക്കുക
  9. ഗാളീച്ച ശല്യം സ്ഥിരമായുളള പ്രദേശങ്ങളില്‍ ഹെക്ടറൊന്നിന് Chlorpyrifos(10ഗ്രാം),0.5 കി.ഗ്രാം വിഷവസ്തു, വിതച്ച് 10 ദിവസമാകുമ്പോള്‍ പ്രയോഗിക്കണം. തരിരൂപത്തിലുള്ള കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ വയലില്‍ 2-3 സെ.മീ വെളളം നിര്‍ത്തണം. നാല് ദിവസത്തേക്ക് വെളളം തുറന്നുവിടുകയുമരുത്. ഗാളീച്ചക്ക് കാര്‍ബോസള്‍ഫാന്‍ 17 കി.ഗ്രാം (6G) , ക്വിനാല്‍ഫോസ് ഒരു ലിറ്റര്‍,ക്ലോറാന്ത്രനിലിപ്രോള്‍ 10 കി.ഗ്രാം(0.4G) ,ഫിപ്രോനില്‍ 10 കി.ഗ്രാം കാര്‍ബോസള്‍ഫാന്‍ 8കി.ഗ്രാം എന്ന നിലയില്‍ ഹെക്ടര്‍ ഒന്നിന് പ്രയോഗിക്കാം.

ചാഴി

ചാഴി നെന്മണികളിലെ പാലൂറ്റി കുടിക്കുന്നതുമൂലം കതിരുകള്‍ പതിരായി തീരുന്നു.

നിയന്ത്രണം

1. നെന്മണികള്‍ പാല്‍ പരുവമാകുമ്പോള്‍ ചാഴി ബാധയുണ്ടോയെന്ന് സസൂക്ഷ്മം നിരീക്ഷിക്കുക

2. വയലിലും വരമ്പത്തുമുളള കളകള്‍ നശിപ്പിക്കുക

3. ഒരു പാടശേഖരം മുഴുവനും ഒരേ സമയത്ത് കൃഷിയിറക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

4. ഒരു നുരിയില്‍ ഒന്നോ രണ്ടോ ചാഴികള്‍ കാണുന്നപക്ഷം മാലത്തയോണ്‍ തളിക്കുക .രാവിലെ 9 മണിക്ക് മുമ്പോ വൈകിട്ട് 3 മണിക്ക് ശേഷമോ ആയിരിക്കണം മരുന്ന് പ്രയോഗിക്കുന്നത്. അല്ലെങ്കില്‍ അത് പരാഗണത്തെ ബാധിക്കും. ഒരു ലിറ്റര്‍ മാലത്തയോണ്‍ ഒരു ഹെക്ടറിന് മതിയാകും.

ചാഴിയുടെ ജൈവനിയന്ത്രണം- മത്തി ശര്‍ക്കര മിശ്രിതം 6 മി.ലി കൈറ്റിന്‍ അധിഷ്ടിത സ്യൂഡൊമൊണാസ് ഫ്‌ളൂറസന്‍സ് 2.5കി.ഗ്രാം ഒരു ഹെക്ടറിന് ഉപയോഗിക്കാം.

Photo-coutesy- knowledgebank.irri.org

ഓലചുരുട്ടി പുഴു

നെല്ലോലകള്‍ മടക്കി അവയ്ക്കുള്ളിലിരുന്ന് ഹരിതകം കാര്‍ന്നുതിന്നുന്നതുമൂലം നെല്ലോലകള്‍ വെളളനിറമായി കാണപ്പെടുന്നതാണ് ആക്രമണ ലക്ഷണം. ചോലയുളള സ്ഥലങ്ങളില്‍ ആക്രമണ സാധ്യത കൂടുതലാണ്. പാക്യജനക വളങ്ങളുടെ അമിതമായ ഉപയോഗവും ഓലചുരുട്ടിയുടെ ആക്രമണത്തിന് വഴിയൊരുക്കും.

നിയന്ത്രണം

  1. മുള്ളുകളുളള ചെറുകമ്പുകള്‍ നെല്ലോലകള്‍ക്ക് മുകളിലൂടെ വലിച്ച് ഓലമടക്കുകള്‍ നിവര്‍ത്തുക
  2. ശേഷം കാര്‍ട്ടാപ് ഹൈഡ്രോക്ലോറൈഡ്(ഹെക്ടറിന് 25 കി.ഗ്രാം),ക്വിനാല്‍ഫോസ്(ഹെക്ടറിന് ഒരു ലിറ്റര്‍),അസഫേറ്റ് (800ഗ്രാം-75 SP), കാര്‍ബോസള്‍ഫാന്‍ 6G(ഒരു ഹെക്ടറിന് 17 കി.ഗ്രാം),ക്ലോറാന്‍ട്രാനിലിപ്രോള്‍ 0.4 G(ഹെക്ടറിന് 10 കി.ഗ്രാം),ഫ്ളുബെന്‍ഡൈയമൈഡ്(ഹെക്ടറിന് 125 ഗ്രാം), ഇന്‍ഡോക്സാ കാര്‍ബ്(ഹെക്ടറിന് 200 മി.ലി) ഇതിലേതെങ്കിലും കീടനാശിനി തളിക്കണം. ആക്രമണത്തിന്റെ പ്രാരംഭദശയില്‍ കീടബാധയുള്ളിടത്ത് മാത്രവും മൊത്തമായി കാണുന്നപക്ഷം വയലില്‍ മുഴുവനും മരുന്ന് തളിക്കുക.

ജൈവനിയന്ത്രണം

  1. ട്രൈക്കോഗ്രാമ്മ ജാപ്പോണിക്കവും ട്രൈക്കോഗ്രാമ്മ കിലോണിസും ഒരു ഹെക്ടറിന് ഒരു ലക്ഷം എന്ന തോതില്‍ + ബിവേറിയ ബാസ്സിയാന 10 ഗ്രാം /ലി
  2. കൈറ്റിന്‍ അധിഷ്ടിത സ്യൂഡൊമോണാസ് 2.5 കി.ഗ്രാം ഹെക്ടറിന് ,ബാസില്ലസ് തുരിഞ്ചന്‍സിസ് 200 ഗ്രാം/ ഹെക്ടര്‍ ,മത്തി ശര്‍ക്കര മിശ്രിതം 6മി.ലി /ലിറ്റര്‍ ,അസാഡിറാക്ടിന്‍ 1% 750 മി.ലി.ഹെക്ടറിന്

ഇത്തരത്തില്‍ തണ്ടുതുരപ്പന്‍,ഗാളീച്ച,ചാഴി, ഓലചുരുട്ടിപ്പുഴു എന്നിവയെ നിയന്ത്രിക്കാം. മുഞ്ഞയും കുഴല്‍പ്പുഴുവും തുടങ്ങി നെല്ലിന് ദോഷകരമാകുന്ന കീടങ്ങള്‍ വേറെയുമുണ്ട്.

For more details on Paddy cultivation -see Paddy cultivation-A to Z- Part - 1 to 7

https://malayalam.krishijagran.com/farming/grains-pulses/paddy-cultivation-in-kerala-a-to-z-part-1-keralathilae-nel-krishi/

https://malayalam.krishijagran.com/farming/grains-pulses/paddy-cultivation-in-kerala-a-to-z-part-2/

https://malayalam.krishijagran.com/farming/grains-pulses/%E0%B4%95-%E0%B4%B0%E0%B4%B3%E0%B4%A4-%E0%B4%A4-%E0%B4%B2-%E0%B4%A8-%E0%B4%B2-%E0%B4%95-%E0%B4%B7-%E0%B4%8E-%E0%B4%9F-%E0%B4%87%E0%B4%B8%E0%B4%A1-paddy-cultivation-a-to-z-part-3/

https://malayalam.krishijagran.com/farming/grains-pulses/paddy-cultivation-a-to-z-part-4-nelkrishi-nilam-orukkal/

https://malayalam.krishijagran.com/farming/grains-pulses/paddy-cultivation-a-to-z-part-5-use-of-fertilizers/

https://malayalam.krishijagran.com/farming/grains-pulses/a-to-z-of-paddy-cultivation-part-6-irrigation/

https://malayalam.krishijagran.com/farming/grains-pulses/paddy-cultivation-a-to-z-part-7-weeds-and-weeds-control/

(കടപ്പാട്- കേരള കാര്‍ഷിക സര്‍വ്വകലാശാല)

English Summary: Paddy cultivation- A to Z- Part- 8- Pests and Diseases
Published on: 02 June 2020, 12:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now