കേരളത്തിലെ രാജവംശങ്ങൾക്കായ് വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്തിരുന്നതായി പറയപ്പെടുന്ന നെൽ വിത്തിനമാണ് " രക്ത ശാലി "ഏറെ ഔഷധ ഗുണങ്ങളുള്ള രക്തശാലിയിൽ ക്യാൻസർ കോശങ്ങളെ തടയാനുള്ള ഒട്ടനവധി ,കണ്ടൻ്റുകൾ രക്തശാലിയിൽ ഉണ്ടെന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞ ഒരിനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ ഭക്ഷണത്തെകാൾ നല്ലത് തവിടുള്ള അരി
നെല്ലിനും അരിക്കും ചുവന്ന നിറമാണ്. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും രക്തശാലിയുടെ പ്രത്യേകതയാണ്. ഈ അരി സ്ഥിരമായി ഉപയോഗിച്ചാല്‍ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു.നശിച്ചുപോയ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കാന്‍സറിനെ പ്രതിരോധിക്കാനുമുള്ള കഴിവ് രക്തശാലി അരിയില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ക്കുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: അരിയിലെ ഏറ്റവും മികച്ച ഇനം- ഭാരതത്തിന്റെ സ്വന്തം ബസ്മതി
പൊതുവിപണിയില്‍ ലഭ്യമല്ലാത്ത ഈ നെല്ലിനം പൂര്‍ണമായും ആയുര്‍വേദമരുന്നായാണ് ഉപയോഗിക്കുന്നത്.നല്ല സ്വാദുള്ള ചോറാണ് ഈ അരിയുടേത്. ഇത് പെട്ടന്നുതന്നെ ദഹിക്കുകയും ചെയ്യും. രക്തശാലി നെല്ല് ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 1200 കിലോ അരി ലഭിക്കും. മൂപ്പെത്താന്‍ 90 ദിവസം പിടിക്കും. ഒരു കിലോ അരിക്ക് 200 രൂപയോളം വില വരും.
ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് തവിട് കളയാത്ത അരി കഴിക്കണം എന്ന് ഡോക്ടർമാർ പറയുന്നത്?
രക്തശാലി അരി പലതരത്തിലുള്ള ആന്റിഓക്സൈഡുകളുടെയും വിവിധ മൂലകങ്ങളു ടെയും കലവറയാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ജീവിതശൈലീരോഗ ങ്ങൾക്കും അലർജി, സ്കിൻ, യൂട്രസ് സംബന്ധമായ അസുഖങ്ങൾ, ഗ്യാസ്‌ട്രോ, ലിവർ, കിഡ്‌നി, ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾക്കും ഏറെ ഫലപ്രദമായ ഒന്നാണ്ശരിയായ പരിചരണമില്ലെങ്കിൽ കതിര് മുഴുവൻ പതിരാകുന്ന,കേരളത്തിൽ അപൂർവമായി മാത്രം വളരുന്ന ഒരിനം നെല്ലാണിത്.
ബന്ധപ്പെട്ട വാർത്തകൾ: ഒരു ഗ്ലാസ് അരി കഴുകി വെള്ളം മാത്രം മതി ഏതു പൂക്കാത്ത ചെടിയും പൂക്കും