1. Farm Tips

ഒരു ഗ്ലാസ് അരി കഴുകി വെള്ളം മാത്രം മതി ഏതു പൂക്കാത്ത ചെടിയും പൂക്കും

പലരുടേയും പ്രശ്നമാണ് നമ്മുടെ അടുക്കളത്തോട്ടത്തിലേ പച്ചമുളക്, തക്കാളി, വഴുതന തുടങ്ങിയവയിൽ പൂവ് പിടിക്കാത്ത അവസ്ഥയും, പൂവ് കൊഴിഞ്ഞു പോകുന്നതും. എന്നാൽ എല്ലാതരം ചെടികളിലും കൂടുതൽ ഫലം തരുന്ന ഒരു വിദ്യയാണ് ഇനി പറയാൻ പോകുന്നത്.

Priyanka Menon
Farm Tip for flowrering
Farm Tip for flowrering

പലരുടേയും പ്രശ്നമാണ് നമ്മുടെ അടുക്കളത്തോട്ടത്തിലേ പച്ചമുളക്, തക്കാളി, വഴുതന തുടങ്ങിയവയിൽ പൂവ് പിടിക്കാത്ത അവസ്ഥയും, പൂവ് കൊഴിഞ്ഞു പോകുന്നതും. എന്നാൽ എല്ലാതരം ചെടികളിലും കൂടുതൽ ഫലം തരുന്ന ഒരു വിദ്യയാണ് ഇനി പറയാൻ പോകുന്നത്. ഇത് നേരിട്ട് മണ്ണിൽ ഒഴിച്ചു കൊടുത്താൽ ചെടിയുടെ വളർച്ച വേഗത്തിലാക്കുകയും, പെട്ടെന്ന് കായ്ഫലം ഉണ്ടാവുകയും ചെയ്യുന്നു. ഇനി ഈ മിശ്രിതം അരിച്ച് സ്പ്രേ ചെയ്ത് നൽകിയാൽ മുരടിപ്പ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാകുന്നു. ഇതിന് ആകെ വേണ്ടത് ഒരു ഗ്ലാസ് പാലും, അര ഗ്ലാസ് അരി കഴുകിയ വെള്ളം മാത്രമാണ്.

Washed glass of rice, water alone is not enough. The problem of many non-flowering plants and flowers in our kitchen garden is that the green chillies, tomatoes and eggplants do not flower and the flowers fall off. But here is a technique that works best for all types of plants.

മിശ്രിതം ഉണ്ടാക്കുന്ന വിധം

നിങ്ങളുടെ വീട്ടിൽ വാങ്ങുന്ന അരി അരഗ്ലാസ് എടുത്തതിനുശേഷം ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് രണ്ട് ദിവസം മുഴുവനായി കുതിർത്തുവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അരിയുടെ മുഴുവൻ സത്തും ജലത്തിൽ ലയിച്ചു തീരുന്നു. ഈ മിശ്രിതത്തിലേക്ക് ഒരു ഗ്ലാസ് പാൽ കൂടി ചേർക്കുക. നിങ്ങളുടെ വീട്ടിൽ ചീത്തയായ പാൽ ഉണ്ടെങ്കിൽ അതും ഈ മിശ്രിതം ഉണ്ടാക്കുവാൻ ഉപയോഗപ്രദമാണ്.

ഒരു ഗ്ലാസ് പാലും, ഒരു ഗ്ലാസ് അരി കഴുകിയ വെള്ളവും ഒരു വലിയ കുപ്പിയിലേക്ക്‌ ഒഴിച്ച് നന്നായി മൂടിവയ്ക്കുക. കുപ്പിയുടെ അടപ്പിന് മുകളിൽ ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കാൻ മറക്കരുത്. അതിനുശേഷം കുപ്പിയുടെ ചുറ്റും പൂർണമായും ഒരു തുണി ഉപയോഗിച്ച് മൂടണം. അതിനുശേഷം സൂര്യപ്രകാശം ഒട്ടും ഏൽക്കാതെ ഒരു റൂമിൽ ഈ കുപ്പി അഞ്ചു ദിവസം വെക്കണം.

അഞ്ചു ദിവസത്തിനു ശേഷം മാത്രമേ ഇത് ഉപയോഗപ്രദം ആവുകയുള്ളൂ. അപ്പോഴേക്കും ഈ മിശ്രിതത്തിൽ ധാരാളം ലാക്ടോബാക്ടീരിയകൾ നിറയും. ലാക്ടോ ബാക്ടീരിയകൾ ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ മികച്ചതാണ്. അതിനുശേഷം ഒരു ലിറ്റർ വെള്ളത്തിന് 5 ml എന്ന രീതിയിൽ ഈ മിശ്രിതം എടുത്തു ചെടികളുടെ താഴെ ഒഴിച്ചുകൊടുക്കുക.

എല്ലാത്തരം പച്ചക്കറികൾക്കും ഇത് ഒഴിച്ചുകൊടുക്കുന്നത് ഉത്തമമാണ്. ഇങ്ങനെ ചെയ്തു ഏകദേശം രണ്ടാഴ്ചക്കുള്ളിൽ തന്നെ ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകുകയും, പൂവ് കൊഴിയാതിരിക്കുകയും ചെയ്യുന്നു. ഇനി ഇത് അരിച്ച് സ്പ്രേ വഴി ചെടികളുടെ മുകളിൽ തളിച്ച് കൊടുത്താൽ കീടങ്ങളുടെ ആക്രമണം തടയുകയും, പച്ചക്കറി ചെടികളിൽ കാണുന്ന മുരടിപ്പ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.

ഈ മിശ്രിതം അധികനാൾ അതായത് ഏകദേശം ഒരു മാസം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഇതിലേക്ക് 100ഗ്രാം ശർക്കര കൂടി പൊടിച്ചുചേർത്ത് ഇതൊരു കുപ്പിയിലാക്കി സൂര്യപ്രകാശം ഒട്ടും ഏൽക്കാത്ത സ്ഥലത്ത് വെച്ചാൽ മാത്രം മതി. നിങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കാം.

English Summary: Just wash the glass of rice with water and any non-flowering plant will bloom

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds