Organic Farming

അരിയിലെ ഏറ്റവും മികച്ച ഇനം- ഭാരതത്തിന്റെ സ്വന്തം ബസ്മതി

basmathi rice

നേർത്തതും നീളമുള്ളതുമായ ധാന്യ അരിയാണ്

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ കൃഷിചെയ്യുന്ന ഒരു സുഗന്ധ നെല്ലിനമാണ് ബസുമതി.  ബസുമതി അരിയുടെ ഏറ്റവും കൂടുതൽ ഉൽപാദനവും ഉപഭോഗവും ഇന്ത്യയിലാണ്. എന്നാൽ പല രാജ്യങ്ങളും പ്രാദേശികമായി ഇത് കൃഷി ചെയ്യുന്നുമുണ്ട്.  അരിയിലെ ഏറ്റവും മികച്ച  ഇനങ്ങളിലൊന്നായാണ്  ബസുമതിയെ കണക്കാക്കുന്നത്. ഇന്ത്യയുടെ വടക്കൻ ഭാഗത്താണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്, ഇത് പല പാചകരീതികളുടെയും തയ്യാറെടുപ്പിനായി ഉപയോഗിക്കുന്നു. മെലിഞ്ഞ രൂപമാണ് ബസുമതി അരിയുടെ പ്രത്യേകത. നേർത്തതും നീളമുള്ളതുമായ ധാന്യ അരിയാണ് ഇത് .

ഇന്ത്യയിലാണ് ലോകത്തെ ബസുമതി ഉത്പാദനത്തിന്റെ 70% ഉം നടക്കുന്നത്. ഇതിന്റെ ഒരു ചെറിയ ഭാഗം ജൈവരീതിയിലാണ് കൃഷി ചെയ്യപ്പെടുന്നത്. ഖേത്തി വിരാസത്ത് മിഷൻ പോലെയുള്ള സംഘടനകൾ പഞ്ചാബിൽ ഇതിന്റെ ഉത്പാദനം കൂട്ടാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു.  ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ബസുമതി അരി കൃഷി ചെയ്തു വരുന്നു. 2016-17 സാമ്പത്തികവർഷത്തിൽ ഇന്ത്യയിലെ ആകെ ബസുമതി ഉത്പാദനം 108.86 ദശലക്ഷം ടൺ ആണ്. ഹരിയാന ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദകർ. ഇന്ത്യയുടെ മൊത്തം ബസുമതി ഉത്പാദനത്തിൽ 60 ശതമാനത്തിലേറെ ഇവിടെ നിന്നാണ്. .

Basmati rice is a variety of long-grained rice that originates in the foothills of the Himalayas and is traditionally served in Indian and other South Asian cuisines. Basumathi rice looks longer. Basmati rice gives exotic taste and rich in carbohydrate vitamins. Basmati (pronounced IPA: [baːsmət̪iː] in the Indian subcontinent) is a variety of long, slender-grained aromatic rice which is traditionally from the Indian subcontinent. As of 2016-17, India exported 70% of the overseas basmati rice market. Many countries use domestically grown basmati rice crops; however, basmati is geographically exclusive to certain districts of India . India accounts for over 70% of the world's basmati rice production. A small portion of that is being grown organically. Organisations such as Kheti Virasat Mission are trying to increase the amount of basmati rice that is being grown in the Punjab in India.

basmathi rice

രംഭ അഥവാ ബിരിയാണികൈതയുടെ (Pandanus amaryllifolius) രുചിയുള്ള ബസുമതി അരിയ്ക്ക് 2-അസെറ്റിൽ-1-പൈരോലിൻ (2-acetyl-1-pyrroline) എന്ന രാസവസ്തുവാണ് ഈ രുചി കൊടുക്കുന്നത്.

ബസുമതി എന്ന വാക്ക് ഹിന്ദി/ഉറുദു വാക്ക് ആയ बासमती باسمتی bāsmatī ൽ നിന്നും രൂപപ്പെട്ടതാണ്. ഇതിന്റെ അർത്ഥം "മണമുള്ള" എന്നാണ്.  സംസ്കൃതം- बासमती, bāsamatī. ഈ അരി നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൃഷി ചെയ്യപ്പെട്ടു വരുന്നതാണെന്ന് കരുതുന്നു. ഇതിനെക്കുറിച്ചുള്ള ആദ്യ പരാമർശം 1776 ലെ ഹീർ രൻഝ എന്ന പഞ്ചാബി കൃതിയിൽ ആണ്.  ഹിന്ദു വ്യാപാരികളാണ് മധ്യപൗരസ്ത്യദേശങ്ങളിൽ ബസുമതി അരി പ്രചരിപ്പിച്ചത്. ദക്ഷിണേഷ്യൻ പാചകക്രമങ്ങൾക്കു പുറമെ പേർഷ്യൻ, അറബി തുടങ്ങിയ മധ്യപൗരസ്ത്യദേശങ്ങളിലെ പാചകക്രമങ്ങളിലും ഇന്ന് ബസുമതി അരി ഒരു പ്രധാന ചേരുവയാണ്.  വിവിധയിനം ബസുമതി അരികൾ ഉണ്ട്. പരമ്പരാഗത ഇന്ത്യൻ ഇനങ്ങൾ ബസുമതി 370, ബസുമതി 385, ഡെറാഡൂണി ബസുമതി, തരാവോരി ബസുമതി തുടങ്ങിയവയാണ്
Basmati was introduced to the Middle East and Central Asia by Arab and Muslim Indian traders. It remains not only an important part of various cuisines of the Indian subcontinent, but now is also used extensively in Central Asian, Persian, Arab, and other Middle Eastern cuisines as well. This type of rice is grown and exported by those from the Indian subcontinent. Like all rice, basmati rice is available in brown and white, with the white version produced by removing the bran (which is the outer husk or covering of each grain) from the brown version, as well as the germ, which is the seed that causes the rice plant to grow, leaving the white starchy portion.
രംഭ അഥവാ ബിരിയാണികൈതയുടെ (Pandanus amaryllifolius) രുചിയുള്ള ബസുമതി അരിയ്ക്ക് 2-അസെറ്റിൽ-1-പൈരോലിൻ (2-acetyl-1-pyrroline) എന്ന രാസവസ്തുവാണ് ഈ രുചി കൊടുക്കുന്നത്. ബസുമതി അരിമണികളിൽ ഏതാണ്ട് 0.09 പി.പി.എം അളവിൽ ഈ സംയുക്തം അടങ്ങിയിട്ടുണ്ട്. മറ്റുള്ള അരികളെ അപേക്ഷിച്ചു ഇത് 12 മടങ്ങോളം അധികമാണ്. ഈ സംയുക്തത്തിന്റെ ഇത്ര ഉയർന്ന അളവാണ് ബസുമതി അരിയ്ക്ക് ഈ പ്രത്യേക രുചിയും മണവും നൽകുന്നത്. ഈ സംയുക്തം ചില തരം പാൽക്കട്ടികളിലും പഴങ്ങളിലും മറ്റു ചില ധാന്യവർഗങ്ങളിലും കണ്ടു വരുന്നു.  യൂറോപ്പിലും അമേരിക്കയിലും ഇത് ബേക്കറി പദാർത്ഥങ്ങളുടെ സ്വാദു കൂട്ടാനുള്ള ഒരു ചേരുവയായി അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
കനേഡിയൻ ഡയബറ്റിക്‌ അസോസിയേഷൻ ബസുമതി അരിയ്ക്ക് കല്പിച്ചിരിയ്ക്കുന്ന ഗ്ലൈസെമിക് ഇൻഡക്സ് 56 നും 69 നും ഇടയ്ക്കാണ്. സാധാരണ അരിയുടെ ഇൻഡക്സ് 89 ആണ്. അതിനാൽ പ്രമേഹരോഗികൾക്ക്  ബസുമതി  സാധാരണ അരിയേക്കാൾ ഉത്തമമാണെന്ന് കരുതപ്പെടുന്നു.
മറ്റെല്ലാ അരികളെയും പോലെ ബസുമതി അരിയും വെളുത്ത നിറത്തിലും തവിട്ടു നിറത്തിലും ലഭ്യമാണ്. തവിട്ടു നിറത്തിലുള്ള അരി വെള്ളനിറത്തി ഉള്ളതിനേക്കളേയും ഗുണകരമായി കരുതപ്പെടുന്നു.കൂടുതൽ കൊഴുപ്പും നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
basmathi rice

ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതു കൊണ്ട് അമിത ഭാരം കുറിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ് ബസുമതി അരി

The Basmati is said to so many Health Benefits ,  to prevent the formation of cancer cells., It is astorehouse of vitamins and fibres. The outer layer of the rice is most nutritious, and hence it should not be removed to gain maximum benefits. The rice is also a good source of carbohydrates and keeps one feeling full for a longer duration, Basmati is a great option for diabetic people since it has a low sugar release. It helps in preventing Haemorrhoids, Basmati is the best option for people who wish to keep a watch on their weight since it has high fibre content. It is considered good for cardiac patients since it is low in cholesterol, It is also helpful in fighting against constipation. It prevents chances of colon cancer.
ബസുമതി യുടെ ആരോഗ്യകരമായ പ്രയോജനങ്ങൾ 

കാൻസർ സെല്ലുകൾ ഉണ്ടാവുന്നത് തടയുവാൻ ബസുമതി അരിക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു.  ഇതിൽ കാര്ബോഹൈഡ്രേറ്സ് ഉം ധാരാളം അടങ്ങിയിരിക്കുന്നു.
വിറ്റാമിനുകളുടെയും ഫൈബറിന്റെയും ഉറവിടമാണ് ബസുമതി, പ്രമേഹ രോഗികൾക്ക് വളരെ ഗുണകരമാണ് കുറഞ്ഞ തോതിൽ ഷുഗർ അടങ്ങിയിരിക്കുന്ന ബസുമതി, മാത്രമല്ല ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതു കൊണ്ട് അമിത ഭാരം കുറിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ  സഹായകമാണ് ബസുമതി അരി കൊണ്ടുള്ള വിഭവങ്ങൾ.
മലബന്ധം, ഹെമറോയ്ഡ്സ്, വൻകുടൽ കാൻസർ ഇതെല്ലാം തടയുവാൻ ഉത്തമമാണ് ബസുമതി അരി , കൊളെസ്ട്രോൾ വളരെ കുറവ് ആയതു കൊണ്ട് ഹൃദ് രോഗികള്ക്കും വളരെ ഉപകാര പ്രദമാണ്  ബസുമതി അരി .
basmathi rice

ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പരമ്പരാഗത സങ്കേതങ്ങൾ ഉപയോഗിച്ച് പൊക്കം കുറഞ്ഞ ഒരു ബസുമതി ചെടിയുടെ സങ്കരയിനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പരമ്പരാഗത സങ്കേതങ്ങൾ ഉപയോഗിച്ച് പൊക്കം കുറഞ്ഞ ഒരു ബസുമതി ചെടിയുടെ സങ്കരയിനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുസ ബസുമതി - 1 (PB 1 അല്ലെങ്കിൽ ടോഡൽ) എന്ന ഈ ഇനത്തിന് ശുദ്ധ ഇനങ്ങളുടെ എല്ലാ നല്ല ഗുണങ്ങളുമുണ്ട്. അതെ സമയം ഇത് പരമ്പരാഗത ഇനങ്ങളെക്കാൾ രണ്ടിരട്ടി വിളവും തരുന്നു. ബസുമതിയിൽ നിന്നും ഉരുത്തിരിച്ചെടുത്ത സുഗന്ധമുള്ള മറ്റു ചില ഇനങ്ങളാണ് PB 2, PB 3, RS 10 തുടങ്ങിയവ. പക്ഷെ ഇവ ബസുമതി അരിയായി പരിഗണിയ്ക്കപ്പെടുന്നില്ല.

ബസുമതി എക്സ്പോർട്ട് ഡെവലൊപ്മെൻറ് ഫൌണ്ടേഷൻ (BEDF) അരികളുടെ ഡി.എൻ.എ ഫിംഗർപ്രിന്റിങ് നടത്തി ബസുമതി മാർക്ക് എന്ന സെർട്ടിഫിക്കേഷൻ കൊടുക്കുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലോകത്തിൽ വെച്ച് ഏറ്റവും രുചിയേറിയ അരികളിൽ ഒന്നാണ് ജാസ്മിൻ അരി (Jasmine rice).

#Farmer#Agriculture#Farm#FTB#Krishijagran


English Summary: The best variety of rice is India's own basmati-kjsnsep2120

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine