Updated on: 14 June, 2021 9:07 AM IST
5 amazing benefits of exposure to sunlight

സൂര്യപ്രകാശമേൽക്കുന്നത് ശരീരത്തിനും മനസ്സിനും അത്ഭുതകരമായ ചില ഗുണങ്ങൾ നൽകുന്നു. സൂര്യനുദിക്കുമ്പോൾ കുറച്ച് മിനിറ്റെങ്കിലും അത് ആസ്വദിക്കൂ. സൂര്യപ്രകാശം എൽക്കുന്നതുക്കൊണ്ടുണ്ടാകുന്ന അഞ്ച് ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ചുവടെ
കൊടുത്തിരിക്കുന്നത്:

വിറ്റാമിൻ ഡി (Vitamin D)

പടിഞ്ഞാറൻ രാജ്യങ്ങളിലെ ഭൂരിഭാഗം ആളുകളും Vitamin D യുടെ കുറവ് അനുഭവിക്കുന്നവരാണ്.  കാരണം  ഇവിടെ ആളുകൾ വീടിനകത്ത് കൂടുതൽ സമയം ചെലവഴിക്കുന്നതുകൊണ്ട് സൂര്യപ്രകാശം ലഭിക്കാനുള്ള അവസരം നഷ്ട്ടപെടുകയും, അതിനാൽ ചർമ്മത്തിലൂടെ വിറ്റാമിൻ ഡി ആഗിരണം ചെയ്യനുള്ള അവസരവും നഷ്ടപ്പെടുന്നു.

എല്ലുകളും പല്ലുകളും ആരോഗ്യകരമായി നിലനിർത്തുന്നതുൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ വിറ്റാമിൻ ഡി നിർമ്മിക്കാൻ സൂര്യരശ്മികൾ നമ്മുടെ ശരീരത്തെ സഹായിക്കുന്നു, മാത്രമല്ല കാൻസർ, ടൈപ്പ് -1 പ്രമേഹം എന്നിവയിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു.

വിറ്റാമിൻ എൻ (Vitamin N - The Essential Guide to a Nature-Rich Life)

സൂര്യനുമായി കുറച്ച് സമയം ചിലവഴിക്കുക എന്നതിനർത്ഥം പ്രകൃതിയുമായി അടുത്തിടപഴകുക എന്നാണ്.  പാർക്കിലേക്കോ ഗാർഡനിലേക്കോ ആയി വെളിയിൽ പോകുന്നത് വഴി നിങ്ങളുടെ 'വിറ്റാമിൻ എൻ' വർദ്ധിപ്പിക്കാം. പുല്ലുകൾ, മരങ്ങൾ, പൂക്കൾ എന്നിവയുടെ കാഴ്ചയേയും അവയുടെ സുഗന്ധത്തേയും വെല്ലുന്ന  മറ്റൊന്നുമില്ല. പ്രകൃതിയുടെ വരദാനമായ പൂക്കൾ, മരങ്ങൾ, പക്ഷികൾ, അണ്ണാൻ,  എന്നിവയെല്ലാം നമ്മളെ  സന്തോഷവതിയാക്കാനും അതിനാൽ സ്ട്രെസ്സ് കുറയ്ക്കാനും സഹായിക്കുന്നു.

സ്ട്രെസ്സ് കുറയ്ക്കുന്നു:

സ്ട്രെസ്സ് എന്നത് നമ്മുടെ ആധുനിക കാലത്തെ ജനങ്ങളുടെ ശാപമാണ്. ജോലിഭാരം, പലതരം രോഗങ്ങൾ, എന്നിവയെല്ലാം ഇതിന് കാരണമാകാം. സൂര്യനിൽ സമയം ചെലവഴിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

പ്രകൃതിയുമായി സമയം ചെലവഴിക്കുന്നത് ഉത്കണ്ഠ (anxiety) കുറയ്ക്കുന്നതിനും സന്തോഷത്തോടെ  പ്രവർത്തിക്കുവാനും സാധിക്കുന്നു.  നിങ്ങളുടെ ഉച്ചഭക്ഷണ സമയത്ത് 15 മിനിറ്റ് സൂര്യനിൽ ചെലവഴിക്കുന്നത് പോലും നിങ്ങളുടെ ഉൽ‌പാദനക്ഷമത മെച്ചപ്പെടുത്താനും ജോലിസ്ഥലത്തുള്ള സ്ട്രെസ്സ്  കുറയ്ക്കാനും സഹായിക്കും.

ത്വക്ക് കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു (Reduces Risk to Skin Cancer)

ജ്വലിക്കുന്ന സൂര്യൻറെ പ്രകാശമേറ്റാൽ സൂര്യതാപമുണ്ടാകാനും, ചർമ്മ കാൻസറിനുള്ള സാധ്യത കൂടുതലാണ്. അല്ലാത്തപക്ഷം, സൂര്യപ്രകാശം മറ്റ് ക്യാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ചും നിങ്ങൾ ദിവസേന സൂര്യപ്രകാശത്തിൽ വ്യായാമം ചെയ്യുകയാണെങ്കിൽ.

പതിവായി സൂര്യപ്രകാശം കൊള്ളുന്നവർക്ക് പ്രോസ്റ്റേറ്റ് കാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ, വൻകുടൽ കാൻസർ, അണ്ഡാശയ അർബുദം, സ്തനാർബുദം, ഹോഡ്ജ്കിൻ ലിംഫോമ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

മെച്ചപ്പെട്ട ഉറക്കത്തിന് (Better Sleep)

സൂര്യപ്രകാശമേൽക്കുന്നത് ഉറക്കത്തിന് നല്ലതാണ്. പ്രത്യകിച്ചും സൂര്യന് താഴെ നിന്ന് വ്യായാമം ചെയ്യുമ്പോൾ, പിന്നീട് കൂടുതൽ വിശ്രമം ആവശ്യമായി വരുകയും തന്മൂലം മെച്ചപ്പെട്ട ഉറക്കം ലഭിക്കുകയും, കൂടുതൽ സമയം ഉറങ്ങാൻ സാധിക്കുകയും ചെയ്യുന്നു.  

പ്രതിദിനം വെറും 20 മിനിറ്റ് സൂര്യപ്രകാശം നിങ്ങളെ സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

English Summary: 5 amazing benefits of exposure to sunlight
Published on: 14 June 2021, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now