News
ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം പുറത്തിറക്കി

ദുബായ് : ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം ദുബായ് വിപണിയിലെത്തിച്ചു. അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ് വൈറ്റമിന്‍ ഡി വെള്ളം പുറത്തിറക്കിയത്.ഓറഞ്ച് നിറത്തിലുള്ള ബോട്ടിലിൽ ‘അല്‍ ഐന്‍ വൈറ്റമിന്‍ ഡി’ എന്ന പേരിലാണ് വെള്ളം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരിക്കുന്നത്.500 മില്ലി ലിറ്റര്‍ ബോട്ടിലിലെ വെള്ളത്തിനു രണ്ടു ദിര്‍ഹമാണ് വില. അഗതിയ ഗ്രൂപ്പാണ് വൈറ്റമിന്‍ ഡി വെള്ളത്തിന്റെ നിര്‍മ്മാതാക്കള്‍.യാതൊരു പ്രിസര്‍വേറ്റീവുകളും ഉപയോഗിക്കാത്ത വെള്ളം നൂറുശതമാനം സുരക്ഷിതമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാമെന്നും, സുരക്ഷിതമാണിതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ദിവസവും മൂന്ന് ലിറ്റര്‍ അല്‍ ഐന്‍ വൈറ്റമിന്‍-ഡി വെള്ളം കുടിച്ചാല്‍ ആവശ്യമായതിൻ്റെ പകുതി വൈറ്റമിന്‍-ഡി ശരീരത്തിന് ലഭിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശം.വൈറ്റമിന്‍ ഡി യുടെ അപര്യാപ്ത നേരിടുന്നവര്‍ക്ക് ഇത് സഹായകരമാകും
Share your comments