സ്ലിം ആകാൻ വേണ്ടി പെൺകുട്ടികൾ പട്ടിണി കിടക്കുന്നു എന്നതാണ് 'അമ്മ മാരുടെ വേവലാതി. പട്ടിണി കിടക്കാതെ തന്നെ മെലിയാൻ കഴിയുന്ന ഒരു സീക്രട്ട് ഡ്രിങ്കിനെകുറിച്ചാണ് ഇവിടെ പറയുന്നത്. ഇത് നമുക്ക് വീട്ടിൽ തന്നെയുള്ള ചേരുവകൾ കൊണ്ട് ഉണ്ടാക്കാം. ഈ ഡ്രിങ്ക് ചേരുവകൾ നമ്മുടെ ശരീരത്തിലെ കൊ
ഴുപ്പിനെ അലിയിച്ച് കളയുന്നതാണ്. ഈ ഡ്രിങ്ക് കുടിക്കുന്നതോടൊപ്പം ചെറിയ രീതിയിലുള്ള വ്യായാമവും ചെയ്‌തോളൂ. ഭക്ഷണവും ക്രമീകരിക്കാം. പക്ഷെ പട്ടിണി കിടക്കരുത്. അത് വിപരീത ഫലം ഉണ്ടാക്കും.
മധുരം അധികം വേണ്ട. ഐസ് ക്രീം പോലുള്ളവ പാടേ ഉപേക്ഷിച്ചോളൂ . എന്നാൽ ചായ കുടിക്കുമ്പോൾ കുറച്ച് മധുരം ആകാം. ഏകദേശം ഒരു മാസം തുടർച്ചയായി ഈ ഡ്രിങ്ക് കുടിച്ചോളൂ ,വയറിലെ കൊഴുപ്പ് അലിഞ്ഞു പോകുന്നതായിരിക്കും വയർ ചുരുങ്ങി വരുന്നതായിരിക്കും. പ്രസവശേഷം വയറിലെ കൊഴുപ്പ് കൂടിയവർക്കും ഇത് കുടിക്കാവുന്നതാണ്.
ഇത് കുടിക്കുമ്പോൾ ഒരുപാട് ഗുണങ്ങളുണ്ട് നമ്മുടെ ശരീരത്തിന്. ഈ പാനീയം കുടിച്ചാൽ നമ്മുടെ അസിഡിറ്റി പ്രോബ്ലം മാറി കിട്ടും. അമിതമായുള്ള കൊഴുപ്പ് മാറിക്കിട്ടും. നന്നായി ദഹനം നടക്കും, അതുപോലെ ആർത്തവം കൃത്യ ഡേറ്റിൽ വരാത്തവർക്ക് പേടിക്കണ്ട. ഇനി കൃത്യമായി ആർത്തവം ഉണ്ടാകും.
അതിരാവിലെ വെറും വയറ്റിൽ കുടിക്കേണ്ട പാനീയമാണ്. അതിരാവിലെയാണ് ഇത് കുടിക്കേണ്ടത് അതുപോലെ തന്നെ രാത്രി ഉറങ്ങുന്നതിനുമുമ്പും കുടിക്കാം. ഈസിയായി തന്നെ വീട്ടിൽ നമുക്ക് തയ്യാറാക്കാൻ പറ്റുന്നതാണ്. ഈ ഡ്രിങ്ക് തയാറാക്കാൻ , നല്ല ജീരകം ഒരു ടീസ്പൂൺ , പച്ചമല്ലി ഒരു സ്പൂൺ ,കറുവപ്പട്ട ചെറിയ കഷ്ണം, ആവശ്യത്തിന് വെള്ളം എന്നിവ വേണം.ഈ ചേരുവകളെല്ലാം എടുത്തു വച്ച വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുക്കുക.
അതിനുശേഷം നേരിയ ചൂടോടെ കുടിക്കുക. ഒരു മാസം ആകുമ്പോഴേക്കും നല്ല രീതിയിൽ ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞിരിക്കും. ജീരകം വയറ്റിലെ കൊഴുപ്പും അതുപോലെതന്നെ ശരീരത്തിലെ കൊഴുപ്പും കളയുന്നതിന് വളരെ നല്ലതാണ്. മല്ലി ശരീരത്തിലെ കൊഴുപ്പു കളയുന്നതിനു പീരീഡ്സ് ശരിയാക്കുന്നതിനും വളരെ നല്ലതാണ്.