ജീവിതരീതികൾ കൊണ്ട് ഉണ്ടാകുന്ന പ്രമേഹരോഗത്തെ നിയന്ത്രിച്ചു നിർത്തണമെങ്കിൽ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങളിൽ തന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, ഭക്ഷണത്തിന്റെ സ്വഭാവം, കഴിക്കുന്ന സമയം തുടങ്ങി പല കാര്യങ്ങളും ഇതില്‍ ശ്രദ്ധിക്കാനുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം കാലുകളെ ബാധിക്കുന്നത് എങ്ങനെയെന്നറിയാം
മധുരപദാർത്ഥങ്ങൾ അതുപോലെ കാര്‍ബോഹൈഡ്രേറ്റ് അധികമായി അടങ്ങിയ ഭക്ഷണം പരമാവധി മാറ്റിനിര്‍ത്തേണ്ടി വരും. ചിട്ടയായി, സമയത്തിന് ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഭക്ഷണസമയം മാറുന്നത് വളരെ പെട്ടെന്ന് തന്നെ വ്യക്തിയെ ബാധിക്കും. ഏത് ഭക്ഷണമായാലും കഴിക്കുന്ന അളവും പ്രമേഹരോഗികള്‍ ഏറെ കരുതേണ്ടതുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കാർബോഹൈഡ്രേറ്റ് നിയന്ത്രിച്ച് അമിതവണ്ണം എങ്ങനെ കുറയ്ക്കാം?
പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട വേറെരു കാര്യമാണ് വ്യായാമം. കാരണം ജീവിതശൈലീ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ നേരിടുന്നവര്‍ നിര്‍ബന്ധമായും ശരീരാരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു വ്യായാമമുറയാണ് പങ്കുവയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് പ്രമേഹരോഗികൾ വ്യായാമം ചെയ്യേണ്ടത്? ഏതൊക്കെ തിരഞ്ഞെടുക്കണം
ടൈപ്പ്- ടു പ്രമേഹമുള്ളവര്‍ക്ക് പ്രയോജനപ്രദമായ 'ടിപ്' ആണ് പങ്കുവയ്ക്കുന്നത്. ഭക്ഷണം കഴിഞ്ഞ് ഇരുപത് മുതല്‍ മുപ്പത് മിനുറ്റ് വരെയുള്ള സമയത്തിന് ശേഷം പത്ത് പതിനഞ്ച് മിനുറ്റ് നേരത്തെ നടത്തം വളരെയധികം പ്രയോജനപ്പെടും. ഏത് നേരത്തെ ഭക്ഷണത്തിനു ശേഷവും ഈ എക്സർസൈസ് ചെയ്യാവുന്നതാണ്. ഫോണില്‍ സംസാരിച്ചുകൊണ്ടോ, പാട്ട് കേട്ടുകൊണ്ടോ, മറ്റെന്തെങ്കിലും ഓഡിയോ കേട്ടുകൊണ്ടോ എല്ലാമാകാം ഈ നടത്തം. നടത്തം പൂര്‍ത്തിയാക്കിയ ശേഷം രക്തത്തിലെ ഷുഗര്‍ നില പരിശോധിച്ചുനോക്കണം. വ്യത്യാസം നിങ്ങൾക്ക് മനസിലാക്കാം. വളരെ എളുപ്പത്തില്‍ എവിടെ വച്ചും ചെയ്യാവുന്നൊരു വ്യായാമമാണ് ഇത്. അതിനാല്‍ത്തന്നെ പ്രമേഹരോഗികളെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമായിരിക്കും ഈ 'ടിപ്'.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.