1. Health & Herbs

റാഗി കഴിച്ച് പ്രമേഹരോഗത്തെ നിയന്ത്രിക്കാം; എങ്ങനെയെന്ന് നോക്കാം

ആരോഗ്യഗുണങ്ങളുള്ള പല ധാന്യങ്ങളുമുണ്ട്. പ്രമേഹമുള്ളവർക്ക് അരിഭക്ഷണം വർജ്ജിക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നു. ആ സാഹചര്യത്തിൽ, ആരോഗ്യ ഗുണങ്ങളേറെ അടങ്ങിയ റാഗി നല്ലൊരു ഓപ്ഷനാണ്‌. പോഷക ഗുണങ്ങള്‍ ഉള്ളതിനാല്‍ തന്നെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണം കൂടിയാണിത്. ആരോഗ്യ ഗുണം മാത്രമല്ല, പല അസുഖങ്ങള്‍ക്കും ഇത് പരിഹാരമാണ്. പ്രത്യേകിച്ചും പ്രമേഹം പോലുളള രോഗങ്ങളെങ്കില്‍. സീറോ കൊളസ്‌ട്രോള്‍ അടങ്ങിയ റാഗി തടി കുറയാനും ഏറെ നല്ലതാണ്.

Meera Sandeep
Ragi
Ragi

ആരോഗ്യഗുണങ്ങളുള്ള പല ധാന്യങ്ങളുമുണ്ട്. പ്രമേഹമുള്ളവർക്ക് അരിഭക്ഷണം വർജ്ജിക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നു. 

ആ സാഹചര്യത്തിൽ, ആരോഗ്യ ഗുണങ്ങളേറെ അടങ്ങിയ റാഗി നല്ലൊരു ഓപ്ഷനാണ്‌.  പോഷക ഗുണങ്ങള്‍ ഉള്ളതിനാല്‍ തന്നെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണം കൂടിയാണിത്.  ആരോഗ്യ ഗുണം മാത്രമല്ല, പല അസുഖങ്ങള്‍ക്കും ഇത് പരിഹാരമാണ്. പ്രത്യേകിച്ചും പ്രമേഹം പോലുളള രോഗങ്ങളെങ്കില്‍. സീറോ കൊളസ്‌ട്രോള്‍ അടങ്ങിയ റാഗി തടി കുറയാനും ഏറെ നല്ലതാണ്.

പ്രമേഹം

ഇത് പല രീതിയിലും കഴിയ്ക്കാം. ഇത് സാധാരണ പൊടിയാക്കി കുറുക്കിയാണ് ആളുകള്‍ കഴിയ്ക്കാറ്. ഇതല്ലാതെ പ്രമേഹം പോലുളള രോഗങ്ങള്‍ക്ക് ഇത് മുളപ്പിച്ചും ഉപയോഗിയ്ക്കാം. റാഗിയിൽ കാണപ്പെടുന്ന മഗ്നീഷ്യം ക്രമേണ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും, അതിനാൽ ടൈപ്പ് 2 പ്രമേഹത്തിൽ കാണപ്പെടുന്ന ഇൻസുലിൻ പ്രതിരോധത്തെ ഇത് ചെറുക്കുന്നു. ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് ഉള്ളതിനാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന സൂക്ഷ്മ പോഷകങ്ങളായ പോളിഫെനോൾസും റാഗിയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

​റാഗി സീറം

റാഗി സീറം ട്രൈഗ്ലിസറൈഡുകളുടെ സാന്ദ്രത കുറയ്ക്കുകയും ലിപിഡ് ഓക്സിഡേഷൻ, എൽഡിഎൽ കൊളസ്ട്രോൾ ഓക്സിഡേഷൻ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അഥവാ എൽഡിഎൽ ചീത്ത കൊളസ്ട്രോൾ ആണ്, പ്രത്യേകിച്ചും അവ ഓക്സിഡൈസ് ചെയ്താൽ. ഓക്സിഡൈസ് ചെയ്യപ്പെട്ട എൽ‌ഡി‌എൽ രക്തക്കുഴലുകളെ ഉദ്ദീപിപ്പിക്കുകയും അത് ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കുകയും ചെയ്യുന്നു.

ഇത് 12 മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി വാരി തുണിയില്‍ പൊതിഞ്ഞു വച്ച് മുളപ്പിയ്ക്കാം. ഇത് സാലഡായി കഴിയ്ക്കാം. ഇതല്ലെങ്കില്‍ ഇത് സൂപ്പായി കഴിയ്ക്കാം. ഏറ്റവും മികച്ച ഫലത്തിനായി 10-20 ഗ്രാം റാഗി കഴിയ്ക്കാം. മുളപ്പിച്ച റാഗി കഴിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഇത് മുളപ്പിച്ച ശേഷം നാരുകള്‍ നീക്കി പൊടിയ്ക്കാം. ഇത് കുറുക്കി കഴിയ്ക്കാം. ഇത് രാവിലെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ദിവസം മുഴുവന്‍ വേണ്ട ഊര്‍ജം ഇത് നല്‍കുന്നു.

കൊഴുപ്പ്

കൂടുതൽ പൊട്ടാസ്യം, ഫോളേറ്റുകൾ, പ്രോട്ടീൻ എന്നിവയുടെ സാന്നിധ്യം കാരണം, ശരീരത്തിൽ നിന്ന് അനാവശ്യമായ കൊഴുപ്പ് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് റാഗി. ഇതിലെ സീറോ കൊളസ്‌ട്രോളും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. 1 കപ്പ് റാഗി പൊടിയിൽ 16.1 ഗ്രാം നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഫൈബർ ഉ നമ്മളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു, അതിനാൽ അമിതഭക്ഷണം ഒഴിവാക്കാൻ ഇത് മൂലം സാധിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നതിനും തുടർന്ന് ശരീരഭാരം കുറയ്ക്കുന്നതിനും കാരണമാകുന്നു.

പ്രോട്ടീൻ

നല്ല അളവിൽ കാൽസ്യം ലഭിക്കുന്ന പാൽ ഇതര വിഭവങ്ങളിൽ ഒന്നാണ് റാഗി എന്ന കാര്യം പലർക്കും അറിയില്ല. ഇന്ത്യയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ നടത്തിയ പഠനപ്രകാരം 100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. മറുവശത്ത്, ഒരു കപ്പ് റാഗി പൊടി ഏകദേശം 10 ഗ്രാം പ്രോട്ടീൻ നൽകുന്നു. 

അതിനാൽ, നിങ്ങൾ ഒരു വെജിറ്റേറിയൻ ആണെങ്കിൽ നിങ്ങൾക്ക് റാഗി കഴിക്കുന്നത് വളരെയേറെ ഗുണകരമാണ്, കാരണം ഇത് പ്രോട്ടീന്റെ ഏറ്റവും നല്ല മാംസ ഇതര ഉറവിടങ്ങളിൽ ഒന്നാണ്.

English Summary: Eating Ragi can control diabetes; Let's see how

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds