Updated on: 2 March, 2021 12:15 PM IST
ആടലോടകം

ആയുർവേദത്തിൽ ഏറെ ഉപയോഗിക്കുന്ന ഒട്ടനവധി ഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് ആടലോടകം ഇതിൻറെ ഇലയും പൂവും വേരും വിത്തും അതായത് ചെടി മുഴുവനായും ഔഷധയോഗ്യം തന്നെ. നിരവധി രോഗങ്ങൾക്കുള്ള മറുമരുന്നായി ആടലോടകം ഉപയോഗിക്കുന്നു. ഇതൊരു കുറ്റിച്ചെടിയാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് ആടലോടകത്തിൻറെത്.

ഇതിൻറെ തണ്ടുകൾ മുറിച്ച് നട്ട് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ആരംഭിക്കാം. വീട്ടു ആവശ്യത്തിന് ആണെങ്കിൽ ഒന്നോരണ്ടോ ചെടി തന്നെ ധാരാളം. ജൈവ കീടനാശിനി നിയന്ത്രണത്തിന് ആടലോടകം ഉപയോഗിക്കാറുണ്ട്. ഇനി ആടലോടകത്തിൻറെ ഔഷധ ഗുണങ്ങൾ എന്തൊക്കെ എന്ന് പറയാം.

1.ആടലോടകത്തിൻറെ പൂവിൻറെ നീര് കണ്ണിൽ ഒഴിക്കുന്നത് നേത്രരോഗങ്ങൾ ഭേദമാക്കുവാൻ നല്ലതാണ്
2. ആർത്തവ സമയത്ത് കൂടുതൽ രക്തം പോകുന്നത് തടയാൻ ആ സമയങ്ങളിൽ 15 മില്ലി ആടലോടകത്തിൻറെ ഇലയുടെ നീരിൽ 15 ഗ്രാം ശർക്കര ചേർത്ത് കഴിച്ചാൽ കഴിച്ചാൽ മതി.
3. ആസത് മ രോഗത്തിന് ഒരു പ്രതിവിധിയായി ഇതിൻറെ ഇല ചുരുട്ടാക്കി വലിച്ചാൽ മതി.

Adalatakam is a herb with many benefits used in Ayurveda. Its leaves, flowers, roots and seeds are all medicinal. Athletics is used as an antidote for many ailments. This is a shrub. Adalotakam is the most suitable farming method for the climate of Kerala. Its stalks can be cut and planted to start cultivation on an industrial basis. If it is for home use, one or two plants are enough. The game is often used to control organic pesticides

4. ആടലോടകത്തിൻറെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ചുമ മാറുവാൻ നല്ലതാണ്.
5. ഇതിൻറെ ഇലയുടെ നീര് ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് ഇല്ലാതാക്കുവാൻ ഗുണം ചെയ്യും.
6. ആടലോടകത്തിൻറെ നീരും ചന്ദനവും അരച്ച് രാവിലെയും വൈകുന്നേരം പതിവായി കഴിച്ചാൽ രക്തപിത്തം ശമിക്കും.
7. ആടലോടകത്തിൻറെ ഇലകൾ ഉപയോഗിച്ച് വിത്തുകളും പഴങ്ങളും പൊതിഞ്ഞ് സൂക്ഷിക്കുന്നത് ഫംഗസ് ബാധ ചെറുക്കാൻ നല്ലതാണ്

English Summary: Adalatakam is a herb with many benefits used in Ayurveda Its leaves flowers roots and seeds are all medicinal
Published on: 02 March 2021, 12:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now