Farm Tips

അരിയിട്ട വെള്ളം മികച്ച ജൈവ കീടനാശിനി

farm tips
ഇലകളെ നശിപ്പിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ പല തരം ജൈവകീടനാശിനികള്‍ പ്രയോഗിക്കാറുണ്ട്. . മിക്ക കീടനാശിനികളും തയാറാക്കാന്‍ സമയം ആവശ്യമാണ്. ജോലിത്തിരക്കിനിടയില്‍ ഇതിനു വേണ്ടി സമയം മാറ്റിവയ്ക്കാന്‍ പലര്‍ക്കും കഴിയാറില്ല. അരിയും വെള്ളവും ഉപയോഗിച്ച് എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു ജൈവകീടനാശിനിയെപ്പറ്റി പരിശോധിക്കാം.

ഒരുപിടി അരിയും ഒരു ലിറ്റര്‍ വെള്ളവുമാണ് ഈ കീടനാശിനി തയാറാക്കാന്‍ ആവശ്യം. അരി വെള്ളത്തിലിട്ട് ഒരുപാത്രത്തില്‍ ഒരാഴ്ച അടച്ചു സൂക്ഷിച്ചുവയ്ക്കുക. ഒരാഴ്ചയ്ക്ക് ശേഷം പാത്രം തുറന്നു വെള്ളം അരിച്ചെടുക്കുക. ഇതു ചെടികള്‍ക്ക് തളിച്ചു കൊടുക്കാം. 15 ദിവസത്തിലൊരിക്കല്‍ തളിച്ചു കൊടുക്കുന്നതാണ് നല്ലത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വൈകുന്നേരമാണ് ഈ ജൈവകീടനാശിനി പ്രയോഗിക്കാന്‍ നല്ലത്. ഇലകളെ നശിപ്പിക്കുന്ന കീടങ്ങള്‍ക്ക് എതിരേ ഇതു നല്ല ഫലം നല്‍കും. പയര്‍,വെണ്ട, വഴുതന, ചീര, കറിവേപ്പ് എന്നിവയുടെ ഇലകളെ നശിപ്പിക്കുന്ന കീടങ്ങള്‍ക്ക് എതിരേ ഏറെ നല്ലതാണ്. കറിവേപ്പിന് ഈ ലായനി ഇടയ്ക്ക് തളിക്കുന്നത് നല്ല ഫലം നല്‍കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
കടപ്പാട് :മാതൃഭൂമി 
  

Share your comments