Updated on: 30 May, 2023 6:23 PM IST
Add turmeric into food, its beneficial

ഭക്ഷണത്തിൽ മഞ്ഞൾ ചേർത്തു കഴിച്ചാൽ ഒത്തിരി ഗുണങ്ങളുണ്ട്, മഞ്ഞൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് സന്ധിവാതം, ആസ്ത്മ, കൂടാതെ വീക്കവുമായി ബന്ധപ്പെട്ട മറ്റ് അവസ്ഥകൾ ഇത് കഴിക്കുന്നത് വളരെ ഉത്തമമാണ്. വെളുത്ത മഞ്ഞളിന് ഒരു പ്രത്യേക സുഗന്ധമുണ്ട്, ഇത് പലപ്പോഴും മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പാചകത്തിൽ ധാരാളമായി ഉപയോഗിക്കുന്നു. ഇഞ്ചിയും മഞ്ഞളും പോലെ ഒരേ കുടുംബത്തിൽ പെട്ടതാണെങ്കിലും ഇതിനു ഒരു പ്രത്യേക മണമുണ്ട്. മഞ്ഞൾ ഇന്തോനേഷ്യയിൽ ഉണക്കിയ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.

പതിവായി മഞ്ഞൾ കഴിച്ചാലുണ്ടാവുന്ന ഗുണങ്ങൾ:

1. ആന്റി- ഇൻഫ്ലാമാറ്ററി:

മഞ്ഞൾ ശരീരത്തിലെ പല വിഷ പദാർത്ഥങ്ങളെയും, സന്ധികളിലെ അധിക ദ്രാവകങ്ങളേയും ഒഴിവാക്കാൻ സഹായിക്കുന്നു, ഇത് അസ്വസ്ഥത കുറയ്ക്കുന്നു. വാതം, സന്ധിവാതം എന്നി അസുഖങ്ങൾ ഉള്ളവർക്ക് കഴിക്കുന്നത് ഗുണം ചെയ്യും.
ഇതിലടങ്ങിയ കുർകുമെനോൾ മുറിവ് ഉണക്കുന്നതിന് സഹായിക്കുന്നു. മുറിവുകളും മറ്റ് ചർമ്മപ്രശ്നങ്ങളും വീണ്ടെടുക്കാൻ ഇത് സഹായിക്കുന്നു. മഞ്ഞളിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് സന്ധിവാതം, ആസ്ത്മ, കൂടാതെ വീക്കവുമായി ബന്ധപ്പെട്ട മറ്റ് അവസ്ഥകൾക്ക് വളരെയധികം നല്ലതാണ്.

2. ദഹനത്തിന് സഹായിക്കുന്നു:

പലതരം ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മഞ്ഞൾ വ്യാപകമായി ഉപയോഗിക്കുന്നു. ദഹനക്കേട്, വിശപ്പിന്റെ കുറവ്, വിരശല്യം, ഗ്യാസ്, മലബന്ധം, എന്നിവയ്ക്കെല്ലാം മഞ്ഞൾ കഴിക്കുന്നത് ഉത്തമമാണ്. സമ്മർദ്ദം മൂലമുണ്ടാകുന്ന അൾസർ തടയുന്നതിനുള്ള ഒരു മരുന്നായി ഇത് പ്രവർത്തിക്കുന്നു. മഞ്ഞൾ പതിവായി കഴിക്കുന്നത് ദഹന എൻസൈമുകളുടെ സ്രവത്തെ സഹായിക്കുന്നു, ഇത് ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ സഹായിക്കുന്നു.

3. കാൻസറിനെ ഇല്ലാതാക്കുന്നു:

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇതിന് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട് . ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും, ചികിത്സിക്കുന്നതിനും ഇത് സഹായിക്കുന്നു. സ്തനങ്ങൾ, അണ്ഡാശയം, ആമാശയം, എന്നിവിടങ്ങളിലെ അർബുദം ഇല്ലാതാക്കാൻ മഞ്ഞൾ വെള്ളത്തിന്റെ സത്ത് ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

4. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ:

മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം, ആരോഗ്യമുള്ള കോശങ്ങളിലെ ഫ്രീ റാഡിക്കലുകളുടെയും ഓക്‌സിഡേറ്റീവ് സ്ട്രെസിന്റെയും വികസനത്തെ തടയുന്നു. കുർകുമെനോൾ എന്ന രാസ തന്മാത്ര, അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്ന പദാർത്ഥങ്ങളുടെ ഉത്പാദനം തടയുകയും, രോഗപ്രതിരോധ സംവിധാനത്തെ ഉണർത്തുകയും ചെയ്യുന്നതിലൂടെ ഒരു അലർജി വിരുദ്ധ മരുന്നായി പ്രവർത്തിക്കുന്നു.

5. ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണം:

മഞ്ഞൾ മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു, മാത്രമല്ല വാർദ്ധക്യത്തെ വൈകിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു, പാടുകൾ തുടങ്ങിയ വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ചർമ്മസംരക്ഷണ ഘടകമാണ് മഞ്ഞൾ.

ബന്ധപ്പെട്ട വാർത്തകൾ: ഈ ലക്ഷണങ്ങളുണ്ടോ? വിറ്റാമിൻ ഡിയുടെ കുറവാകാം!

Pic Courtesy: Pexels.com

English Summary: Add turmeric into food, its beneficial
Published on: 30 May 2023, 06:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now