Updated on: 9 July, 2020 1:30 PM IST
ഒരു ഊദ് മരം യഥാർത്ഥ ഊദ് ഉത്പാദിപ്പിക്കണമെങ്കിൽ പ്രത്യേക തരം വണ്ടിൻറെ സഹായം വേണം അതുണ്ടാക്കുന്ന ദ്വാരത്തിലൂടെ ചില ഫംഗസുകൾ മരത്തിന്റെ ശാഖകളിൽ കടക്കണം. അതിനെ ചെറുക്കൻ ഊദ് മരം തവിടു നിറത്തിലുള്ള ഒരു പശ ഉത്പാദിപ്പിക്കും. പൊതുവെ കട്ടികുറഞ്ഞ മരത്തിനു കനം കൂടും. ഇതിൽ നിന്നുള്ള തൈലമാണ് അഗർ അഥവാ അത്തർ എന്ന് അറിയപ്പെടുന്നത്. നൂറു മരം നട്ടാൽ എയോ എട്ടോ എണ്ണമേ ഫലം കാണു.
എന്നാൽ നടുന്ന എല്ലാ ഊദ്‌ മരത്തേയും പാകമാക്കാൻ കഴിയുന്ന ഫംഗസ് സാങ്കേതികവിദ്യ ആവിഷ്കരിച്ചിരിക്കുകയാണ് കൊല്ലം കല്ലടയിലെ കർഷകനായ പ്രസാദ്.
ഊദ്‌ കൃഷിക്ക് ഇന്ന് കേരളത്തിൽ ധാരാളം കമ്പനികൾ പ്രോത്സാഹനം നൽകുന്നതിനാൽ അനവധി ചെറുപ്പക്കാർ ഈ കൃഷി മേഖലയിലേക്ക് മുമ്പോട്ട് വരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഫംഗസ് സാങ്കേതികവിദ്യ ഇന്ന് ഈ സംരംഭത്തിലേക്ക് മുന്നിട്ടിറങ്ങുന്ന ഏവർക്കും ഒരു അനുഗ്രഹമാണ്. സുഗന്ധദ്രവ്യം എന്നതിനപ്പുറം മരുന്നിനായി ഊദ്‌ ഉപയോഗിക്കുന്നതിനാൽ ധാരാളം അവസരങ്ങളും ഈ മേഖലയിലുണ്ട്.
ചെറിയ രീതിയിൽ നിന്നുതന്നെ വലിയ രീതിയിൽ ലാഭം കൊയ്യുന്ന ഒരു മേഖലയായി ഊദ് കൃഷി ഇന്ന് മാറിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഔഷധ ഗുണമേന്മയുള്ള മരമാണ് ഊദ് ( അഗർ വുഡ് ). കേരളത്തിലെ കാലാവസ്‌ഥയിൽ നന്നായി വളരുന്ന മരമാണിത്‌.
പ്രാചീന കാലം മുതലേ സുഗന്ധ വ്യഞ്ജനങ്ങൾ മനുഷ്യൻറെ നിത്യ ഉപയോഗ വസ്തുവായി മാറിയിരുന്നു. കേരളത്തിൽ ലഭ്യമല്ലാതിരുന്ന ' ഊദ് ' ആണ് അതിലെ പ്രധാന ഇനം. ഇന്ത്യയിലെ ആസാമിൽ നിന്നായിരുന്നു ഊദിൻറെ ലഭ്യത.ക്വാളിറ്റി അനുസരിച്ചാണ് ഊദിന്റെ വില നിശ്ചയിക്കുന്നത്. കിലോക്ക് പത്തായിരം മുതൽ രണ്ടു ലക്ഷത്തിൽ മുകളിലാണ് ഊദിൻറെ വിപണിയിലെ വില.
Agarwood, also known as oud, oodh, agar, aloeswood or lign-aloes, aloeswood, eaglewood or gharuwood is a dark resinous heartwood that forms in Aquilaria and Gyrinops  trees (large evergreens native to southeast Asia) when they become infected with a type of mould. Prior to infection, the heartwood is odourless.
വിദേശ നാണ്യം നേടി തരുന്ന ഒരു മരം കൂടിയാണ്. ദൈവത്തിൻറെ സ്വന്തം മരം എന്നറിയപ്പെടുന്ന ഊദ് പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ലാത്ത, കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന മരമാണ്. ഊദ് ( അകിൽ ) മരത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണ വൃണം, വിഷം, കുഷ്ഠം ചൊറി, അരിമ്പാറ, ആണിരോഗം തുടങ്ങിയ അസുഖങ്ങൾക്കു ഉത്തമം. ഊദിൻറെ മരങ്ങൾ വളരുന്നത് അണു വ്യാപനം തടയും. വിദേശങ്ങളിലും അറബ് രാജ്യങ്ങളിലും ഇന്ത്യയിലും മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്നു. കൂടാതെ ഫംഗസ്, ബാക്ടീരിയകളെ നിര്ജീവമാക്കുന്നു. അറബികൾക്ക് ഏറ്റവും പ്രിയം നിറഞ്ഞ സുഗന്ധ ലേപനമാണ് ഊദ്.
ഊദിൻറെ സുഗന്ധമായ്‌.!. അതു തന്നെയാണ് ഊദിൻറെ പ്രത്യേകതയും.. മലയാളത്തിൽ അകിൽ എന്നും ഇംഗ്ലീഷിൽ അഗർ വുഡ് എന്നും അറിയപ്പെടുന്നു. മനോഹരമായ സ്ഫടിക കുപ്പികളിൽ നിന്നും ധൂമ പാത്രങ്ങളിൽ നിന്നും പുറത്തേക്കു പരക്കുന്ന സുഗന്ധം. ഒരു തുള്ളിയിൽ നിന്ന് പടർന്നു ഒരു ദിവസം മുഴുവൻ നിറഞ്ഞു നിൽക്കും. അതു തന്നെയാണ് ഊദിന്റെ പ്രത്യേകതയും. മലബാറിലെ പെരുന്നാൾ ആഘോഷങ്ങളിൽ നിറഞ്ഞു നിൽക്കും. പെരുന്നാൾ അടുക്കുന്ന തോടെ സജീവമാകുന്ന വിപണികളിലൊന്നാണ് ഊദിൻറെയും അത്തറിന്റെയും കടകൾ.
ഊദ് പുകയ്ക്കാനുള്ള ധൂമ പാത്രങ്ങൾ കാലത്തിനു അനുസരിച്ചു മാറി കൊണ്ടിരിക്കുന്നു. മണിയറകളിലും മറ്റു ആഘോഷ വേളകളിലും മലബാറിൽ പല വീടുകളിലും ഊദ് പുകക്കുന്നത് തലമുറകൾക്കു മുമ്പേ ആചാരം പോലെ തുടരുന്നതാണ്. അറബി നാടുകളിൽ മിക്ക വീടുകളും ഉണരുന്നത് പോലും ഊദ് പുകച്ചു കൊണ്ടാണ്. അറബികളുടെ ഏറ്റവും പ്രിയപ്പെട്ട ഈ സുഗന്ധ ദ്രവ്യത്തിന്റെ ഏറിയ കൂറും പിറവിയെടുക്കുന്നത് ഇന്ത്യയിൽ നിന്നാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് പ്രധാനപ്പെട്ട കേന്ദ്രങ്ങൾ. ഏറ്റവും മുന്തിയ ഇനം ഊദ് ഇന്ത്യയിൽ നിന്നുള്ളതാണ്.
വ്യാവസായികാടിസ്ഥാനത്തിൽ കേരളത്തിലും പലയിടങ്ങളിലും ഇപ്പോൾ ഊദ് കൃഷി ചെയ്‌യുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥ ഊദ് മരത്തിൻറെ വളർച്ചക്ക് ഏറെ ചേർന്ന ഇടമാണ്.
70 കിലോ ഊദ് തടി എടുത്താൽ ഏതാണ്ട് 20 മില്ലി തൈലം മാത്രമാണ് ലഭിക്കുന്നത്. ഏറ്റവും മികച്ച ഊദ് ലഭിക്കണമെങ്കിൽ ചുരുങ്ങിയത് നൂറു വർഷമെങ്കിലും മരത്തിനു പഴക്കമുണ്ടായിരിക്കണം. പ്രകൃതിയിലെ അമൂല്യ വസ്തു തന്നെ യാണ് ഊദ് എന്നർത്ഥം. ഊദിനെക്കാളും അത്തറാണ് പണ്ടു മുതലേ മലബാറിൽ കയ്യടി വാങ്ങുന്ന താരം. പാട്ട് എഴുത്തുകാർക്ക് പ്രണയമുള്ള പദം.
The oil of oud can be extracted by distillation from the wood or by melting the resin. It's non-irritating and can be applied directly to the skin. 

കൃഷി രീതി

ഊദിൻറെ തൈകൾ എട്ടടി അകലത്തിൽ ഒരടി താഴ്ചയിൽ ഒരടി വട്ടത്തിൽ മണലിൽ ചാണകം മിക്സ് ചെയ്തു കുഴിച്ചിടണം. മഴക്കാലം കഴിഞ്ഞാലും ആറുമാസം നനക്കണം. സൂര്യപ്രകാശം തട്ടുന്ന സ്ഥലത്തു കുഴിച്ചിടണം. അല്ലെങ്കിൽ വളരില്ല. കോഴി, പശുക്കൾ തുമ്പു കടിക്കുന്നത് ശ്രദ്ധിക്കണം. ഊദ് തൈ ചെടികൾക്ക് ചുറ്റും നെറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. ഏഴു വർഷം കഴിഞ്ഞാൽ ഫംഗസ് ചെയ്യണം.
ഒന്ന് ഒന്നര അടി വലുപ്പം ഉള്ളതും ഒരു വർഷം പ്രായമുള്ള ഊദിൻറെ തൈകൾ വിപണിയിൽ ലഭ്യമാണ്. ഒരു ഊദിൻറെ ചെടി തൈ ക്ക്‌ 180 യോളം രൂപയാണ് വില. കേരള ഗവണ്മെൻറെ കൃഷി വകുപ്പ് മന്ത്രിയും ഊദ് കൃഷി ക്ക്‌ വേണ്ട പ്രോത്സാഹനം നൽകുന്നുണ്ട്. ഊദ് ചെടി തൈകൾ വളർത്താൻ പറ്റിയ കാലാവസ്ഥ ജൂൺ, ജൂലൈ മാസങ്ങളാണ്.
തൈകൾ വളർത്താൻ phone - 9447453174
അനുബന്ധ വാർത്തകൾ - 
ഇടുക്കിയിൽ ഊദ് കൃഷിക്കു തുടക്കം കുറിച്ച് പോലീസുദ്യോഗസ്ഥൻ പ്രമോദ്
English Summary: Agarwood, also known as oud, oodh, agar, aloeswood or lign-aloes, aloeswood, eaglewood or gharuwood
Published on: 08 July 2020, 11:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now