നമ്മൾക്ക് അത്രമേൽ പരിചിതമല്ലാത്ത പയർ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ് അഗത്തിച്ചീര. ആറ് മീറ്റർ മുതൽ എട്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന കാഴ്ചയിൽ മുരിങ്ങയെ പോലെ സാദൃശ്യം തോന്നുന്ന അഗതിചീര ഒട്ടനവധി ഗുണങ്ങളാൽ സമ്പന്നമാണ്. അഗത്തി ചീര എന്ന നാമം ഉടലെടുക്കുന്നത് തന്നെ അഗസ്ത്യമുനിക്ക് പ്രിയപ്പെട്ട സസ്യം എന്ന നിലയ്ക്കാണ്.
നിരവധി പ്രാദേശിക നാമങ്ങൾ ഉള്ള ഒരു സസ്യമാണ് അഗത്തി ചീര. അഗത്തി മുരിങ്ങ, അഗത്തി എന്നിങ്ങനെ പല നാമങ്ങളിൽ അറിയപ്പെടുന്നു. സംസ്കൃതത്തിൽ അഗസ്ത്യാ, മുനി ദ്രുമം, വംഗ സേന എന്നിങ്ങനെയാണ് സംസ്കൃതത്തിൽ ഇതറിയപ്പെടുന്നത്. വെജിറ്റബിൾ ഹമ്മിങ് ബേഡ് എന്ന് ആംഗലേയ ഭാഷയിൽ ഇതിനു വിളിപ്പേരുണ്ട്.
Agathichira is a legume that is not very familiar to us. Growing to a height of six to eight meters, the spinach, which looks like a coriander, is rich in many benefits. The name Agatti Spinach is derived from the fact that Agastya Muni is a favorite plant. Agathi spinach is a plant with many local names. Agatti is also known by many names such as Muringa and Agatti. In Sanskrit it is known as Agasthya, Muni Drumam and Vanga Sena.
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായും ഇതിനെ കാണുന്നത്. അഗത്തി ചീരയുടെ ജന്മദേശം ഇന്ത്യയായി കരുതപ്പെടുന്നു. കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറെ അനുയോജ്യമാണ്. അകത്തിച്ചീര യിൽ കാൽസ്യം, ഫോസ്ഫറസ്, മാംസ്യം, ഇരുമ്പ്, ജീവകങ്ങൾ ആയ എ,ബി,സി തുടങ്ങി ധാരാളം പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു.
സാധാരണയായി നമ്മുടെ നാട്ടിൽ വെളുപ്പ്, ചുവപ്പ്,മഞ്ഞ, നീല നിറങ്ങളുള്ള അകത്തിച്ചീര ഇനങ്ങളാണ് കാണാറുള്ളത്. വിത്തുപാകി ഇതു മുളപ്പിക്കാം ഒക്ടോബർ -ഡിസംബർ മാസങ്ങളാണ് നടീലിന് ഉത്തമം. ഫെബ്രുവരി -മാർച്ച് മാസങ്ങളിലാണ് ഇതിൽ കൂടുതൽ പൂക്കൾ ഉണ്ടാകുന്നത്. പച്ചക്കറി തോട്ടത്തിൽ മാത്രമല്ല പൂന്തോട്ടം മനോഹരം ആക്കുവാനും ജൈവ വേലി ഉണ്ടാക്കുന്നതിനും ഈ ഈ സസ്യത്തെ ഉപയോഗപ്പെടുത്താം.
ചാണകമോ കമ്പോസ്റ്റോ അടിവളമായി നൽകിയാൽ കൂടുതൽ കായ്കൾ ഉണ്ടാകും. അഞ്ചുവർഷം വരെ നല്ല വിളവ് ലഭിക്കും. പൂവിന് ഏറെ പ്രത്യേകതകൾ ഉള്ളതിനാൽ ശിവപൂജയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിൻറെ പൂവും ഇലയും തൊലിയും എല്ലാം ഔഷധയോഗ്യമാണ്. ഇല പിഴിഞ്ഞ് നസ്യം ചെയ്യുന്നത് തലവേദന മാറുവാനും കഫശല്യം ഇല്ലാതാക്കുവാനും ഏറെ ഗുണപ്രദമാണ്.
ഇതിൻറെ ഇലയുടെ നീര് എടുത്ത് പിഴിഞ്ഞ് നെറ്റിയിൽ പുരട്ടി ആവി കൊള്ളുന്നത് തലവേദന മാറുവാൻ നല്ലതാണ്. ഇല ചതച്ചത് ഉപയോഗിക്കുന്നത് ചതവും, ഉളുക്കും മാറ്റുവാനും, വ്രണങ്ങൾ പെട്ടെന്ന് ഭേദമാക്കാനും നല്ലതാണ്. ഇതിൻറെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അടക്കമുള്ള നേത്രരോഗങ്ങൾക്ക് പരിഹാരമാർഗമാണ്. ഇടവിട്ടുള്ള പനി മാറുവാൻ ഇതിൻറെ ഇലയുടെ നീര് മൂക്കിൽ ഇറ്റിച്ചാൽ മതി. ഒരുപിടി ഇലയുടെ നീര് ഉപ്പ് ചേർത്ത് കഴിക്കുന്നത് അമിത പിത്തം കളയുവാൻ നല്ലതാണ്.
തേങ്ങയും അഗത്തി ഇലയുടെ നീരും സമം ചേർത്തു കഴിക്കുന്നത് വയറ് ശുദ്ധമാക്കുവാൻ അത്യുത്തമം. ഇതിൻറെ കുരു പാലിൽ ചേർത്ത് വ്രണത്തിൽ പുരട്ടിയാൽ പെട്ടെന്ന് ഭേദമാകും. ഇതിൻറെ ഇല ഉലുവ ചേർത്ത് അരച്ച് എള്ളെണ്ണയിൽ ചൂടാക്കി ശരീരത്തിൽ പുരട്ടുന്നത് ശരീരത്തിലെ തിളക്കം വർദ്ധിപ്പിക്കാൻ നല്ലതാണ്. ഇതിൻറെ ഇലച്ചാറ് വായ്, തൊണ്ട തുടങ്ങിയവ ശുദ്ധമാക്കുവാൻ ഉപയോഗിക്കാം. ഇതിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളം ആരോഗ്യം പ്രദാനം ചെയ്യുന്നതാണ്.
കാൽ വിണ്ടുകീറുന്ന പ്രശ്നം ഒഴിവാക്കുവാൻ ഇത് മൈലാഞ്ചി, മഞ്ഞൾ എന്നിവയ്ക്ക് ഒപ്പം സമം ചേർത്തു ഉപയോഗിക്കാം. അഗത്തി പൂവ് ഇടിച്ചുപിഴിഞ്ഞ നീര് പാലിനൊപ്പം ചേർത്ത് കഴിക്കുന്നത് അസ്ഥിസ്രാവം ഇല്ലാതാക്കുവാൻ ഉത്തമ പരിഹാരമാർഗമാണ്. എന്തും അധികമായാൽ ദോഷം എന്നപോലെതന്നെ അഗത്തിയും എന്നും ഉപയോഗിക്കരുത്. ഇതിൻറെ അമിതഉപയോഗം കരൾ ആരോഗ്യത്തിന് ദോഷകരമാണ്. തോരൻ ആയും കറിയായും ഉപയോഗിക്കുന്നവർ വെളുത്തുള്ളി ചേർക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കും.