അഗത്തിച്ചീര പൂവുകൊണ്ടൊരു ഇലക്കറി

Tuesday, 30 October 2018 11:19 PM By KJ KERALA STAFF


തമിഴ്നാട്ടിൽ നിന്ന് നമ്മുടെ തീന്മേശയിലേക്ക് എത്തിയ ഇലക്കറിയാണ് അഗത്തിച്ചീര. കാഴ്ചയിൽ മുരിങ്ങയെപോലെയിരിക്കുന്ന ഈ ചെടി വളരെ പോഷക സമ്പുഷ്ടമാണ്. പയറുവർഗത്തിൽ പെടുന്ന ഈ ചെടിക്കു വളരെയേറെ ഔഷധഗുണങ്ങൾ ഉണ്ട്. അഗത്തിച്ചീരയുടെ ഇലയും പൂവും ഭക്ഷ്യയോഗ്യമാണ്.ചുവന്ന നിറത്തിലും വെളുപ്പ് നിറത്തിലും പൂവുകൾ കാണപ്പെടുന്ന അകത്തികൾ ഉണ്ട്. കാലിത്തീറ്റയായും ഇത് ഉപയോഗിച്ചുവരുന്നു.

മുരിങ്ങയോട് സാമ്യമുള്ള ഈ ചീരവൃക്ഷം പത്തടിവരെ ഉയരത്തില്‍ വളരും. മുരിങ്ങയെക്കാള്‍ ശാഖകള്‍ക്ക് ബലവും ഇലകളും പൂക്കളും കൂടുതല്‍ കിട്ടും. അഞ്ചുവര്‍ഷംവരെ ഇതിൽനിന്നും നല്ലവിളവ് ലഭിക്കും.ഇല ദാഹശമിനിയായും ഉപയോഗിക്കുന്നു. മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകംസി, എ തുടങ്ങി അറുപതോളം പോഷകങ്ങള്‍ ഈ അത്ഭുതച്ചെടിയിൽ അടങ്ങിയിരിക്കുന്നു.

ജൈവവേലിയായും അടുക്കളത്തോട്ടത്തിലും വീട്ടുമുറ്റത്തുമൊക്കെ ഈ ചീരവൃക്ഷം കൃഷിചെയ്യാം. ഒക്ടോബര്‍ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ നല്ല നടീല്‍ കാലമാണ്. വിത്തുപാകി രണ്ടുമാസം പ്രായമായ തൈകളാണ് നടാനെടുക്കുന്നത്. മാര്‍ച്ച്ഏപ്രിലിലാണ് തൈകൾ തയ്യാറാക്കേണ്ടത് . ആറുമണിക്കൂര്‍ വെള്ളത്തിലിട്ട് നടുന്ന വിത്തിന്, ആദ്യ ഇരുപത് ദിവസം വൈക്കോല്‍പ്പുത നല്‍കണം. തൈയുടെ ആദ്യഘട്ടത്തിലുണ്ടാകാവുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം തയ്യാറാക്കി തളിക്കണം. ഒരടി സമചതുരത്തില്‍ കുഴിയൊരുക്കി, ചാണകമോ കമ്പോസ്റ്റോ അടിവളമായി നല്‍കി അഗത്തിച്ചെടിനടാം. മേല്‍വളമായും ജൈവം മതിയാകും. നിരവധി അസുഖങ്ങൾക്ക് ഇതിന്റെ ഇലയും വേരും ഔഷധമാണ്. നമ്മുടെ നാട്ടിൽ അടുക്കളത്തോട്ടത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞ ഈ ഇലക്കറിക്ക് പരിചരണം ത്ഹറെ ആവശ്യമില്ല . നഴ്സറികളിൽ നിന്ന് 25 രൂപയ്ക്കു ലഭിക്കുന്ന തൈകൾ വാങ്ങിനട്ടുപിടിപ്പിച്ചാൽ ഒരു വർഷത്തിനുള്ളിൽ രുചികരമായ പോഷക സമ്പുഷ്ടമായ ഇലക്കറി നിങ്ങൾക്കും ആസ്വദിക്കാം.

CommentsMore from Vegetables

അഗത്തിച്ചീര പൂവുകൊണ്ടൊരു ഇലക്കറി

അഗത്തിച്ചീര പൂവുകൊണ്ടൊരു   ഇലക്കറി തമിഴ്നാട്ടിൽ നിന്ന് നമ്മുടെ തീന്മേശയിലേക്ക് എത്തിയ ഇലക്കറിയാണ് അഗത്തിച്ചീര. കാഴ്ചയിൽ മുരിങ്ങയെപോലെയിരിക്കുന്ന ഈ ചെടി വളരെ പോഷക സമ്പുഷ്ടമാണ്. പയറുവർഗത്തിൽ പെടുന്ന ഈ ചെടിക്കു വളരെയേറെ ഔഷധഗുണങ്ങൾ ഉണ്ട്. അഗത്തിച്ച…

October 30, 2018

വേലിതരുന്ന വിളവ്

വേലിതരുന്ന വിളവ് കേരളത്തിൽ വേലിച്ചീര എന്നപേരിൽ അറിയപ്പെടുന്ന ഒരു ചീരയിനമാണ് മധുരച്ചീര. ഇതിനെ ചിക്കൂർമാനീസ്,മൈസൂർ ചീര, ബ്ലോക്കുചീര, കോൽചീര എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. മലയാളികൾ ഇതിനെ ഇല സാധാരണ പച്ചക്കറിയായി ഉപയ…

October 25, 2018

മധുരിക്കും കയ്പ്പക്ക

മധുരിക്കും കയ്പ്പക്ക മധുരക്കയ്പ്പക്ക എന്ന പേരിലെ കണ്‍ഫ്യൂഷനെയുള്ളൂ ആള് നമ്മുടെ പാവയ്ക്കതന്നെ

October 01, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.