Updated on: 28 December, 2023 11:11 AM IST
ajwain good or bad for health?

തണുപ്പുകാലം ഇങ്ങെത്തി! തണുപ്പ് കാലത്തിനൊപ്പം നിരവധി ആരോഗ്യപ്രശ്നങ്ങളുടെയും കൂടി സമയമാണ് ഇത്. ഇതിനെതിരെ പ്രതിരോധിക്കുന്നതിന് വേണ്ടി ശരീരത്തിനെ സജ്ജമാക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. ശരീരത്തിനെയും ആരോഗ്യത്തിനേയും സംരക്ഷിക്കുന്ന വിത്തുകളിൽ ഒന്നാണ് അയമോദകം.

എന്താണ് അയമോദകത്തിൻ്റെ ആരോഗ്യഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്തുന്നു

ശൈത്യകാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് പ്രശ്നം ആകുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസത്തിൻ്റെ ഫലമായി ശരീരത്തിന് പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനും ചില ഭക്ഷണങ്ങൾ ദഹിപ്പിക്കാനും ബുദ്ധിമുട്ടാകുന്നു. അത്കൊണ്ട് തന്നെ ഗുണങ്ങളാൽ നിറഞ്ഞ അയമോദകം വെള്ളം അസിഡിറ്റി, ഗ്യാസ്, വയറുവേദന, എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നതിന് സഹായിക്കുന്നു. അയമോദകവും പെരുഞ്ചീരകവും ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ സുഖപ്പെടുത്തുന്നതിന് സഹായിക്കുന്നു.

നിങ്ങളെ ഊഷ്മളമായി നിലനിർത്തുന്നു

അയമോദക വെള്ളം ചൂടാക്കി ദിവസവും കുടിക്കുന്നത് നിങ്ങളുടെ ശരീരം ചൂടാക്കി നിർത്തുന്നതിന് സഹായിക്കുന്നു. പെരുഞ്ചീരകവും അയമോദകവും നിങ്ങളുടെ ശരീരത്തിനെ ഉള്ളിൽ നിന്ന് ചൂടാക്കുകയും തണുപ്പിനെതിരെ പ്രതിരോധം നൽകുകയും ചെയ്യുന്നു. അതിന് കാരണം ഗുണപ്രദമായ സംയുക്തങ്ങളാൽ സമ്പന്നമാണിത്. നിങ്ങൾക്ക് വെറും വയറ്റിൽ ഇത് കുടിക്കാം ഇതാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരം, അല്ലെങ്കിൽ ഇടവേളകളെടുത്ത് കുടിക്കാം.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അയമോദക പെരുഞ്ചീരക വെള്ളം വളരെ ഫലപ്രദമാണ്. അയമോദക- പെരുഞ്ചരക മിശ്രിതം ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. അയമോദകം കൊഴുപ്പുകളെ വിഘടിക്കാൻ സഹായിക്കുമ്പോൾ പെരുഞ്ചീരകം കലോറിയിൽ കുറവ് വരുത്തുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും ഫലപ്രദമായി പ്രവർത്തിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

ശൈത്യകാലത്ത് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നാൽ ആരോഗ്യകരമായി ഇരിക്കുന്നതിന് അയമോദക വെള്ളം നിങ്ങളെ സഹായിക്കുന്നു. ഇത് സീസണൽ അണുബാധകൾക്കെതിരെ പ്രതിരോധിക്കുന്നതിന് ശരീരത്തിനെ സജ്ജമാക്കുന്നു. നിങ്ങളുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. ജലദോഷം, ചുമ, സൈനസൈറ്റിസ്, വൈറൽസ് തുടങ്ങിയവയെ എളുപ്പത്തിൽ അകറ്റാം.

ശ്വസന ആരോഗ്യത്തിന്

ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമായ അയമോദകം വിത്തുകൾ നിങ്ങളുടെ ശ്വസനവ്യവസ്ഥയുടെ പൊതുവായ അവസ്ഥ മെച്ചപ്പെടുത്തുന്നു. വരണ്ട ചുമ, ജലദോഷം, തൊണ്ട വേദന എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. ഇതിൻ്റെ ഗുണങ്ങൾ വർധിപ്പിക്കുന്നതിന് നിങ്ങൾക്ക് ഇഞ്ചിയും കൂടെ ചേർക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കോളിഫ്ലവറിൻ്റെ മികച്ച ആരോഗ്യഗുണങ്ങൾ

English Summary: ajwain good or bad for health?
Published on: 28 December 2023, 11:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now