1. Health & Herbs

ഈ പാനീയം ശീലമാക്കിയാൽ ദഹനപ്രശ്നങ്ങളകറ്റുന്നതിനൊപ്പം മുഖസൗന്ദര്യവും കൂട്ടാം

ഏറ്റവും കൂടുതൽ ആളുകളെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഗ്യാസ്, മലബന്ധം, അസിഡിറ്റി എന്നിവ ഉള്‍പ്പെടുന്ന ദഹനപ്രശ്‌നം. ഈ പ്രശ്‌നമാകറ്റാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന നമ്മൾ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള അയമോദകം ഉപയോഗിച്ചുവരുന്നു.

Meera Sandeep
Health benefits and uses of carom seeds (Ajwain)
Health benefits and uses of carom seeds (Ajwain)

ഏറ്റവും കൂടുതൽ ആളുകളെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഗ്യാസ്, മലബന്ധം, അസിഡിറ്റി എന്നിവ  ഉള്‍പ്പെടുന്ന ദഹനപ്രശ്‌നം.  ഈ പ്രശ്‌നമാകറ്റാൻ പണ്ടുമുതലേ നമ്മൾ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള അയമോദകം ഉപയോഗിച്ചുവരുന്നു.   ആരോഗ്യഗുണത്തിനും ഔഷധഗുണത്തിനും പുറമെ ഇതിന് സൗന്ദര്യഗുണങ്ങളുമുണ്ട്.  ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിങ്ങനെ നമുക്കാവശ്യമായിട്ടുള്ള പല ഘടകങ്ങളുടെയും സ്രോതസാണ് അയമോദകം. അയമോദകമിട്ട് തിളപ്പിച്ച വെള്ളം ശീലമാക്കുകയാണെങ്കിൽ എന്തെല്ലാം നേട്ടങ്ങൾ ലഭ്യമാക്കാമെന്ന് നോക്കാം.

- അയമോദകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും അകറ്റാം.

- ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്

- രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന്

- ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിന്

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്ന കുറച്ച് ഭക്ഷണപാനീയങ്ങൾ പരിചയപ്പെടാം...

- പ്രമേഹരോഗികള്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിനും ഇത് കഴിക്കാവുന്നതാണ്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിലൂടെയാണ് അയമോദകം പ്രമേഹം നിയന്ത്രിക്കാൻ സഹായകരമാകുന്നത്.

ആര്‍ത്തവവേദനയില്‍ നിന്നും സന്ധിവേദനയില്‍ നിന്നും ആശ്വാസം നല്‍കുന്നതിനും അയമോദക വെള്ളം നല്ലതാണ്.  പേശികളെ 'റിലാക്സ്' ചെയ്യിക്കുന്നതിനും വേദനകള്‍ ശമിപ്പിക്കുന്നതിനും അയമോദകത്തിന് പ്രത്യേക കഴിവാണുള്ളത്.

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അയമോദകം ചര്‍മ്മത്തെ ആരോഗ്യമുള്ളതും അഴകുള്ളതും ആക്കിത്തീര്‍ക്കുന്നു. മുഖക്കുരു, എക്സീമ തുടങ്ങി പല സ്കിൻ ഇൻഫെക്ഷൻസും പ്രതിരോധിക്കുന്നതിന് അയമോദകം നമ്മെ സഹായിക്കുന്നു. 

English Summary: Health benefits and uses of carom seeds (Ajwain)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds