നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ മാരകാവസ്ഥയിൽ എത്തിക്കുന്ന പ്രമേഹരോഗം ഉള്ളവർ രക്തത്തിലെ ഗ്ളൂക്കോസിൻറെ അളവ് നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. കൂടാതെ, കൃത്യസമയത്തുള്ള ഭക്ഷണം, വ്യായാമം എന്നിവയും പ്രധാനമാണ്. പ്രമേഹരോഗികൾ ഒരു ദിവസത്തെ ആദ്യ ഭക്ഷണമായ പ്രഭാതഭക്ഷണത്തിൻറെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകണം.
നാരുകൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, നല്ല കൊഴുപ്പ്, പച്ചക്കറികൾ എന്നിവ ചേർന്നതാണ് പ്രമേഹരോഗികൾക്ക് അനുയോജ്യമായ പ്രഭാതഭക്ഷണം. ഓരോ നേരത്തെ ഭക്ഷണവും ശരീരത്തിന് ഊർജ്ജം നൽകുന്നതും രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് നിയന്ത്രിക്കുന്ന തരത്തിലുള്ളതുമാകണം. പ്രമേഹരോഗികൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹ രോഗികൾ ഭക്ഷണ ശൈലിയിൽ ബ്രൗൺ ടോപ്പ് മില്ലറ്റും ഉൾപ്പെടുത്തണം
* പയർവർഗ്ഗങ്ങൾ, പരിപ്പ്, പാൽ ഉൽപന്നങ്ങൾ, സോയ, മുട്ട, ചിക്കൻ അല്ലെങ്കിൽ മീൻ എന്നിവയാണ് പ്രോട്ടീനിന്റെ പ്രധാന ഉറവിടങ്ങൾ. ഇവ പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. കാരണം ഇത് ദഹിക്കുന്നതിന് ഇൻസുലിൻ ആവശ്യമില്ല.
ബന്ധപ്പെട്ട വാർത്തകൾ: മുളപ്പിച്ച പയർ വർഗങ്ങൾ കഴിക്കൂ, ഗുണമേറെയാണ്
* പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഇൻസൊല്യുബിൾ ഫൈബറുകൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം നാരുകൾ അടങ്ങിയ ഭക്ഷണം കുടലിലെ ഭക്ഷണങ്ങളുടെ ട്രാൻസിറ്റ് സമയം വർദ്ധിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായ രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു. ഇൻസുലിൻ ഹോർമോൺ റിലീസ് സാവധാനത്തിലാക്കാനും ഇത് സഹായിക്കുന്നു. നാരുകൾ കുടലിന്റെ ആരോഗ്യത്തിനും ഭാരം നിയന്ത്രിക്കുന്നതിനും മികച്ചതാണ്. ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ രോഗികളെ സംബന്ധിച്ച് വളരെ ഗുണകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷിയിൽ ഈ ടിപ്സ് ചെയ്ത് നോക്കൂ.
* പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കൊഴുപ്പുകൾക്ക് വളരെ പ്രധാന പങ്കുണ്ട്. ബദാം, വാൽനട്ട് പോലുള്ള നട്ട്സ് അല്ലെങ്കിൽ ഫ്ളാക്സ് സീഡ്, മത്തങ്ങയുടെ കുരു, തണ്ണിമത്തന്റെ കുരു ഇവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. വെളിച്ചെണ്ണയിൽ ഉയർന്ന അളവിൽ എംസിടി അടങ്ങിയിട്ടുണ്ട്, ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ഒറ്റയടിക്ക് അമിതമായി ഭക്ഷണം കഴിക്കുന്നത് ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ടൈപ്പ് 2 പ്രമേഹം സാധാരണയായി കണ്ടു വരുന്നത് അമിതഭാരം മൂലമാണ്.