Updated on: 8 April, 2024 11:45 AM IST
അലോവേര ചെടിയുടെ പൾപ്പ്

ലിലിയേസി കുടുംബത്തിൽ പെട്ട ഒരു പ്രശസ്ത ഔഷധ സസ്യമാണ് കറ്റാർവാഴ. ഇത് വളർത്തുന്ന പ്രക്രിയയെ "ഫൈലോടാക്സി" എന്ന് വിളിക്കുന്നു. വളരെ ലാഭകരമായ ഒരു കൃഷിയാണ് കറ്റാർവാഴ. ഇത് പല മേഖലകളിലും ഉപയോഗിക്കാൻ കഴിയുമെന്നതുകൊണ്ടു തന്നെ നല്ല ലാഭം നേടാൻ സാധിക്കും. മെഡിക്കൽ വ്യവസായം, സൗന്ദര്യവർദ്ധക വ്യവസായം, ഭക്ഷ്യ വ്യവസായം തുടങ്ങി പല മേഖലകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഇവയ്ക്ക് മാർക്കെറ്റിൽ ഉയർന്ന ഡിമാൻ്റാണുള്ളത്. ചൂടുള്ള ഉഷ്ണമേഖലാ വിളകളുടെ കീഴിൽ വരുന്ന ഇവ ചൂടുള്ള കാലാവസ്ഥകളിൽ പെട്ടെന്ന് വളരും. വരണ്ട പ്രദേശങ്ങളിലും മഴയുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാവുന്നതാണ്. ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാര്‍വാഴ കൃഷിക്ക് അനുയോജ്യം. മണ്ണിൻ്റെ പിഎച്ച് പരിധി 8.5 വരെ ഉള്ളിടത്ത് ഉൽപ്പാദിപ്പിക്കുന്നതാണ് നല്ലത്. തണുത്ത പ്രദേശങ്ങളിൽ കറ്റാർ വാഴ വളർത്തുവാൻ കഴിയില്ല. ഏകദേശം 30 മുതല്‍ 50 സെൻ്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നചെടിയാണിത്. ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. ചെടിക്ക് പതിവായി ജലസേചനം, ജൈവവളം എന്നിവ ആവശ്യമാണ്.

ജൈവ സ്രോതസ്സുകളുടെ ഉപയോഗം സസ്യസംരക്ഷണത്തിനുള്ള നല്ലൊരു മാർഗമാണ്. ഇവ നട്ടു പിടിപ്പിച്ച ശേഷം ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ചെടികള്‍ തമ്മില്‍ ഒന്നരയടി അകലം കൊടുത്ത് നടുന്നതാണ് ഉത്തമം. ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചെടിയൊന്നിന് രണ്ട് കിലോ ഗ്രാം അടിവളമായി നല്‍കുകയും ചെയ്യാവുന്നതാണ്. ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മണ്ണിര കമ്പോസ്റ്റും മണ്ണിൽ ചേർത്തിളക്കി ഒന്നരമാസത്തിലൊരിക്കൽ പരിചരിക്കുന്നത് ഗുണം ചെയ്യും. തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയുന്ന ഇവ തെങ്ങിന്‍ തോട്ടത്തിലേക്കുള്ള ഒന്നാന്തരം ഇടവിളയായി കണക്കാക്കപ്പെടുന്നു. ഗ്രോ ബാഗുകളിലും അല്ലാതെയും നടാവുന്ന ഇവ മുറിക്കുളിൽ പോലും വളരുന്നതാണ്. മുറിക്കകത്തെ വായു ശുദ്ധീകരണത്തിനും കറ്റാർവാഴ സഹായകമാകും. അധികം പരിചരണം ഇല്ലാതെ താനെ വളരുന്ന ഇവയ്ക്ക് കാര്യമായ കീടങ്ങളുടെ ആക്രമണ സാധ്യതയും കുറവാണ്. ഇലയുടെ അറ്റം ബ്രൗണ്‍ നിറത്തിലാകുന്നത് ആവശ്യമായ വെള്ളമില്ലാത്തതിൻ്റെ സൂചനയാണ്. വരൾച്ചയെ ചെറുക്കുമെങ്കിലും തീരെ നനവ് നല്‍കാതിരുന്നാല്‍ ചെടി ഉണങ്ങി നശിച്ചുപോകും. നനവ് അധികമായാല്‍ കറുത്ത പുള്ളിക്കുത്തുകള്‍ വരുകയും ചെയ്യും. ഒക്‌ടോബർ-നവംബർ മാസമാണ് വിളവെടുപ്പിന് ഏറ്റവും അനുയോജ്യം. വിവിധതരം ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വീടുകളിൽ തന്നെ സാധാരണയായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഇത്. ചെലവ് കുറഞ്ഞ കൃഷിയും ഉയർന്ന ലാഭം നൽകുന്നതുമായ ഒന്നാണ് കറ്റാർവാഴ കൃഷി.

അലോവേര ചെടി

ആരോഗ്യഗുണങ്ങൾ

ഇവയുടെ ഇലകളിൽ ജെൽ രീതിയിൽ കാണപ്പെടുന്നത് മ്യൂക്കോപോളിസാക്കറൈഡുകളാണ്. മഞ്ഞ സ്രവമുള്ള ലാറ്റക്സ് കൊണ്ട് നിർമ്മിച്ച മധ്യഭാഗത്ത് ആന്ത്രാക്വിനോണുകളും ഗ്ലൈക്കോസൈഡുകളും അടങ്ങിയിരിക്കുന്നു. ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മഗ്‌നീനീഷ്യം, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ കറ്റാർവാഴ നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും വയറിനെ സുഖപ്പെടുത്താനും വയറിലെ പ്രശ്നങ്ങളെ ശമിപ്പിക്കാനും ഇവ സഹായിക്കുന്നു. വിവിധ ചർമ്മ പ്രശ്നങ്ങൾക്ക് കറ്റാർ വാഴ ഉപയോഗിച്ച് പരിഹാരം കാണാം. വരണ്ട ചർമ്മം, മുഖക്കുരു, സ്‌ക്രബ്, സെൻസിറ്റീവ് ചർമ്മം എന്നിവ പരിഹരിക്കാൻ കറ്റാർ വാഴ അത്യുത്തമമാണ്. സൂര്യാഘാതമോ സൂര്യതാപമോ മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇവയെ ഉപയോഗിക്കാറുണ്ട്. കറ്റാർ വാഴയിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ശരീരഭാരം കുറയ്ക്കാനും മുടികൊഴിച്ചിൽ കുറച്ചുകൊണ്ട് മുടിയുടെ സമൃദ്ധമായ വളർച്ചയെ സഹായിക്കാനും കറ്റാർ വാഴക്ക് കഴിയും.

English Summary: Aloe vera cultivation method and health benefits
Published on: 08 April 2024, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now