Updated on: 21 April, 2022 10:53 PM IST
ചെമ്പരത്തി

ചെമ്പരത്തി

നൈട്രജൻ, ഫോസ്ഫറസ്, അമിനോആസിഡ്, ജീവകം ബി, സി, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ വേരും ഇലയും അതിന്റെ പൂവിനെ പോലെ തന്നെ ഔഷധയോഗ്യമാണ്. ആന്റിഓക്സിഡന്റകളാൽ സമ്പുഷ്ടമായ ചെമ്പരത്തി അപചയ പ്രക്രിയയെ ശക്തിപ്പെടുത്തുകയും ഉർജഉല്പാദനത്തിൽ മുഖ്യ പങ്കു വഹിക്കുകയും ചെയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വായവപതിയിലൂടെ (AIR BUDDING ) ചെമ്പരത്തി നട്ടുപിടിപ്പിച്ചാൽ നല്ല വിളവ് ലഭിക്കും

രക്തസമ്മർദം, പ്രമേഹം, ആർത്തവപ്രശ്ങ്ങൾ, വിഷാദരോഗം, ത്വക്ക് രോഗങ്ങൾ , മൂത്രാശയസംബന്ധ പ്രശ്നങ്ങൾ അങ്ങനെ എല്ലാ വിധത്തിലുള്ള രോഗങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് ചെമ്പരത്തി. ചെമ്പരത്തിയിലെ പോളിഫിനോളുകൾ ത്വക്ക് കാന്സറിനെ പ്രതിരോധിക്കുകയും ത്വക്കുകോശങ്ങളുടെ പുനരുജ്ജീവനം സാധ്യമാക്കുകയും ചെയുന്നു. ചെമ്പരത്തി പൂക്കൾ ഉണക്കി പൊടിച്ചു കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പു ഇല്ലാതാകാനും രോഗപ്രതിരോധശേഷി വർധിക്കാനും നല്ലതാണ്.ചെമ്പരത്തി പൂക്കൾ അരച്ചുപുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കുമെന്ന് മാത്രമല്ല അൾട്രാവയലറ്റ്‌ രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ ചുളിവുകൾ ഇല്ലാതാക്കാനും ഇലാസ്തികത നിലനിർത്തുവാനും ചെമ്പരത്തി പൂക്കളുടെ ഉപയോഗം ഗുണപ്രദമാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ചെമ്പരത്തിപ്പൂവിന്റെ നീര് കൊണ്ടുള്ള കഷായം അത്യുത്തമം.

ബന്ധപ്പെട്ട വാർത്തകൾ: Vastu Tips: ചെമ്പരത്തി പൂവ് സാമ്പത്തിക നേട്ടങ്ങൾക്കും സമൃദ്ധിക്കും, എങ്ങനെയെന്ന് അറിയാമോ?

ചെമ്പരത്തി ചായ

അഞ്ചോ ആറോ പൂക്കളുടെ ഇതളുകൾ നൂറു മില്ലി വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു കിട്ടുന്ന ദ്രാവകം അരിച്ചെടുത്തു കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതെന്നു മാത്രമല്ല ശരീരത്തിലെ ചൂട് കുറക്കാനും ജലസന്തുലിതാവസ്ഥ ക്രമീകരിക്കാനും സഹായിക്കുന്നു . ഈ മിശ്രിതത്തിലേക്ക് തുല്യ അളവിൽ പാൽ ചേർത്തുണ്ടാക്കുന്ന ചെമ്പരത്തി ചായ വളരെ പ്രസിദ്ധമാണ് . മധുരം ചേർക്കാതെയുള്ള ഇതിന്റെ ഉപയോഗം മൂത്രസംബന്ധരോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ചെമ്പരത്തി ചായ കുടിക്കുന്നത് വിഷാദരോഗത്തെ വരെ തടയുമെന്ന് ശാസ്ത്രീയമായികണ്ടെത്തിയിട്ടുണ്ട്. ഇത് പോലെ നാലു ചെമ്പരത്തിപ്പൂക്കൾ ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഇരുപതു മിനിറ്റ് തിളപ്പിച്ചെടുക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ പരിപാലനം, കൂടുതൽ ഭംഗി... വളർത്താം വേലി ചെമ്പരത്തി!!

തണുപ്പ് മാറിയതിനു ശേഷം അരിച്ചെടുത്ത ദ്രാവകത്തിൽ തേനും നാരങ്ങാനീരും ചേർത്ത് കുടിക്കുന്നത് അമിതവണ്ണം കുറക്കാൻ ഫലപ്രദമാണ്. ജീവിതചര്യയിൽ ചെമ്പരത്തിചായ ഉൾക്കൊള്ളിച്ചാൽ ശരീരത്തിനത് പുത്തനുന്മേഷം പകർന്നുനൽകും. ജീവകം സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചുമക്കും ജലദോഷത്തിനും ഉത്തമമാണ്. പശുക്കളിൽ സർവസാധാരണമായി കണ്ടു വരുന്ന അകിട് വീക്കത്തിന് ചെമ്പരത്തി ഒരു ഒറ്റമൂലി ആണ്. തൈരിൽ ചെമ്പരത്തിയുടെ ഇല അരച്ച് പശുക്കളുടെ അകിടിൽ പുരട്ടിയാൽ അകിട് വീക്കം കുറയുകയും തണുപ്പ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യ മൂല്യങ്ങളുള്ള ചെമ്പരത്തി പൂവ് കൊണ്ടൊരു ചായ!!

English Summary: Amaranthus tea to reduce excess fat and for healthy living
Published on: 25 February 2021, 10:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now