എള്ളില്‍ നിന്നും ലഭിക്കുന്ന പ്രധാന ഉത്പ്പന്നമാണ് എള്ളെണ്ണ. പാചകാവശ്യങ്ങളെക്കാള്‍ വിളക്ക് കത്തിക്കാനും ഔഷധാവശ്യങ്ങള്‍ക്കുമായാണ് നല്ലെണ്ണ അഥവാ എള്ളെണ്ണ നമ്മള്‍ കൂടുതലായും ഉപയോഗിക്കാറുളളത്.
പല പേരുകളിലും ബ്രാന്‍ഡുകളിലുമായി വിവിധതരം നല്ലെണ്ണകള്‍ നമുക്ക് വിപണിയില്‍ ലഭ്യമാണ്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് എള്ളെണ്ണ. ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളമായുണ്ട്. അതിനാല്‍ത്തന്നെ രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍, അര്‍ബുദം, നാഡീസംബന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം നല്ലതാണിത്. വിറ്റാമിന്‍ ഇ, ബി കോംപ്ലക്‌സ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടു്ണ്ട്.
ബി കോംപ്ലക്‌സ് വകഭേദമായ നിയാസിന്‍ പോലുളളവ രക്തത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്. അതുപോലെ പ്രമേഹരോഗികള്‍ എള്ളെണ്ണ ശീലമാക്കിയാല്‍ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
എള്ളെണ്ണ തേച്ച് കുളിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമാണെന്ന് ആയുര്‍വ്വേദം പറയുന്നു. പലരും വെളിച്ചെണ്ണയാണ് എണ്ണതേച്ച് കുളിക്കാനായി സാധാരണ ഉപയോഗിക്കാറുളളത്. എന്നാല്‍ തേച്ചുകുളിയ്ക്കാനായി ഏറ്റവും നല്ലത് എള്ളെണ്ണ തന്നെയാണ്. വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇത് സഹായിക്കും.
പ്രായമാകുന്നതോടെ ശരീരത്തിനുണ്ടാകുന്ന ചുളിവും മറ്റും തടയാനും ഇത് സഹായിക്കും. ചര്‍മ്മത്തിലെ ബാക്ടീരിയ ബാധയെ തടയാനും തിളക്കം നല്‍കാനും എള്ളെണ്ണ ഉത്തമമാണ്. ചര്‍മത്തില്‍ ജലാംശം സംരക്ഷിച്ച് മൃദുലവും മയവുമുളളതാക്കി നിലനിര്‍ത്താനും നല്ലതാണിത്. ചര്‍മ്മത്തില്‍ പുരട്ടുന്നതിന് പുറമെ മുടിയിലും എള്ളെണ്ണ ഉപയോഗിക്കാം. മുടിയുടെ വളര്‍ച്ചയ്ക്കും ശിരോചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും എള്ളെണ്ണ ഫലപ്രദമാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുളളതിനാല്‍ ഇത് താരന്‍ അകറ്റിനിര്‍ത്തും.