Health & Herbs

എള്ളെണ്ണ ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു

എള്ള് ഒരു ഔഷധം

എള്ള് ഒരു ഔഷധം

1 ലിറ്ററർ എള്ളെണ്ണക്ക് എള്ള് സ്വയം ആട്ടിയെടുത്തു എള്ളെണ്ണ ഉണ്ടാക്കുമ്പോൾ ചിലവ് മാത്രം 600. പക്ഷേ വിപണിയില്‍ ലിറ്ററിന് 200 താഴെ ?

എള്ളെണ്ണയില്‍ ഒമേഗ ത്രീയുടെ ഗുണങ്ങള്‍ ഉണ്ട് ഇതു ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു

എള്ളെണ്ണ ഇന്നു കിട്ടാനില്ല. ഒരു കിലോ എള്ളിന് കിലോയ്ക്ക് കുറഞ്ഞത് ഇരുനൂറ് കൊടുക്കണം. രണ്ടര കിലോ എള്ള് ആട്ടിയാല്‍ ഒരു ലിറ്റര്‍ എണ്ണ കിട്ടും. അപ്പോള്‍ തന്നെ കിലോ അഞ്ഞൂറ് വന്നു. പണിക്കൂലിയും മറ്റ് ചിലവുകളും കൂട്ടിയാല്‍ വീണ്ടും വില കൂടും കമ്പനികളുടെ എള്ളെണ്ണയ്ക്ക് ലിറ്ററിന് വെറും 165 രൂപ മുതല്‍ 200 രൂപയില്‍ താഴെ മാത്രം. ഈ ഒറ്റക്കാരണം കൊണ്ട് ആരും കടകളില്‍ അസ്സല്‍ എള്ളെണ്ണ വില്‍ക്കാന്‍ തയ്യാറല്ല.

തിലം എന്നാല്‍ എള്ള് എന്നാണ് തിലത്തില്‍ നിന്നാണ് തൈലം എന്ന വാക്കുണ്ടായത് എള്ളെണ്ണ കിട്ടാനില്ല ആയതിനാല്‍ ഇന്നു വിപണിയില്‍ കിട്ടുന്ന തൈലങ്ങള്‍ തിലം കൊണ്ട് ഉണ്ടാക്കിയതാണോ എന്നത് സംശയം ഉണ്ടാക്കുന്നുണ്ട്. പാരമ്പര്യ നാട്ടു വൈദ്യന്മാര്‍ മാത്രമാണ് ഇതൊക്കെ കാത്തു സുക്ഷിക്കുന്നത്.

മറ്റൊന്ന് അമ്പലങ്ങളില്‍ കത്തുന്ന ദീപങ്ങളില്‍ ഉപയോഗിക്കുന്നത് എള്ളെണ്ണയാണ് പക്ഷെ ഇന്നതല്ല കത്തുന്നത് കരി ഒയിലുകള്‍ ശുദ്ധികരിച്ച് എള്ളെണ്ണയുടെ മനം കവരുന്ന പെര്‍ഫ്യൂം ചേര്‍ത്തു ഒറിജിനലിനെ വെല്ലുന്ന മണ്ണെണ്ണയാണ് ഒട്ടുമിക്ക അമ്പലങ്ങളിലും കത്തുന്നത്.

പൂജാരിമാർക്ക് ആസ്മ പിടിപെട്ടിട്ടില്ല എങ്കിലേ അത്ഭുതമുള്ളൂ. അതില്‍ ചന്ദനം ഇല്ലാത്ത ചന്ദനത്തിരികള്‍ക്കും പങ്കുണ്ട്.

ശനിയാഴ്ച അയ്യപ്പ ഷേക്ത്രങ്ങളിലും ശനിദേവന്‍റെ കൊവിലുകളിലും കത്തുന്നത് എള്ളെണ്ണയല്ല കോഴിയുടെ വേസ്റ്റില്‍ നിന്നുള്ളതും പാരഫിന്‍ വാക്സില്‍ എണ്ണയുടെ നിറവും മണവും ചേര്‍ത്തതുമായ ഓയിലുകള്‍ മാത്രമെന്നും അറിയുക . ചിലര്‍ നെയ്യും എണ്ണയും കത്തിക്കുന്നുണ്ട് രണ്ടും കെമിക്കലുകള്‍ ആണെങ്കില്‍ വിപരീതഫലം.

രണ്ടു കിലോ എള്ളില്‍ നിന്നു പോലും ഒരു ലിറ്റര്‍ എണ്ണ തീര്‍ത്തും കിട്ടില്ല അതാണ്‌ സത്യം എള്ളിന്റെ വില കിലോയ്ക്ക് നൂറുരൂപയും.

കൃത്രിമ എണ്ണകള്‍ തലയില്‍ പുരട്ടിയാല്‍ കണ്ണിന്റെ കാഴ്ചയും ദേഹത്ത് പുരീട്ടിയാല്‍ ത്വക്ക് രോഗവും ഉറപ്പാണ് .
ഓരോ അമ്പലകമ്മറ്റികള്‍ക്കും അതാത് കൂട്ടായ്മകള്‍ ഉണ്ട്. എള്ള് ഉണക്കി അവിടത്തെ പുരുഷന്മാരോ സ്വയം തൊഴില്‍ കണ്ടെത്തുന്ന സ്ത്രികളോ എള്ളെണ്ണ നിര്‍മ്മിച്ചു കൊടുത്താല്‍ അത് വാങ്ങാന്‍ തീര്‍ച്ചയായും ആളുണ്ടാവും.

എല്ലാ മാധ്യമങ്ങളും തൈറോടിന്റെ കാരണം ആരായുന്നു കൂടെ കുറെ ഡോക്റ്റർമാരും ശാസ്ത്രഞ്ജരും കാരണം തേടുന്നു ഫലം കണ്ടെത്തിയോ ? ഇല്ലേ ?'' നിങ്ങൾ ഭാരത ധർമ്മത്തിലെക്കു വരൂ .

ഒരു യെജൂര് വേദ മന്ത്രം കേൾക്കൂ
ഓം ''അയം'' ആല്മത ബലതാ യെസ്യ വിശ്യ ഉപാസതെ പ്രെശിഷ്യo
യെസ്യ ദേവാ; യെസ്യ ചായമൃതം യെസ്യ മൃത്വു; കസ്മൈ
ദേവായ ഹവിസ്സ് വിധേമ [yejurvedam 25/13.]

ശ്രി രുദ്രത്തിലെ അവസാന അനുവാകത്തില്‍ (ത്രയഃബകാദി മന്ത്രത്തില്‍ ) അയം ഭക്ഷിച്ചില്ലെങ്കില്‍ മരണം വരും എന്ന് പറയുന്നു .
ആരാണോ അയത്തെ പോലെ (എള്ള്‌ എന്ന് വിവക്ഷ ) ബലം നല്കുന്നത് ശാരീരികവും സാമൂഹികവുമായ ബലം നല്കുന്നത് ആ ഈശോരന് ഹവിസ്സ് അര്പ്പിക്കുക.

എള്ളിന്റെ പുക മണം നമ്മളിൽ അയഡിന്റെ അളവ് കുറയ്ക്കില്ല അത് കൊണ്ട് ശെനിയാഴ്ച എള്ള്‌ ഭക്ഷണം ആക്കണം തൈറോട് വരില്ല എള്ളെണ്ണ തേച്ച് കുളിക്കുക എന്നിട്ട് അല്പ്പം എള്ളുതിരി വീട്ടിലോ ജോലിസ്ഥലത്തോ കത്തിക്കണം അവിടെ നിന്ന് ലോക നന്മയ്ക്ക് വേണ്ടി മൗനമായി പ്രാർത്ഥിക്കാം.

എള്ളിന്‍ എണ്ണ കൊണ്ട് നാം ചുറ്റ് വിളക്ക് നടത്തുന്നു എന്തിനു വേണ്ടിയാണിത്‌. ഇതൊരു മഹത്തായ ഹോമം ആണെന്ന് ഭക്തന്‍ മനസിലാക്കണം.

ശുദ്ധമായ അയണ്‍ ലഭിക്കാന്‍ എള്ള് കത്തണം. അയണ്‍ അന്തരീക്ഷത്തില്‍ നിറഞ്ഞാല്‍ വൃക്ഷ ജാലങ്ങള്‍ക്ക് ശുദ്ധ കാര്‍ബണ്‍ ലഭിക്കും. അഗ്നിഹോത്രത്തില്‍ എള്ള് നിര്‍ബന്ധമായി ചേര്‍ക്കുന്നു.

മൃതദേഹം അഗ്നിയില്‍ ദഹിച്ചാല്‍ ആ ഭൂമി ശുദ്ധമാക്കാന്‍ ശേഷക്രീയയില്‍ എള്ള് വിതറുന്നു.
എന്നിട്ട് തിലം നമഹ; എന്ന് പറയുന്നു. അവിടം എള്ള് മുളച്ചാല്‍ ശവശരീരം കൊണ്ടുണ്ടായ അവിടത്തെ മലിനം മാറിയതായി ഉറപ്പിക്കാം.

പതിനാറാം നാള്‍ തുളസി നടുന്നു അതും വാടാതെ തഴച്ചു വളര്‍ന്നാല്‍ അവിടം പരിശുദ്ധം എന്നും ശവശരീരം കൊണ്ടുള്ള മലിനം ഇല്ലെന്നും മനസിലാക്കണം.

അച്ഛന്റെ മൃതശരീരം കൊണ്ട് ഉണ്ടായ ഭൂമിയുടെ മാലിന്യാവസ്ഥ മകന്‍ നിമിത്തം ഇല്ലാതാക്കിയെന്നും ഇതാ ഈ ഭൂമിയില്‍ മലിനം ഇല്ലെന്നും ശുദ്ധമായ മണ്ണില്‍ മാത്രം മുളക്കുന്ന എള്ള് ഇവിടെയും മുളച്ചുവന്നിരിക്കുന്നുവെന്നും . ഈ എള്ള് കൊണ്ട് ഞാന്‍ തില ഹോമം നടത്തും എൻറെ പ്രതിഞ്ജ ചെയ്തു പിരിയുന്ന രംഗം നമ്മുടെ ഭാരതത്തില്‍ മാത്രം.

വീട്ടില്‍ നിന്നും അമ്പലം വരെയുള്ള താലം എഴുന്നുള്ളിപ്പ് വഴി നീളെ ഉള്ള ചെടികള്‍ക്കുള്ള പൂജയാണ്. പൂത്താലത്തില്‍ പോലും നാളികേര മുറിയില്‍ കത്തുന്ന എണ്ണത്തിരി ഉണ്ടാകുമല്ലോ എള്ളിന്‍ എണ്ണ തന്നെ കത്തണം അതില്‍ മലിന മില്ലെന്നു ഉറപ്പാക്കാന്‍ സ്വയം എള്ള് ആട്ടി എടുക്കണം. അത് കത്തിയാലെ ഗുണം ഉള്ളൂ ഇല്ലെങ്കില്‍ ദോഷം തന്നെ.


English Summary: Sesame seed is good for heart

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine