Updated on: 4 August, 2021 5:37 PM IST
നിലക്കടലയില്‍ നാരുകള്‍ ധാരാളമായുളളതിനാല്‍ ദഹനത്തെ സഹായിക്കും

ഇടവേളകളില്‍ പ്രിയപ്പെട്ടവരുമായി വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോഴോ ബീച്ചിലൂടെ കാഴ്ചകള്‍ ആസ്വദിച്ച് നടക്കുമ്പോഴോ കയ്യില്‍ ഒരു പിടി നിലക്കടല കൂടിയുണ്ടെങ്കില്‍ സമയം പോകുന്നതറിയില്ല. കുട്ടിക്കാലത്തെ ഓര്‍മ്മകളിലെങ്കിലും നിലക്കടല കൊതിക്കാത്തവര്‍ വിരളവുമായിരിക്കും. 

കപ്പലണ്ടി, കടല എന്നെല്ലാം വിളിപ്പേരുകളുളള നിലക്കടലയുടെ പോഷകഗുണങ്ങള്‍ പ്രത്യേകം പറയേണ്ട കാര്യമുണ്ടാകില്ല. എന്നാല്‍ നിലക്കടല വെറുതെ കഴിക്കുന്നതിന് പകരം കുതിര്‍ത്ത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് എത്രമാത്രം ഗുണകരമാണെന്ന് നിങ്ങള്‍ക്കറിയാമോ ?
 ബദാമൊക്കെ നിത്യവും കുതിര്‍ത്ത് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ നിലക്കടല കുതിര്‍ത്തു കഴിക്കാന്‍ അധികമാരും ശ്രദ്ധിക്കാറില്ല. രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് നിലക്കടല കുതിര്‍ത്തത്  കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 
ഇറച്ചിയില്‍ നിന്നും മുട്ടയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ നമുക്ക് നിലക്കടലയില്‍ നിന്ന് കിട്ടും. പ്രോട്ടീന്‍ മാത്രമല്ല ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയും ഇതില്‍ വളരെയധികമുണ്ട്. കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, മെഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
 ഒരു രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച നിലക്കടല രാവിലെ കഴിക്കുന്നത് ശരീരപുഷ്ടി വര്‍ധിപ്പിക്കും. ഇതില്‍ വലിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നിലക്കടല മുളപ്പിച്ച രൂപത്തില്‍ കഴിക്കുന്നതും നല്ലതാണ്.
നിലക്കടലയില്‍ നാരുകള്‍ ധാരാളമായുളളതിനാല്‍ ദഹനത്തെയും സഹായിക്കും. അസിഡിറ്റി പോലുളള പ്രശ്‌നങ്ങളും ഇതുവഴി ഒഴിവാക്കാം. ഹൃദയാരോഗ്യത്തിന് നിലക്കടല നല്ലതാണെന്ന് വിവിധ പഠനങ്ങളിലടക്കം തെളിഞ്ഞിട്ടുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതോടൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. അത്തരത്തിലുളള സവിശേഷ ഗുണങ്ങള്‍ നിലക്കടലയ്ക്കുണ്ട്.
 നിലക്കടലയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുളളതിനാല്‍ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയും.
കാത്സ്യം, അയേണ്‍, സിങ്ക് എന്നിവയും ഇതില്‍ ധാരാളമായുളളതിനാല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഫലപ്രദമാണ്. നിലക്കടല നിത്യേനയുളള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദസാധ്യത കുറയ്ക്കുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
 നിലക്കടല കുതിര്‍ത്തുകഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിഞ്ഞല്ലോ. എന്നുവച്ച് ഇത് അമിതമായി കഴിക്കാമെന്നും വിചാരിക്കേണ്ട. അത് വീണ്ടും നിങ്ങളെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും. അതിനാല്‍ മിതമായ അളവില്‍ നിത്യേന കഴിക്കുന്നതാണ് നല്ലത്.
English Summary: amazing health benefits of eating soaked peanuts
Published on: 04 August 2021, 05:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now