1. Health & Herbs

രുചികരവും ഹെൽത്തിയുമായ പീനട്ട് ബട്ടർ

ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള,കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ.

K B Bainda

ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള,കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ. ഉണക്കിവറുത്ത നിലക്കടലയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു രുചികരമായ ഒരു വിഭവമാണ് ഇത് . പലതരം ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് നിലക്കടല. മാത്രമല്ല അമിതവണ്ണം, ടൈപ്പ് -2 പ്രമേഹം തുടങ്ങിയവ അനുഭവിക്കുന്നവർക്ക് ഇത് വളരെ നല്ലതാണ്.

പീനട്ട് ബട്ടർ പ്രമേഹ സാധ്യത കുറയ്ക്കുന്നു, ഹൃദയത്തെ സംരക്ഷിക്കുന്നു , ബോഡി ബിൽഡിംഗിനെ സഹായിക്കും,ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിന്നു.പീനട്ട് ബട്ടറിൽ കാർബോഹൈഡ്രേറ്റ് കുറവാണ്, ഇത് ടൈപ്പ് -2 പ്രമേഹ രോഗികൾക്ക് അനുയോജ്യമാണ്.

വാസ്തവത്തിൽ, ആഴ്ചയിൽ അഞ്ച് ദിവസം രണ്ട് ടേബിൾസ്പൂൺ പീനട്ട് ബട്ടർ കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത 30% വരെ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, നിലക്കടലയിൽ വെണ്ണ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട് , നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള പോഷകമാണ്.

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, നിയാസിൻ, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ ധാരാളം പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു .

എങ്ങനെ എന്നുവച്ചാൽ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു, ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു, രക്തസമ്മർദ്ദം കുറയ്ക്കുന്നു, രക്തക്കുഴലുകൾക്ക് ഉണ്ടാവുന്ന തടസ്സം മാറ്റുന്നു . അതിനാൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ സ്ഥിരമായി പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതാണ് .

പീനട്ട് ബട്ടർ തയ്യാറാക്കുന്ന വിധം

കപ്പലണ്ടി (വറുത്ത് തൊലി കളഞ്ഞത് ) നാല് കപ്പ് അൽപം പോലും വെള്ളത്തിന്റെ അംശം ഇല്ലാത്ത മിക്സിയിൽ നല്ലത് പോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ച കപ്പലണ്ടിയിൽ 4 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും 3 ടേബിൾ സ്പൂൺ തേനും രണ്ട് നുള്ള് ഉപ്പും രണ്ടോ മൂന്നോ തുള്ളി വാനില എസെൻസും ചേർത്ത് മിക്സിയിൽ നല്ലതുപോലെ യോജിപ്പിച്ചെടുക്കുക.ശേഷം കുപ്പിയിലേക്ക് പകർത്തി ഫ്രിഡ്ജിൽ വച്ചിരുന്നാൽ കേട് വരാതെ സൂക്ഷിക്കാം. ഇതിൽ സൺഫ്ലവർ ഓയിലിന് പകരം ബട്ടറോ മറ്റേതെങ്കിലും എണ്ണയോ ചേർക്കാവുന്നതാണ്. വെളിച്ചെണ്ണ ഉപയോ​ഗിക്കരുത് .

English Summary: Delicious and healthy peanut butter

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds