Updated on: 4 April, 2023 4:03 PM IST
Amla is rich in Vitamin C, not orange

ശരീരത്തിൽ വിറ്റാമിൻ സി രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, അണുബാധകൾ നിയന്ത്രിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. സ്ത്രീകളിൽ, ആവശ്യമായ വിറ്റാമിൻ സിയുടെ പ്രതിദിന അളവ് സ്ത്രീകൾക്ക് 75 മില്ലിഗ്രാം (mg) ആണ്, അതെ സമയം പുരുഷന്മാർക്ക് ഏകദേശം 90 mg വിറ്റാമിൻ സി ആവശ്യമാണ്. വിറ്റാമിൻ സിയെക്കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് നാരങ്ങയോ ഓറഞ്ചോ ആണ്. 

ഈ ജനകീയ വിശ്വാസത്തിന് വിരുദ്ധമായി, ഓറഞ്ചിനും നാരങ്ങയ്ക്കും പകരം, വിറ്റാമിന്റെ ദൈനംദിന ആവശ്യകതകൾ നിറവേറ്റാൻ ഏറ്റവും കൂടുതൽ കഴിവുള്ളത് നെല്ലിക്കയ്ക്കാണ്. നാരങ്ങയിലും ഓറഞ്ചിലും 100 ഗ്രാമിന് ഏതാണ്ട് സമാനമായ അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. എന്നാൽ നെല്ലിക്കയുടെ കാര്യം വരുമ്പോൾ, 100 ഗ്രാം നെല്ലിക്കയിൽ ഓറഞ്ചിനെയോ നാരങ്ങയെയോ അപേക്ഷിച്ച് ഒമ്പത് മടങ്ങ് വിറ്റാമിൻ സി ഉള്ളതിനാൽ, അത് ഏകദേശം 100 ഗ്രാമിൽ 450 മില്ലിഗ്രാം വിറ്റാമിൻ സി യാണ് കാണപ്പെടുന്നത്. അതെ സമയം, ഓറഞ്ചിൽ 100 ഗ്രാമിൽ 53 മില്ലിഗ്രാം മാത്രമേ കാണപ്പെടുന്നൊള്ളു.

ദിവസവും കുറച്ച് അളവിൽ നെല്ലിക്ക കഴിച്ചാൽ, ഇത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി സ്വാഭാവികമായ രീതിയിലൂടെ അത് നിറവേറ്റുന്നു. കൂടാതെ, നെല്ലിക്കയിൽ കലോറി, കൊഴുപ്പ്, പഞ്ചസാര എന്നിവയും വളരെ കുറവാണ്. വാസ്തവത്തിൽ, നെല്ലിയ്ക്കയിൽ നിസ്സാരമായ അളവിൽ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇന്ത്യൻ നെല്ലിക്ക വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായി അറിയപ്പെടുന്നു, ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, അത് സംരക്ഷിക്കാനും സഹായിക്കുന്നു. വിവിധ രോഗങ്ങൾക്കെതിരെ ഇത് ചെറുക്കുന്നു. നെല്ലിക്കയിൽ ഏകദേശം 600 മില്ലിഗ്രാം വരെ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ശുപാർശ ചെയ്യുന്ന ദൈനംദിന ഉപഭോഗത്തേക്കാൾ കൂടുതലാണ്. 

നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ:

1. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

2. ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തുന്നു

3. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

5. ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: നെല്ലിക്ക വിറ്റാമിൻ സിയാൽ സമ്പന്നമാണ്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ: നെല്ലിക്കയിൽ ആൻറി-ഇൻഫ്ലമേറ്ററി ഫൈറ്റോകെമിക്കലുകളായ ഗാലിക് ആസിഡ്, എലാജിക് ആസിഡ്, ക്വെർസെറ്റിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിച്ചേക്കും, ഇത് പലതരം വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിച്ചേക്കും.

ദഹനം മെച്ചപ്പെടുത്തുന്നു: ദഹനം മെച്ചപ്പെടുത്താനും, മലബന്ധം ഒഴിവാക്കാനും നെല്ലിക്ക അറിയപ്പെടുന്നു. മലവിസർജ്ജനം നിയന്ത്രിക്കാനും ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന നാരുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു: കുടലിലെ കൊളസ്ട്രോളിന്റെ ആഗിരണം കുറയ്ക്കുകയും ശരീരത്തിൽ നിന്ന് പുറന്തള്ളുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു: കൊളാജൻ ഉൽപാദനത്തിനും, ചർമ്മത്തിന്റെ ആരോഗ്യത്തിനും പ്രധാനമായ വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇതിന് ഉണ്ട്.

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തിമിരവും തടയാൻ ഇത് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Ayurveda: മധുരപലഹാരങ്ങൾ ഭക്ഷണത്തിന് മുമ്പ് കഴിക്കാൻ ശുപാർശ ചെയ്യുന്നത് എന്തുകൊണ്ട്? കൂടുതൽ അറിയാം...

English Summary: Amla is rich in Vitamin C, not orange
Published on: 04 April 2023, 03:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now