1. Health & Herbs

Ayurveda: മധുരപലഹാരങ്ങൾ ഭക്ഷണത്തിന് മുമ്പ് കഴിക്കാൻ ശുപാർശ ചെയ്യുന്നത് എന്തുകൊണ്ട്? കൂടുതൽ അറിയാം...

മധുരപലഹാരങ്ങൾ ഉപയോഗിച്ച് ഭക്ഷണം പൂർത്തിയാക്കുന്നത് ശരീരത്തിന് അഭികാമ്യമല്ല എന്ന് ആയുർവേദം പറയുന്നു. മധുരപലഹാരങ്ങളിലൂടെ ആരോഗ്യം, ഉന്മേഷം, ഊർജ്ജം എന്നിവ സൃഷ്ടിക്കുന്നതിന് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാം.

Raveena M Prakash
Ayurveda recommends to eat sweets before meals not after, why its is?
Ayurveda recommends to eat sweets before meals not after, why its is?

മധുരപലഹാരങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ആരോഗ്യം, ഉന്മേഷം, ഊർജ്ജം എന്നിവ സൃഷ്ടിക്കപ്പെടുന്നു.
ആയുർവേദത്തിൽ മധുരപലഹാരങ്ങൾ ഭക്ഷണത്തിന് മുമ്പ് കഴിക്കാൻ ശുപാർശ ചെയ്യുന്നു. എന്നാൽ ഭൂരിഭാഗം പേരും നേരെ തിരിച്ചാണ് ചെയുന്നത്. മധുരപലഹാരങ്ങൾ അവസാനം കഴിച്ച് ഭക്ഷണം പൂർത്തിയാക്കുന്നത് ശരീരത്തിന് അഭികാമ്യമല്ല എന്ന് ആയുർവേദം ഉപദേശിക്കുന്നു. 

അതിന്റെ കാരണമെന്താണെന്ന് അറിയാം:

മധുരപലഹാരങ്ങൾ കഴിക്കുന്ന സമയവും, ഭക്ഷണവേളയിലെ ബോധാവസ്ഥയും അത് വ്യക്തികളിൽ ഉണ്ടാക്കുന്ന ഓജസ് (ചൈതന്യം) അല്ലെങ്കിൽ അമ (വിഷബാധ) വർദ്ധിപ്പിക്കുന്നു. അതുപോലെ, ഒരാളുടെ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് ആയുർവേദം അനുശാസിക്കുന്നു. ശരീരത്തിന്റെ മെച്ചപ്പെട്ട ദഹനത്തിനും പോഷകാഹാരത്തിനും വേണ്ടി മധുരപലഹാരങ്ങൾ ഉപയോഗിച്ച് ഭക്ഷണം ആരംഭിക്കാനും ആയുർവേദം നിർദ്ദേശിക്കുന്നു.

ഭക്ഷണത്തിന് മുമ്പ് മധുരപലഹാരങ്ങൾ കഴിക്കാൻ നിർദ്ദേശിക്കുന്നത് എന്തുകൊണ്ടാണെന്നും അവയ്ക്ക് ശേഷം കഴിക്കരുത് എന്ന് പറയാനുള്ള കാരണമെന്താണ് എന്ന് നോക്കാം.

1. മധുരം ദഹിക്കാൻ ഏറ്റവും കൂടുതൽ സമയം എടുക്കുന്നു. ഭക്ഷണങ്ങളിൽ ദഹിക്കാനായിട്ടു ഏറ്റവും കൂടുതൽ സമയമെടുക്കുന്നത് മധുര പലഹാരങ്ങൾക്കാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിനു ശേഷം അവസാനം മധുരം കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുന്നു.

2. മധുരമുള്ള പലഹാരങ്ങൾ ആദ്യം കഴിക്കുന്നത് ശരീരത്തിലെ ദഹന സ്രവങ്ങളുടെ ഒഴുക്ക് സാധ്യമാക്കുന്നു, എന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ദഹനത്തിന് പുറമേ, ഭക്ഷണത്തിന്റെ തുടക്കത്തിൽ മധുരം കഴിക്കുന്നത് രുചി മുകുളങ്ങളെ സജീവമാക്കുമെന്ന് ആയുർവേദം പറയപ്പെടുന്നു.

3. ദഹനത്തിന് പുറമേ, ഭക്ഷണത്തിന്റെ തുടക്കത്തിൽ മധുരം കഴിക്കുന്നത് നാവിൽ കാണപ്പെടുന്ന രുചി മുകുളങ്ങൾ സജീവമാകാൻ തുടങ്ങുന്നുവെന്ന് ആയുർവേദം പറയപ്പെടുന്നു.

4. ഭക്ഷണത്തിന്റെ അവസാനം മധുരപലഹാരങ്ങൾ കഴിക്കുന്നത് ദഹനത്തെ വൈകിപ്പിക്കുകയും, അസിഡിറ്റി സ്രവങ്ങൾ കാരണം ദഹനക്കേടുണ്ടാവാൻ കാരണമാവുന്നു.

5. പഞ്ചസാരയുടെ അളവ് ഉയർന്ന മധുര പലഹാരങ്ങൾ കഴിച്ച് ഭക്ഷണം അവസാനിപ്പിക്കുന്നത്, വയറ്റിൽ ഗ്യാസ് ഉണ്ടാവുന്നതിനും, വയറു വീർക്കുന്നതിനും ഇടയാക്കുമെന്നും ആയുർ വേദം വ്യക്തമാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പഴുത്ത പപ്പായ കഴിക്കുന്നത് കാൻസർ വരുന്നത് തടയും !!

English Summary: Ayurveda recommends to eat sweets before meals not after, why its is?

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds